AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Vishu Bumper Lottery: ആര് നേടും ആ 12 കോടി? എപ്പോഴാണ് വിഷു ബമ്പർ നറുക്കെടുപ്പ്

ലോട്ടറി വകുപ്പിൻറെ കണക്ക് പ്രകാരം അച്ചടിച്ച 36 ലക്ഷം വിഷു ബമ്പർ ടിക്കറ്റുകളിൽ ഏകദേശം 33,27,850 ടിക്കറ്റുകളാണ് വിറ്റുപോയത്

Kerala Vishu Bumper Lottery: ആര് നേടും ആ 12 കോടി? എപ്പോഴാണ് വിഷു ബമ്പർ നറുക്കെടുപ്പ്
Kerala Vishu Bumper Lottery
TV9 Malayalam Desk
TV9 Malayalam Desk | Edited By: Arun Nair | Updated On: 22 May 2024 | 04:51 PM

തിരുവനന്തപുരം: വിഷു ബമ്പര്‍ നറുക്കെടുപ്പിന് ഇനി കഷ്ടിച്ച് ഒരാഴ്ച മാത്രമാണ് ബാക്കി. നിങ്ങളൊരു ഭാഗ്യ ശാലിയാണെങ്കിൽ 12 കോടിയുടെ സമ്മാനം ഇത്തവണ നിങ്ങളായിരിക്കും നേടുന്നത്. മെയ് 29-നാണ് വിഷു ബമ്പർ നറുക്കെടുപ്പ് നടക്കുക. 300 രൂപയാണ് ലോട്ടറി ടിക്കറ്റിൻറെ വില.

ലോട്ടറി വകുപ്പിൻറെ കണക്ക് പ്രകാരം അച്ചടിച്ച 36 ലക്ഷം വിഷു ബമ്പർ ടിക്കറ്റുകളിൽ ഏകദേശം 33,27,850 ടിക്കറ്റുകളാണ് വിറ്റുപോയത്. മെയ് 21 വരെയുള്ള കണക്കാണിത്.

സമ്മാനങ്ങൾ

രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പേർക്കാണെങ്കിൽ മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറു പേർക്കാണ്. കൂടാതെ ആറ് പേർക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും ലഭിക്കും. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. വി.എ, വി.ബി, വി.സി, വി.ഡി, വി.ഇ, വി.ജി എന്നിങ്ങനെ ആറു സീരീസുകളിലായാണ് BR 97 ലോട്ടറി ടിക്കറ്റ് അച്ചടിച്ചിരിക്കുന്നത്.

മൺസൂൺ ബമ്പറും

മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും 29-ന് വിഷു ബമ്പര്‍ നറുക്കെടുപ്പിനോടനുബന്ധിച്ച് നടക്കും. 10 കോടിയാണ് മൺസൂൺ ബമ്പറിൻറെ ഒന്നാം സമ്മാനം. ടിക്കറ്റ് വില 250 രൂപയാണ്. അതേസമയം ടിക്കറ്റ് എടുക്കുന്നവർക്കായി പ്രത്യേകം മാർഗനിർദ്ദേശങ്ങളും ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭാഗ്യക്കുറിയുടെ വില്‍പ്പന ഏജന്റുമാരും ലോട്ടറി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പിലുണ്ട്.