Kerala Gold Rate: സ്വര്‍ണം പിടിതരില്ല…വെള്ളി വാങ്ങിയാലോ? അവിടെയും ഇനി രക്ഷയില്ലാ

Gold and Silver Prices Kerala February 2026: ട്രംപിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന വാര്‍ഷിന്റെ വരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം നിയന്ത്രിക്കുന്നതിനാണ് വഴിവെച്ചത്. ഇതോടെ വാങ്ങിക്കൂട്ടിയ സ്വര്‍ണത്തില്‍ നിന്ന് ലാഭമെടുക്കാനും നിക്ഷേപകര്‍ തയാറായി.

Kerala Gold Rate: സ്വര്‍ണം പിടിതരില്ല...വെള്ളി വാങ്ങിയാലോ? അവിടെയും ഇനി രക്ഷയില്ലാ

പ്രതീകാത്മക ചിത്രം

Published: 

01 Feb 2026 | 08:33 AM

സ്വര്‍ണം ആഗോള വിപണിയില്‍ 5,000 ഡോളര്‍ കടന്നത് ഇങ്ങ് കേരളത്തില്‍ ആഭരണപ്രേമികള്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. സ്വര്‍ണം താഴോട്ടിറങ്ങുമെന്ന് ഉപഭോക്താക്കള്‍ കരുതിയിരുന്നുവെങ്കിലും ഇതോടെ വില കുതിച്ചുയരുകയായിരുന്നു. മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍, അമേരിക്ക ഇറാനില്‍ നടത്തിയ സൈനിക നടപടികള്‍, താരിഫ് പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ വിലക്കുതിപ്പിന് വളമായി.

എന്നാല്‍ പിന്നീട് ഒറ്റയടിക്ക് സ്വര്‍ണം താഴേക്ക് പതിച്ചു. ജനുവരി 29ന് 5,595 ഡോളറില്‍ നിന്ന് 5,110 ഡോളറിലേക്കാണ് വില വീണത്. പിറ്റേദിവസം വില 4,800 ഡോളറിലേക്കും കൂപ്പുകുത്തി. 13 ശതമാനം വരെ വിലത്തകര്‍ച്ചയാണ് ഇന്നേ ദിവസം രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ വിലയിടിവ് കേരളത്തിലും പ്രതിഫലിച്ചു.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്തേക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍ ഫെഡ് ഗവര്‍ണറായ കെവിന്‍ വാര്‍ഷിനെ നാമനിര്‍ദേശം ചെയ്തതാണ് ഇതിന് കാരണം. ട്രംപിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന വാര്‍ഷിന്റെ വരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം നിയന്ത്രിക്കുന്നതിനാണ് വഴിവെച്ചത്. ഇതോടെ വാങ്ങിക്കൂട്ടിയ സ്വര്‍ണത്തില്‍ നിന്ന് ലാഭമെടുക്കാനും നിക്ഷേപകര്‍ തയാറായി.

വാര്‍ഷ് ഔദ്യോഗികമായി സ്ഥാനത്തേക്ക് എത്തുകയാണെങ്കില്‍ സ്വര്‍ണവില ഇനിയും കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വാര്‍ഷ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ പോകുന്നില്ലെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്. നേരത്തെ ഫെഡ് ചെയര്‍മാന്‍ ആയപ്പോള്‍ ഇളവുകള്‍ നല്‍കുന്നതിനോട് വാര്‍ഷിന് വലിയ താത്പര്യങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ ട്രംപിനെ അനുകൂലിക്കുന്നതാണ് പ്രതീക്ഷ നല്‍കുന്നതിന് കാരണം.

Also Read: Kerala Gold Rate: താഴേക്കില്ലെന്ന് സ്വര്‍ണവില; ഇന്നത്തെ വിലയും അടിപൊളിയാണ്, വെള്ളിയോ?

സ്വര്‍ണവില കുറയുമോ ഇല്ലയോ എന്നത് സംശയമായി തുടരുമ്പോള്‍ വെള്ളിവിലയില്‍ യാതൊരു സംശയവും ബാക്കിയാകുന്നില്ല. വ്യാവസായിക ആവശ്യം വര്‍ധിക്കുന്നത് കാരണം വെള്ളിവില ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന വിവരം. സോളാര്‍ പാനലുകള്‍, വാഹനങ്ങള്‍, ആക്‌സസറികള്‍ എന്നിവയിലുള്ള വെള്ളി ഉപയോഗം വര്‍ധിച്ചു.

മാത്രമല്ല, വെള്ളിയുടെ ലഭ്യത കുറഞ്ഞതും വില വര്‍ധനവിന് കാരണമായി. വെള്ളി വില ഉയരാന്‍ തുടങ്ങിയതോടെ അതില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. വെള്ളി കിലോയ്ക്ക് അഞ്ച് ലക്ഷം രൂപ വൈകാതെ ആകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്