Gold vs Dollar: ഡോളർ വീണു, രാജാവായി സ്വർണം; വില കുതിപ്പിലും വാങ്ങാൻ വൻ തിരക്ക്, കാരണമിത്

Gold Reserve Overtakes US Treasuries: 2022 മുതലുള്ള കണക്കുകൾ പ്രകാരം സെൻട്രൽ ബാങ്കുകൾ പ്രതിവർഷം 1,000 ടണ്ണിലധികം സ്വർണമാണ് വാങ്ങിക്കൂട്ടുന്നത്. ഇത് സ്വർണവില ഇനിയും കൂടാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.

Gold vs Dollar: ഡോളർ വീണു, രാജാവായി സ്വർണം; വില കുതിപ്പിലും വാങ്ങാൻ വൻ തിരക്ക്, കാരണമിത്

Gold

Updated On: 

08 Sep 2025 19:29 PM

30 വർഷത്തിനിടെ ആദ്യമായി ആഗോള കേന്ദ്ര ബാങ്ക് കരുതൽ ശേഖരത്തിൽ സ്വർണ്ണം യുഎസ് ട്രഷറികളെ മറികടന്നിരിക്കുകയാണ്. ‌വീണ്ടും രാജാവായി സ്വർണം വാണിരിക്കുന്നു. കേന്ദ്ര ബാങ്കുകളുടെ വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ 20% ഇപ്പോൾ സ്വർണ്ണമാണ്. യൂറോ 16% മാത്രമാണ് ഉള്ളത്. 1996 ന് ശേഷം ഇതാദ്യമായാണ് സ്വർണം യുഎസ് ട്രഷറികളെ മറികടക്കുന്നത്.

ആഗോള കരുതൽ ശേഖരത്തിന്റെ 46% ഇപ്പോഴും കൈവശം വച്ചിരിക്കുന്നത് ഡോളറാണെങ്കിലും ക്രമേണ തോത് ഇടിയുന്നു എന്നത് എടുത്തുപറയേണ്ടതാണ്. 2025 ൽ ഡോളറിന് ഏകദേശം 10% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വർണം വാങ്ങിക്കൂട്ടുന്നതിന്റെ കാരണം

2022 മുതലുള്ള കണക്കുകൾ പ്രകാരം സെൻട്രൽ ബാങ്കുകൾ പ്രതിവർഷം 1,000 ടണ്ണിലധികം സ്വർണമാണ് വാങ്ങിക്കൂട്ടുന്നത്. ഇത് സ്വർണവില ഇനിയും കൂടാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ഔണ്‍സ് സ്വര്‍ണത്തിന് 3592 ഡോളറിലെത്തി. ഈ വര്‍ഷം മാത്രം 36 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ നീക്കം, സ്വർണം വെറുമൊരു നിക്ഷേപം എന്നതിനപ്പുറം ഒരു പ്രധാന ആസ്തിയായി കണക്കാക്കുന്നു എന്നതിന്റെ സൂചനയാണ്.

ALSO READ: സ്വ‍ർണം ലോക്കറിലാണോ? ഇത് ചെയ്തില്ലെങ്കിൽ പണിയാണേ, പൊന്നെല്ലാം ബാങ്ക് സീൽ ചെയ്യും!

30 ട്രില്യൺ ഡോളർ മൂല്യമുള്ള യുഎസ് ട്രഷറി മാർക്കറ്റിന്റെ 1% പോലും സ്വർണ്ണത്തിലേക്ക് തിരിഞ്ഞാൽ, ഔൺസ് സ്വർണത്തിന് 5,000 ഡോളർ വരെ ആയി ഉയരുമെന്ന് ഗോൾഡ്മാൻ സാച്ച്സ് കണക്കാക്കുന്നു. യുഎസ് തൊഴിൽ ഡാറ്റ ദുർബലമാകുകയും പലിശ നിരക്കുകൾ കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സ്വർണ്ണത്തിന്റെ വില കുറയുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല.

വ്യാപാര യുദ്ധങ്ങളും വർദ്ധിച്ചുവരുന്ന കടവും ഡോളറിന്റെ മൂല്യം കുറയ്ക്കുന്നുണ്ട്. ഇത് ഡോളറിന് പകരം സ്വർണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും സ്വർണ്ണത്തിൻ്റെ ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങളാണ് ലോകത്തിലെ സമ്പന്നരെ സ്വർണത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്