AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sovereign Gold Bond : അന്ന് 5117 രൂപ, ഇന്ന് മൂല്യം 107% വർധിച്ചു; ഇരട്ടി ലാഭം ഉറപ്പാക്കുന്ന സ്വർണം ബോണ്ട്

SGB 2020-21 Series VI : 2015 മുതലാണ് സർക്കാർ സോവറിൻ ബോണ്ട് സ്കീം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ അവതരിപ്പിക്കുന്നത്. സ്വർണം കൈയ്യിൽ വാങ്ങുന്നതിന് പകരമായി അതേ മൂല്യത്തിൽ ഡിജിറ്റലായി സ്വർണം വാങ്ങിക്കാനുള്ള അവസരമാണ് എസ്ജിബിയിലൂടെ ആർബിഐ ഒരുക്കുന്നത്.

Sovereign Gold Bond : അന്ന് 5117 രൂപ, ഇന്ന് മൂല്യം 107% വർധിച്ചു; ഇരട്ടി ലാഭം ഉറപ്പാക്കുന്ന സ്വർണം ബോണ്ട്
Representational ImageImage Credit source: Getty Images
jenish-thomas
Jenish Thomas | Published: 08 Sep 2025 21:25 PM

അനുദിനമാണ് രാജ്യത്തിൻ്റെ സ്വർണത്തിന് വില ഉയരുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണം വാങ്ങിക്കണമെങ്കിൽ നികുതി ഉൾപ്പെടെ 10,000 രൂപയ്ക്ക് മുകളിൽ ഒരാൾക്ക് ചിലവഴിക്കേണ്ടി വരുന്നു. ആഭരണം എന്നതിലുപരി മിക്കവരും ഇപ്പോൾ സ്വർണത്തെ ഒരു നിക്ഷേപമായിട്ടും കാണാറുണ്ട്. വർഷങ്ങൾക്ക് മുമ്പ് കുറഞ്ഞ വിലയ്ക്ക് വാങ്ങിയിരുന്ന സ്വർണത്തിന് ഇന്ന് ഇരട്ടിയിലധികമാണ് മൂല്യം. ഇത് മുൻ നിർത്തിയാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഓൺലൈനായി സ്വർണത്തിൽ നിക്ഷേപം നടത്താൻ അവസരം ഒരുക്കിയിരിക്കുന്നത്. സോവറിൻ ഗോൾഡ് ബോണ്ട് സ്കീമെന്ന പദ്ധതിയിലൂടെ സാധാരണക്കാർക്ക് സ്വർണത്തിൽ നിക്ഷേപം നടത്താൻ സാധിക്കും. എന്നാൽ ഭൗതികമായി സ്വർണം കൈവശം വെക്കേണ്ട ആവശ്യമില്ല.

ഭൗതികമായ സ്വർണത്തിൻ്റെ അതേ മൂല്യത്തിന് ആർബിഐ ഗോൾഡ് ബോണ്ട് നൽകുന്നത്. അതോടൊപ്പം 2.5 ശതമാനം വാർഷിക പലിശയും ആർബിഐ നൽകുന്നുണ്ട്. ബോണ്ട് വാങ്ങിയതിന് ശേഷം അഞ്ച് വർഷം കഴിഞ്ഞ അത് പിൻവലിക്കാവുന്നതാണ്. അന്നത്തെ ശരാശരി നിരക്കെടുത്താണ് പിൻവലിക്കുന്ന ബോണ്ടിന് ആർബിഐ മൂല്യം നിർണയിക്കുന്നത്. അതായത് നിലവിലെ സ്വർണവില വർധനവെച്ച് പരിഗണിക്കുമ്പോൾ ഇരട്ടിയിലധികം മൂല്യം ബോണ്ടുകൾ പിൻവലിക്കുമ്പോൾ ലഭിക്കും.

ALSO READ : Gold vs Dollar: ഡോളർ വീണു, രാജാവായി സ്വർണം; വില കുതിപ്പിലും വാങ്ങാൻ വൻ തിരക്ക്, കാരണമിത്

എസ്ജിബിയുടെ 2020-21 ആറാം സീരിസിലെ പിൻവലിക്കാനുള്ള സമയം നിലവിൽ അനുവദിച്ചിരിക്കുകയാണ് ആർബിഐ. ഒരു യൂണിറ്റിന് 5,117 രൂപയുണ്ടായിരുന്ന ഗോൾഡ് ബോണ്ടിന് ഇന്ന് ലഭിക്കുന്ന വില 10,610 രൂപയാണ്. അതായത് മൂല്യം വർധിച്ചത് 107.35%. ഇതിനോടൊപ്പം 2.5 ശതമാനം പലിശയും ലഭിക്കുമ്പോൾ വരുമാനം ഒന്നും കൂടി വർധിക്കും. എസ്ജിബിക്കേർപ്പെടുത്തിട്ടുള്ള പലിശയ്ക്ക് നികുതി അടയ്ക്കേണ്ടതാണ്. എന്നാൽ ബോണ്ടുകളുടെ മൂല്യം വർധിച്ചുള്ള ലാഭത്തിന് (മൂല്യധന നേട്ടം) കേന്ദ്രം നികുതി ഒഴിവാക്കിട്ടുണ്ട്.