LPG Crisis: ചെന്നൈ, മുംബൈ, ബെംഗളൂരു…എല്‍പിജി ക്ഷാമം രൂക്ഷം; കടകളെല്ലാം അടച്ചേക്കും

LPG Shortage Hits Hotels in Bengaluru, Chennai and Mumbai: മിഡില്‍ ഈസ്റ്റില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഊര്‍ജ ഷിപ്പിങ്ങിലുണ്ടായ പ്രതിസന്ധിയാണ് എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധനവിനും ക്ഷാമത്തിനും വഴിയൊരുക്കിയത്.

LPG Crisis: ചെന്നൈ, മുംബൈ, ബെംഗളൂരു...എല്‍പിജി ക്ഷാമം രൂക്ഷം; കടകളെല്ലാം അടച്ചേക്കും

പ്രതീകാത്മക ചിത്രം

Published: 

10 Mar 2026 | 10:09 AM

പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലെ എല്‍പിജി വിതരണം പ്രതിസന്ധിയില്‍. ബെംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ഹോട്ടല്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയവകള്‍ പാചകവാതക ക്ഷാമം നേരിടുന്നു. ഇതേതുടര്‍ന്ന് എല്‍പിജി ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നിര്‍ദേശം നല്‍കി. എല്‍പിജി എത്തിയില്ലെങ്കില്‍ രണ്ട് ദിവസത്തിനകം കടകള്‍ പൂര്‍ണമായും അടയ്ക്കുമെന്ന മുന്നറിയിപ്പ് വ്യാപാരികള്‍ നല്‍കുന്നു.

മിഡില്‍ ഈസ്റ്റില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഊര്‍ജ ഷിപ്പിങ്ങിലുണ്ടായ പ്രതിസന്ധിയാണ് എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധനവിനും ക്ഷാമത്തിനും വഴിയൊരുക്കിയത്. ഗാര്‍ഹിക പാചക വാതകത്തിന് 60 രൂപയും വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 115 രൂപയുമാണ് വര്‍ധിപ്പിച്ചത്.

എന്നാല്‍ എല്‍പിജിയില്‍ നേരിടുന്ന പ്രതിസന്ധി മാര്‍ച്ച് 10 മുതല്‍ രാജ്യത്തെ നഗരത്തിലെ ഹോട്ടല്‍, റസ്‌റ്റോറന്റ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ വ്യക്തമാക്കി. ഗ്യാസ് വിതരണം നിലച്ചതിനാല്‍ ചൊവ്വ മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെന്നാണ് സംഘടന പ്രസ്താവനയിലൂടെ അറിയിച്ചത്.

പ്രതിദിനം ഹോട്ടലുകളെയും മറ്റും ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍, ജോലിക്കാര്‍ തുടങ്ങി വലിയ വിഭാഗത്തെ തന്നെ ഈ പ്രതിസന്ധി രൂക്ഷമായി ബാധിക്കും. ഗ്യാസ് വിതരണം സാധാരണ നിലയിലാകും വരെ ഹോട്ടല്‍ വ്യവസായം ബുദ്ധിമുട്ട് നേരിടുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

Also Read: Bengaluru LPG: ബെംഗളൂരുവിലെ ഭക്ഷണശാലകള്‍ അടച്ചുപൂട്ടുന്നു; പ്രതിസന്ധിക്ക് കാരണമിത്

എന്നാല്‍ 70 ദിവസത്തേക്ക് തടസമില്ലാതെ ഗ്യാസ് വിതരണം നടത്തുമെന്ന ഉറപ്പാണ് എണ്ണക്കമ്പനികള്‍ നല്‍കിയിരിക്കുന്നത്. പെട്ടെന്നുള്ള വിതരണ നിര്‍ത്തലാക്കല്‍ വ്യവസായത്തിന് വലിയ തിരിച്ചടി സമ്മാനിക്കും. അതിനാല്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് ഉചിതമായി നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

അതേസമയം, മുംബൈയിലെ ഏകദേശം 20 ശതമാനം ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഇതിനകം തന്നെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ദാദര്‍, അന്ധേരി, മാട്ടുംഗ തുടങ്ങിയ പ്രദേശങ്ങളിലെ ഭക്ഷണശാലകള്‍ തങ്ങളുടെ മെനു ചുരുക്കി. ദാല്‍ മഖാനി, റവ, ദോശ പോലുള്ള പാചകം ചെയ്യുന്നത് പലരും അവസാനിപ്പിച്ചിരിക്കുകയാണ്.

Follow Us
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
അടുക്കളത്തോട്ടത്തിൽ ഉള്ളി കൃഷി ചെയ്താലോ, അറിയേണ്ടതെല്ലാം
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്