AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EPF Pension: 15,000 രൂപ ശമ്പളം ഉള്ളവര്‍ക്ക് എത്ര രൂപ ഇപിഎഫ് പെന്‍ഷന്‍ ലഭിക്കും?

EPF Pension Amount for 15,000 Salary: തൊഴിലുടമയുടെ വിഹിതത്തില്‍ 8.33 ശതമാനം ജീവനക്കാരനുള്ള പെന്‍ഷനിലേക്കും ശേഷിക്കുന്ന തുക പിഎഫിലേക്കുമാണ് പോകുക. പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ജീവനക്കാരന്‍ 10 വര്‍ഷമെങ്കിലും ഇപിഎഫ്ഒയുടെ ഭാഗമായി ജോലി ചെയ്തിരിക്കണം എന്നതാണ് മാനദണ്ഡം.

EPF Pension: 15,000 രൂപ ശമ്പളം ഉള്ളവര്‍ക്ക് എത്ര രൂപ ഇപിഎഫ് പെന്‍ഷന്‍ ലഭിക്കും?
പ്രതീകാത്മക ചിത്രം Image Credit source: Photo by Avishek Das/SOPA Images/LightRocket via Getty Images
Shiji M K
Shiji M K | Published: 23 Feb 2026 | 10:43 AM

ജോലിക്കാരുടെ ഏക ആശ്വാസം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടും പെന്‍ഷനുമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ രാജ്യത്തെ ഭൂരിഭാഗം ജീവനക്കാരും ചെയ്യുന്നത് തങ്ങളുടെ പിഎഫില്‍ നിന്ന് പണം പിന്‍വലിക്കുക എന്നതാണ്. വിരമിക്കലിന് ശേഷം പ്രതിമാസം ലഭിക്കുന്ന പെന്‍ഷനും അവര്‍ക്ക് ആശ്വാസമാകും. എന്നാല്‍ ഓരോരുത്തരുടെയും ശമ്പളത്തിന് അനുസരിച്ച് ഈ പെന്‍ഷനില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതാണ്.

15,000 രൂപ ശമ്പളക്കാര്‍ക്ക് എത്ര പെന്‍ഷന്‍?

ഇപിഎഫ് നിയമങ്ങള്‍ അനുസരിച്ച് ഓരോ ജീവനക്കാരന്റെയും അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 12 ശതമാനമാണ് അവരുടെ പിഎഫ് അക്കൗണ്ടിലേക്ക് എത്തുന്നത്. തൊഴിലുടമയുടെ വിഹിതത്തില്‍ 8.33 ശതമാനം ജീവനക്കാരനുള്ള പെന്‍ഷനിലേക്കും ശേഷിക്കുന്ന തുക പിഎഫിലേക്കുമാണ് പോകുക. പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ജീവനക്കാരന്‍ 10 വര്‍ഷമെങ്കിലും ഇപിഎഫ്ഒയുടെ ഭാഗമായി ജോലി ചെയ്തിരിക്കണം എന്നതാണ് മാനദണ്ഡം. 58 വയസിന് ശേഷമാണ് പെന്‍ഷന്‍ ലഭിക്കുക.

ഒരാള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക അയാളുടെ സേവന കാലയളവിനെയും അവസാന അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പളത്തെയും ആശ്രയിച്ചിരിക്കും.

Also Read: 8th Pay Commission: ജീവനക്കാരുടെ ശമ്പളത്തിൽ 30 % വർദ്ധനവ്, അക്കൗണ്ടിൽ എത്ര കിട്ടും?

പെന്‍ഷന്‍ = (കഴിഞ്ഞ 60 മാസത്തെ ശരാശരി ശമ്പളം × ആകെ സേവന വര്‍ഷങ്ങള്‍) / 70- എന്നതാണ് ഫോര്‍മുല.

15,000 രൂപ പ്രതിമാസം പെന്‍ഷന്‍ വാങ്ങിക്കുന്ന ഒരാള്‍, 10 വര്‍ഷത്തേക്ക് ഇപിഎഫ് സംഭാവന നടത്തിയാല്‍, പ്രതിമാസ പെന്‍ഷന്‍ ഏകദേശം 2,143 രൂപയായിരിക്കും. 25 വര്‍ഷത്തെ സേവനം പ്രസ്തുത ജീവനക്കാരനുണ്ടെങ്കില്‍ 5,357 രൂപയും പെന്‍ഷന്‍ ലഭിക്കുന്നതാണ്.