AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

YouTube Revenue: മുഖം കാണിക്കേണ്ട; യൂട്യൂബിലൂടെ വരുമാനം നേടാൻ ഈ വഴി പരീക്ഷിക്കാം

Start a Faceless YouTube Channel and Earn Money From Home: ആദ്യം താല്‍പര്യമുള്ള ഒരു വിഷയം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ആ വിഷയത്തില്‍ സ്ഥിരമായി വീഡിയോകള്‍ തയാറാക്കാന്‍ കഴിയുമോ എന്നതും പരിശോധിക്കണം. വിഷയം തീരുമാനിച്ച ശേഷം വീഡിയോയ്ക്കുള്ള ഉള്ളടക്കം തയാറാക്കി അതിന്റെ തിരക്കഥ എഴുതാം. തുടര്‍ന്ന് സ്വന്തം ശബ്ദത്തില്‍ ശബ്ദവിവരണം റെക്കോര്‍ഡ് ചെയ്യുകയോ അനുയോജ്യമായ ശബ്ദം ഉപയോഗിക്കുകയോ ചെയ്യാം.

YouTube Revenue: മുഖം കാണിക്കേണ്ട; യൂട്യൂബിലൂടെ വരുമാനം നേടാൻ ഈ വഴി പരീക്ഷിക്കാം
യൂട്യൂബ്Image Credit source: Jonathan Raa/NurPhoto via Getty Images
Shiji M K
Shiji M K | Published: 28 Sep 2026 | 01:47 PM

ഇന്ന് യൂട്യൂബ് വിനോദത്തിന് വേണ്ടി മാത്രമുള്ളതല്ല, മറിച്ച്, ഉയര്‍ന്ന തോതില്‍ വരുമാനം നേടാന്‍ സഹായിക്കുന്ന ഒരു മാര്‍ഗം കൂടിയാണ്. യൂട്യൂബിലൂടെ വരുമാനം നേടാന്‍ ആഗ്രഹമുണ്ടെങ്കിലും ആളുകള്‍ക്ക് മുന്നില്‍ വില്ലനാകുന്നത് മുഖം കാണിച്ച് എങ്ങനെ വീഡിയോ ചെയ്യുമെന്ന ഭയമാണ്. എന്നാല്‍ ക്യാമറയ്ക്ക് മുന്നിലെത്തി മുഖം കാണിക്കണമെന്നില്ല, മുഖം കാണിക്കാതെ തന്നെ യൂട്യൂബ് ചാനല്‍ ആരംഭിച്ച് വരുമാനം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.

ഫെയ്സ് ലെസ് യൂട്യൂബ് ചാനല്‍

വീഡിയോയില്‍ ചാനല്‍ ഉടമയോ അവതാരകനോ നേരിട്ട് പ്രത്യക്ഷപ്പെടാത്ത ചാനലുകളാണ് ഫെയ്സ് ലെസ് ചാനലുകള്‍. പകരം ശബ്ദവിവരണം, ചിത്രങ്ങള്‍, ആനിമേഷന്‍, സ്‌ക്രീന്‍ റെക്കോര്‍ഡിങ്, ദൃശ്യങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് വീഡിയോകള്‍ തയാറാക്കുന്നത്. സാങ്കേതിക വിവരങ്ങള്‍, പ്രചോദനാത്മകമായ ഉള്ളടക്കം, വാര്‍ത്താ വിവരങ്ങള്‍, കഥകള്‍, ഗെയിമിങ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഇത്തരം ചാനലുകള്‍ ആരംഭിക്കാം.

എങ്ങനെ ചാനല്‍ തുടങ്ങാം

ആദ്യം താല്‍പര്യമുള്ള ഒരു വിഷയം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ആ വിഷയത്തില്‍ സ്ഥിരമായി വീഡിയോകള്‍ തയാറാക്കാന്‍ കഴിയുമോ എന്നതും പരിശോധിക്കണം. വിഷയം തീരുമാനിച്ച ശേഷം വീഡിയോയ്ക്കുള്ള ഉള്ളടക്കം തയാറാക്കി അതിന്റെ തിരക്കഥ എഴുതാം. തുടര്‍ന്ന് സ്വന്തം ശബ്ദത്തില്‍ ശബ്ദവിവരണം റെക്കോര്‍ഡ് ചെയ്യുകയോ അനുയോജ്യമായ ശബ്ദം ഉപയോഗിക്കുകയോ ചെയ്യാം. ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍, സ്‌ക്രീന്‍ റെക്കോര്‍ഡിങ്, ലളിതമായ ആനിമേഷന്‍ എന്നിവ ചേര്‍ത്ത് വീഡിയോ തയാറാക്കാം. മൊബൈല്‍ ഫോണില്‍ തന്നെ വീഡിയോ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന നിരവധി ആപ്പുകളും ഇപ്പോള്‍ ലഭ്യമാണ്.

Also Read: പോസ്റ്റ് ഓഫീസ് പദ്ധതിയോ മ്യൂച്വൽ ഫണ്ടോ; വരുമാനത്തിനും സമ്പാദ്യത്തിനും ഏത് വേണം?

എങ്ങനെ വരുമാനം നേടാം

യൂട്യൂബില്‍ നിന്ന് വരുമാനം നേടാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ് വീഡിയോകളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍. ചാനല്‍ ആവശ്യമായ യോഗ്യതകള്‍ നേടുകയും യൂട്യൂബ് പങ്കാളിത്ത പദ്ധതിയില്‍ അംഗമാകുകയും ചെയ്താല്‍ പരസ്യങ്ങളിലൂടെ വരുമാനം നേടാനുള്ള അവസരം ലഭിക്കും. ഇതിന് പുറമെ ബ്രാന്‍ഡുകളുടെ പ്രചാരണം, അനുബന്ധ വിപണനം, സ്‌പോണ്‍സര്‍ ചെയ്യുന്ന ഉള്ളടക്കം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും വരുമാനം നേടാം. സ്വന്തം ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളോ ഓണ്‍ലൈന്‍ കോഴ്‌സുകളോ വില്‍ക്കാനും ചാനലിനെ ഉപയോഗിക്കാം.

സ്ഥിരതയാണ് പ്രധാനം

ഫെയ്സ്ലെസ് ചാനല്‍ ആരംഭിക്കുന്നത് എളുപ്പമാണെങ്കിലും അതിലൂടെ വലിയ വരുമാനം നേടാന്‍ സമയം ആവശ്യമായി വരാം. നല്ല ഉള്ളടക്കം സ്ഥിരമായി പ്രസിദ്ധീകരിക്കുകയും പ്രേക്ഷകര്‍ക്ക് ഉപകാരപ്പെടുന്ന വിഷയങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് പ്രധാനമാണ്. വീഡിയോകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രേക്ഷകരുടെ താല്‍പര്യവും ശ്രദ്ധിക്കണം. കാഴ്ചക്കാരും വരിക്കാരും വര്‍ധിക്കുന്നതിനനുസരിച്ച് ചാനലിന് കൂടുതല്‍ വരുമാന സാധ്യതകളും ലഭിക്കും.

English Summary

A faceless YouTube channel allows creators to make videos without appearing on camera. With the right topic, quality content and consistent uploads, creators can explore different ways to earn money through YouTube.

Follow Us