AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Investment: 25,000 രൂപ മാസ ശമ്പളം കൊണ്ട് ഒരു കോടി രൂപ എങ്ങനെ സമ്പാദിക്കാം?

SIP Investment Strategies: മാസശമ്പളം 25,000 രൂപ മാത്രമുള്ള ഒരാൾക്ക് ഒരു കോടി രൂപ സമ്പാദിക്കുക എന്നത് അസാധ്യമാണെന്ന് തോന്നിയേക്കാം. എന്നാൽ ശരിയായ സാമ്പത്തിക അച്ചടക്കവും ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപവും ഉണ്ടെങ്കിൽ ഇതത്ര പ്രയാസമല്ല.

Investment: 25,000 രൂപ മാസ ശമ്പളം കൊണ്ട് ഒരു കോടി രൂപ എങ്ങനെ സമ്പാദിക്കാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 22 Dec 2025 13:43 PM

മാസം പതിനായിരങ്ങൾ ശമ്പളം വാങ്ങിച്ചാലും ചെലവുകളെല്ലാം കഴിയുമ്പോൾ ഒന്നും ബാക്കിയില്ല, ഇതാണ് പലരുടെയും അവസ്ഥ. എന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളം ഉപയോ​ഗിച്ച് കോടികൾ സമ്പാദിക്കാൻ കഴിയുമെന്ന് അറിയാമോ? മാസശമ്പളം 25,000 രൂപ മാത്രമുള്ള ഒരാൾക്ക് ഒരു കോടി രൂപ സമ്പാദിക്കുക എന്നത് അസാധ്യമാണെന്ന് തോന്നിയേക്കാം. എന്നാൽ ശരിയായ സാമ്പത്തിക അച്ചടക്കവും ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപവും ഉണ്ടെങ്കിൽ ഇതത്ര പ്രയാസമല്ല. മ്യൂച്വൽ ഫണ്ടുകളിലെ എസ്.ഐ.പി അതിന് നിങ്ങളെ സഹായിക്കും.

 

എങ്ങനെ പണം സമ്പാദിക്കാം?

 

ചെറിയ തുകയാണെങ്കിലും കൃത്യമായി നിക്ഷേപിക്കുന്നത് ദീർഘകാലയളവിൽ വലിയ ലാഭം നൽകും. ശരാശരി 12% വാർഷിക ലാഭം പ്രതീക്ഷിക്കുന്ന ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിങ്ങൾ നിക്ഷേപിക്കുന്നു എന്ന് കരുതുക. ഇത്തരത്തിൽ, പ്രതിമാസം 4,000 രൂപ നിക്ഷേപിച്ചാൽ, ഒരു കോടി രൂപയിലെത്താൻ ഏകദേശം 28 വർഷം എടുക്കും. പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ, 26 വർഷം കൊണ്ട് ലക്ഷ്യം നേടാം. പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ, ഏകദേശം 20 വർഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം.

 

സ്റ്റെപ്പ്-അപ്പ് എസ്.ഐ.പി

ഓരോ വർഷവും ശമ്പളം വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപ തുകയും വർദ്ധിപ്പിക്കുക. ഇതിനെയാണ് ‘സ്റ്റെപ്പ്-അപ്പ് എസ്.ഐ.പി’ എന്ന് പറയുന്നത്. ഉദാഹരണത്തിന്, നിങ്ങൾ 4,000 രൂപയിൽ നിക്ഷേപം തുടങ്ങുകയും ഓരോ വർഷവും തുകയിൽ 10% വർദ്ധനവ് വരുത്തുകയും ചെയ്താൽ, 22 വർഷം കൊണ്ട് ഒരു കോടി രൂപയിലെത്താം.

എന്നാൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിക്ഷേപം എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും കൂടുതൽ സമയം പണം വളരാൻ ലഭിക്കും.വിപണിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും നിക്ഷേപം നിർത്തരുത്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് ലാഭകരമായിരിക്കും. അതുപോലെ അനാവശ്യ ചെലവുകൾ കുറച്ച്, ശമ്പളത്തിന്റെ 15-20% എങ്കിലും സമ്പാദ്യത്തിനായി മാറ്റിവയ്ക്കാൻ ശ്രമിക്കുക.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.