Indoor Plants Business: ചെടി വളർത്തി പണമുണ്ടാക്കാം; 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഉറപ്പ്

Indoor Plant Business Ideas: വീടുകളിലും ഓഫീസുകളിലും ഫ്ലാറ്റുകളിലും ഇന്റീരിയർ ഭംഗിയാക്കാൻ ചെടികൾ ഉപയോഗിക്കുന്നത് വലിയൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. മറ്റ് ചെടികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇവ തരുന്ന ​ഗുണങ്ങൾ നിരവധിയാണ്.

Indoor Plants Business: ചെടി വളർത്തി പണമുണ്ടാക്കാം; 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഉറപ്പ്

പ്രതീകാത്മക ചിത്രം

Published: 

20 Feb 2026 | 04:20 PM

അധികം സ്ഥലമോ മണ്ണോ ആവശ്യമില്ലാതെ തന്നെ വീട്ടിൽ പച്ചപ്പ് നിറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇൻഡോർ ചെടികൾ‌. വീടുകളിലും ഓഫീസുകളിലും ഫ്ലാറ്റുകളിലും ഇന്റീരിയർ ഭംഗിയാക്കാൻ ചെടികൾ ഉപയോഗിക്കുന്നത് വലിയൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. മറ്റ് ചെടികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇവ തരുന്ന ​ഗുണങ്ങൾ നിരവധിയാണ്. വീടിനുള്ള അസഹ്യമായ ചൂട് കുറയ്ക്കാനും രോ​ഗങ്ങളെ പ്രതിരോധിക്കാനുമെല്ലാം ഇൻഡോർ പ്ലാന്റ്സിന് കഴിയും. എന്നാൽ, ഇവ നല്ലൊരു വരുമാനം കൂടിയാണെ നിങ്ങൾക്ക് അറിയാമോ? വീട്ടിലിരുന്ന് ലക്ഷങ്ങൾ വരെ വരുമാനം നേടാൻ ഇവ സഹായിക്കും.

 

ഇൻഡോർ പ്ലാന്റ് ബിസിനസ് എങ്ങനെ തുടങ്ങാം?

 

പ്രധാനമായും രണ്ട് രീതിയിൽ നിങ്ങൾക്ക് ബിസിനസ് ചെയ്യാവുന്നതാണ്. ആദ്യത്തേത് സ്വന്തമായി ചെടികൾ നട്ടുപിടിപ്പിച്ചു വിൽക്കുക എന്നതാണ്. ഇതിന് കുറച്ച് സ്ഥലം ആവശ്യമാണ്. വലിയ നഴ്സറികളിൽ നിന്നോ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നോ ചെടികൾ വാങ്ങി ലാഭമെടുത്ത് വിൽക്കുക എന്നതാണ് മറ്റൊരു വഴി. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അല്ലെങ്കിൽ സ്വന്തം വെബ്സൈറ്റ് വഴി ഓർഡറുകൾ എടുത്ത് നിങ്ങൾക്ക് ഡെലിവറി ചെയ്യാവുന്നതാണ്.

ബിസിനസ് തുടങ്ങുമ്പോൾ‌ ഡിമാൻഡുള്ള ചെടികൾക്ക് മുൻ​ഗണന നൽകുക. സ്നേക്ക് പ്ലാന്റ്, മണി പ്ലാന്റ്, അലോവേര, സിക്കുലന്റുകൾ, പീസ് ലില്ലി തുടങ്ങിയവയ്ക്ക് ഡിമാൻഡ് കൂടുതലാണ്. പ്രത്യേകിച്ച് ഇലച്ചെടികൾ കൂടുതൽ വരുമാനം നൽകും. മെസഞ്ചിയാന പോലുള്ള ചെടികളുടെ ഇലകൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായാൽ നല്ലൊരു തുക തന്നെ ലഭിക്കും. കൂടാതെ ഡ്രസീന ഇനത്തിലെ ഇലച്ചെടികൾക്കും ആവശ്യക്കാർ കൂടുതലാണ്.

ALSO READ: ഈ സ്വർണം കേരളത്തിലും വിളയും; ചെലവ് കുറവ്, മാസം 50,000 ഉറപ്പ്

 

അധിക വരുമാനത്തിന് വഴികളേറെ

 

ചെടികളിൽ തന്നെ ഔഷധ സസ്യങ്ങൾക്ക് വലിയ വിപണി സാധ്യതയുണ്ട്. ഇത് പ്രയോജനപ്പെടുത്തുന്നത് വരുമാനം ഇരട്ടിയാക്കാൻ സഹായിക്കും. കറ്റാര്‍ വാഴ, കസ്തൂരി മഞ്ഞൾ തുടങ്ങി സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന സസ്യങ്ങളും നിങ്ങൾക്ക് വളർത്താവുന്നതാണ്. ഇത്തരത്തിൽ ഔഷധ സസ്യങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് മികച്ച രീതിയിൽ വിൽപ്പന നടത്താനായാൽ നല്ല വരുമാനം നേടാം.

അതേസമയം, ചെടികളിൽ മാത്രം ശ്രദ്ധ കൊടുക്കാതെ ആകർഷകമായ ചട്ടികൾ, ജൈവ വളങ്ങൾ എന്നിവയും നിങ്ങൾക്ക് വിൽക്കാവുന്നതാണ്. കൂടാതെ, ഓഫീസുകളിലും വീടുകളിലും പോയി ചെടികൾ സെറ്റ് ചെയ്തു കൊടുക്കുന്ന രീതിയും വിവാഹങ്ങൾക്കും മറ്റും ‘ഗ്രീൻ ഗിഫ്റ്റുകൾ’ ആയി നൽകാൻ ചെറിയ പ്ലാന്റുകൾ പാക്കേജ് ചെയ്തു നൽകുന്നതും നിങ്ങൾക്ക് പരി​ഗണിക്കാവുന്നതാണ്.

Follow Us
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു