Ivy Gourd: അധികം മുതൽമുടക്കില്ല, വൻ ലാഭവും; കോവൽ കൃഷി ചെയ്താലോ

Ivy Gourd Farming: പ്രകൃതിദത്ത ഇൻസുലിൻ എന്നറിയപ്പെടുന്ന ഇവയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ ഇവയുടെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞ് പലരും ഇന്ന് കോവൽ കൃഷി ചെയ്യുന്നുണ്ട്. വളങ്ങളുടെ ആവശ്യമില്ലാതെ, മറ്റ് മുതൽ മുടക്കുകളില്ലാതെ വമ്പിച്ച ലാഭം കൊയ്യാൻ സഹായിക്കുന്ന കോവൽ കൃഷിയെ കുറിച്ച് അറിഞ്ഞാലോ

Ivy Gourd: അധികം മുതൽമുടക്കില്ല, വൻ ലാഭവും; കോവൽ കൃഷി ചെയ്താലോ

Ivy Gourd

Updated On: 

29 Mar 2026 | 06:30 PM

ഏറെ ആരോ​ഗ്യ​ഗുണമുള്ള, വളരെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന പച്ചക്കറിയാണ് കോവയ്ക്ക. പ്രകൃതിദത്ത ഇൻസുലിൻ എന്നറിയപ്പെടുന്ന ഇവയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ ഇവയുടെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞ് പലരും ഇന്ന് കോവൽ കൃഷി ചെയ്യുന്നുണ്ട്. വളങ്ങളുടെ ആവശ്യമില്ലാതെ, മറ്റ് മുതൽ മുടക്കുകളില്ലാതെ വമ്പിച്ച ലാഭം കൊയ്യാൻ സഹായിക്കുന്ന കോവൽ കൃഷിയെ കുറിച്ച് അറിഞ്ഞാലോ…

കോവൽ കൃഷി

വിത്തുകൾക്ക് പകരം മൂപ്പെത്തിയ തണ്ടുകളാണ് നടേണ്ടത്. രോ​ഗപ്രതിരോധ ശേഷിയുള്ള കോവൽ തണ്ടുകൾ നടാൻ ഉപയോ​ഗിക്കാം. അധികം തരികളില്ലാത്ത മണ്ണാണ് അനുയോജ്യം. പെട്ടെന്ന് നശിച്ച് പോകാൻ സാധ്യതയില്ലാത്ത ചാക്കുകളിലും നടാം. തണ്ട് നടുന്നതിന് ഒരു ദിവസം മുമ്പ് മണ്ണിലേക്ക് കുറച്ച് കുമ്മായം ചേർത്ത് കൊടുക്കാം. ശേഷം ആവശ്യത്തിന് ചകിരിച്ചോറ്, ചാണകപ്പൊടി, കരിയിലകൾ‌ എന്നിവ തുല്യ അനുപാതത്തിൽ ചേർത്ത് കൊടുക്കാം.

ALSO READ: വിഷുവിന് കണിവെള്ളരി വീട്ടുമുറ്റത്ത് തന്നെ വിളയിക്കാം; കൃഷി തുടങ്ങാൻ മികച്ച സമയം!

പടർന്ന് വളരുന്ന സസ്യമായതിനാൽ പന്തൽ ഒരുക്കേണ്ടത് അത്യാവശ്യമാണ്. കൃത്യമായി ജലസേചനം ഉറപ്പാക്കുക. വർ‌ഷത്തിൽ എപ്പോൾ വേണമെങ്കിലും കൃഷി ചെയ്യാമെങ്കിലും ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലാണ് കൂടുതലും കൃഷി ചെയ്യുന്നത്. വിളവെടുപ്പ് കഴിഞ്ഞാൽ ഉണങ്ങിയ വള്ളികൾ വെട്ടിമാറ്റുന്നത് പുതിയ നാമ്പുകൾ വരാനും കൂടുതൽ കായ്കൾ ഉണ്ടാവാനും സഹായിക്കും.

ബിസിനസ് സാധ്യതകൾ

കോവൽ കൃഷിയെ ലാഭകരമായ ഒരു ബിസിനസാക്കി മാറ്റാവുന്നതാണ്. ഇടനിലക്കാരെ ഒഴിവാക്കി ചന്തകളിലോ സൂപ്പർ മാർക്കറ്റുകളിലോ നേരിട്ട് എത്തിക്കുന്നതാണ് നല്ലത്. അതുപോലെ പച്ചക്കറിക്കൊപ്പം തന്നെ കോവയ്ക്ക കൊണ്ടാട്ടം, അച്ചാർ എന്നിങ്ങനെയുള്ള മൂല്യവർദ്ധിക ഉൽപ്പന്നങ്ങളും വിൽക്കാവുന്നതാണ്. കിലോയ്ക്ക് ഏകദേശം 30 മുതൽ 60 വരെ ലഭിക്കുമെന്നാണ് കണക്ക്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്