HRA: ബെം​ഗളൂരു ജോലിക്കാർക്ക് സന്തോഷവാർത്ത; 1.2 ലക്ഷം വരെ ലാഭം, പട്ടികയിൽ ഹൈദരാബാദും

HRA Rules Changed: ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ മാത്രം ലഭിച്ചിരുന്ന 50% എച്ച്ആർ‌എ നികുതി ഇളവാണ് മറ്റ് ന​ഗരങ്ങളിലേക്കും വ്യാപിപ്പിച്ചത്. എച്ച്ആർഎയുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളും കർശനമാക്കിയിട്ടുണ്ട്. വീടുടമയുടെ വിവരങ്ങൾ നിർബന്ധമായി നൽകേണ്ടതുണ്ട്. ഉയർന്ന വാടക നൽകി താമസിക്കുന്ന ജീവനക്കാർക്ക് വലിയ ലാഭമാണ് നൽകുന്നത്.

HRA: ബെം​ഗളൂരു ജോലിക്കാർക്ക് സന്തോഷവാർത്ത; 1.2 ലക്ഷം വരെ ലാഭം, പട്ടികയിൽ ഹൈദരാബാദും

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 21 Apr 2026 | 01:53 PM

ബെം​ഗളൂരു, ഹൈദരബാദ് തുടങ്ങിയ ​ന​ഗരങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷവാർത്ത. പുതിയ നികുതി നിയമങ്ങളുടെ ഭാ​ഗമായി ഹൗസ് റെന്റ് അലവൻസുകൾ സംബന്ധിച്ച ഇളവുകൾ വിപുലീകരിച്ചതായി റിപ്പോർട്ട്. മുമ്പ് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ മാത്രം ലഭിച്ചിരുന്ന 50% എച്ച്ആർ‌എ നികുതി ഇളവാണ് മറ്റ് ന​ഗരങ്ങളിലേക്കും വ്യാപിപ്പിച്ചത്.

ഏപ്രിൽ ഒന്ന് മുതൽ ബെംഗളൂരു, ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ് തുടങ്ങിയ ന​ഗരങ്ങളിലും 50% എച്ച്ആർഎ ഇളവ് പരിധി ബാധകമാകും. ഇതോടെ ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ജീവനക്കാർക്ക് ശമ്പളത്തിന്റെ 50% വരെ എച്ച്ആർഎ ഒഴിവാക്കാം. മുമ്പ് ഈ പ്രദേശങ്ങൾ നോൺ മെട്രോ ആയി കണക്കാക്കിയതിനാൽ 40 ശതമാനമായിരുന്നു പരിധി.

ALSO READ: കുറഞ്ഞത് 5 പ്രമോഷനുകൾ, വാർഷിക ഇൻക്രിമെന്റ് 6%; ആവശ്യങ്ങൾ പലത്

അതേസമയം, പഴയ നികുതി സംവിധാനത്തിൽ തുടരുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. ഈ മാറ്റം ഉയർന്ന വാടക നൽകി താമസിക്കുന്ന ജീവനക്കാർക്ക് വലിയ ലാഭമാണ് നൽകുന്നത്. ഏകദേശം 60,000 മുതൽ 1.2 ലക്ഷം രൂപ വരെ ഇതിലൂടെ ലാഭിക്കാൻ സാധിക്കും.

എച്ച്ആർഎയുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളും കർശനമാക്കിയിട്ടുണ്ട്. വീടുടമയുടെ വിവരങ്ങൾ നിർബന്ധമായി നൽകേണ്ടതുണ്ട്. കൃത്യമായി രേഖകൾ സൂക്ഷിക്കേണ്ടതുമാണ്. നികുതിദായകർ വർഷം തോറും ഒരു ബ്രേക്ക്-ഈവൻ വിശകലനം നടത്തണമെന്നും വിദ​ഗ്ധർ പറയുന്നു.

എന്താണ് എച്ച്ആർഎ

ഉദ്യോഗാർത്ഥികൾക്ക് ശമ്പളത്തിനൊപ്പം നൽകുന്ന അലവൻസുകളിലൊന്നാണിത്. ഹൗസ്‌ റെൻ്റ് അലവൻസ് എന്നാണ് എച്ച്ആർഎയുടെ പൂർണ രൂപം. വിവിധ മെട്രോ സിറ്റികൾ, നഗരങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക മാനദണ്ഡത്തിൽ എച്ച്ആർഎ തുക കൂടിയും, കുറഞ്ഞുമിരിക്കും. ചെന്നൈ, ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങൾക്കാണ് ഇത്തരത്തിൽ കൂടുതൽ എച്ച് ആർ എ നൽകുന്നത്. ഇതുകൊണ്ട് തന്നെ സ്ഥലം മാറ്റം പോലുള്ളവ ഉണ്ടാകുമ്പോൾ ശമ്പളത്തിൽ ചില മാറ്റങ്ങൾ വന്നേക്കാം.  ഇത്തരത്തിൽ കൂടുതൽ വാടക നൽകി താമസിക്കുന്നവർക്ക് നികുതി ഇളവ് സഹായകരമായിരിക്കും.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്