AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

8th Pay Commission: കുറഞ്ഞത് 5 പ്രമോഷനുകൾ, വാർഷിക ഇൻക്രിമെന്റ് 6%; ആവശ്യങ്ങൾ പലത്

8th Pay Commission Update: എട്ടാം ശമ്പളപരിഷ്കരണത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കും പരമാവധി ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC) കത്ത് നൽകിയിരിക്കുകയാണ്. ഡിഎ, ഫിറ്റ്മെന്റ് ഫാക്ടർ, പ്രമോഷൻ തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വാർഷിക ഇൻക്രിമെന്റ് 6 ശതമാനമാക്കണമെന്നാണ് പ്രധാന ആവശ്യം.

8th Pay Commission: കുറഞ്ഞത് 5 പ്രമോഷനുകൾ, വാർഷിക ഇൻക്രിമെന്റ് 6%;  ആവശ്യങ്ങൾ പലത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Edited By: Arun Nair | Updated On: 21 Apr 2026 | 01:57 PM

എട്ടാം ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ഉടൻ തന്നെ ശമ്പളപരിഷ്കരണം നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ കേന്ദ്രസർക്കാർ ജീവനക്കാരും. എട്ടാം ശമ്പളപരിഷ്കരണത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കും പരമാവധി ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC) കത്ത് നൽകിയിരിക്കുകയാണ്. ഡിഎ, ഫിറ്റ്മെന്റ് ഫാക്ടർ, പ്രമോഷൻ തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

പ്രധാന ആവശ്യങ്ങൾ

പ്രമോഷനുമായി ബന്ധപ്പെട്ട് ഉന്നയിച്ച് ആവശ്യമാണ് ഇവയിൽ പ്രധാനം. സർക്കാർ ജോലിയിൽ മുപ്പത് വർഷത്തെ സേവനകാലയളവിൽ കുറഞ്ഞത് 5 പ്രമോഷനെങ്കിലും ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കുറഞ്ഞത് വാർഷിക ഇൻക്രിമെന്റ് വർദ്ധിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. നിലവിൽ ഏഴാം ശമ്പളകമ്മീഷന് പ്രകാരം, മൂന്ന് ശതമാനമാണ് വാർഷിക ഇൻക്രിമെന്റ്. ഇത് 6 ശതമാനമാക്കണമെന്നാണ് ആവശ്യം.

നിലവിൽ പതിനഞ്ച് വർ‌ഷം കഴിയുമ്പോഴാണ് മുഴുവൻ പെൻഷൻ പുനസ്ഥാപിക്കുന്നത്. ഇത് 11, 12 വർഷമാക്കി കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. നാഷണൽ പെൻഷൻ സിസ്റ്റം ഒഴിവാക്കി പഴയ പെൻഷൻ പദ്ധതി വീണ്ടും നടപ്പിലാക്കണമെന്നതാണ് മറ്റൊരു ആവശ്യം.

ALSO READ: ഏപ്രിൽ ശമ്പളത്തിനൊപ്പം ഡിഎയും കുടിശ്ശികയും; ജീവനക്കാരുടെ പോക്കറ്റ് നിറയുമോ?

ഫിറ്റ്മെൻ്റ് ഫാക്ടർ

ഫിറ്റ്മെന്റ് ഫാക്ടർ 3.0 ആയി ഉയർത്തണമെന്ന ആവശ്യവും കമ്മീഷന് മുന്നിൽ എത്തിയിട്ടുണ്ട്. ഇത് അം​ഗീകരിച്ചാൽ, കേന്ദ്രസർക്കാർ ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിൽ വലിയൊരു വർദ്ധനവ് ഉണ്ടാകും. ഡിഎ ഫോർമുല പരിഷ്കരണവും മുന്നോ‍ട്ട് വച്ചിട്ടുണ്ട്. ജീവനക്കാരുടെ ജീവിതച്ചെലവുകൾ അനുസരിച്ച് ഡിഎ കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.

ലീവ് എൻകാഷ്മെന്റ് 450 ദിവസമായി ഉയർത്തണം, കുടുംബ യൂണിറ്റ് 3ൽ നിന്ന് 5 ആയി പരിഗണിക്കുക, അപകടസാധ്യതയുള്ള ജോലികൾക്ക് ഉയർന്ന നഷ്ടപരിഹാരം നൽകുക, ആരോഗ്യ സൗകര്യങ്ങളും ക്ഷേമ പദ്ധതികളും മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഏഴാം ശമ്പള കമ്മീഷനുണ്ടായ അതേ കാത്തിരിപ്പാണ് ഇപ്പോൾ എട്ടാം ശമ്പളക്കമീഷനുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന അപ്ഡേറ്റുകളിലും ജീവനക്കാർക്കുള്ളത്.

Follow Us