Hyderabad Real Estate: ഹൈദരാബാദില്‍ വീട് വേണോ? ഇവിടെ മാത്രമേ വിലക്കുറവുള്ളൂ, മികച്ച സ്ഥലങ്ങളിതാ

Top 5 Affordable Areas in Hyderabad to Buy Homes with High Growth Potential: രാജ്യത്തെ അതിവേഗം വികസിക്കുന്ന നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്. ഇവിടെയാണ് നിങ്ങള്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അല്‍പം കഠിനമാകും കാര്യങ്ങള്‍. ഐടി മേഖലയുടെ വികാസം, മെട്രോ കണക്ടിവിറ്റി, ഔട്ടര്‍ റിങ് റോഡ് സൗകര്യങ്ങള്‍ എന്നിവയെല്ലാം കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹൈദരാബാദിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയും റെക്കോഡ് കുതിപ്പിലാണ്.

Hyderabad Real Estate: ഹൈദരാബാദില്‍ വീട് വേണോ? ഇവിടെ മാത്രമേ വിലക്കുറവുള്ളൂ, മികച്ച സ്ഥലങ്ങളിതാ

ഹൈദരാബാദ്

Published: 

08 Apr 2026 | 08:22 PM

ഇന്ത്യയിലെ ഓരോ നഗരങ്ങളിലും ജനസംഖ്യയില്‍ സംഭവിക്കുന്നത് വലിയ വര്‍ധനവാണ്. മെട്രോ സിറ്റികള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്. ഉയര്‍ന്നുവരുന്ന തൊഴില്‍ സാധ്യത മെച്ചപ്പെട്ട ജീവിതരീതി തുടങ്ങി വിവിധ കാരണങ്ങളാണ് ആളുകളെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇവിടങ്ങളിലെത്തി സ്വന്തമായൊരു വീടെടുത്ത് താമസിക്കാന്‍ പലര്‍ക്കും സാധിക്കാതെ പോകുന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സംഭവിക്കുന്ന കുതിച്ചുചാട്ടമാണ് ഇതിന് പ്രധാന കാരണം.

രാജ്യത്തെ അതിവേഗം വികസിക്കുന്ന നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്. ഇവിടെയാണ് നിങ്ങള്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അല്‍പം കഠിനമാകും കാര്യങ്ങള്‍. ഐടി മേഖലയുടെ വികാസം, മെട്രോ കണക്ടിവിറ്റി, ഔട്ടര്‍ റിങ് റോഡ് സൗകര്യങ്ങള്‍ എന്നിവയെല്ലാം കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹൈദരാബാദിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയും റെക്കോഡ് കുതിപ്പിലാണ്.

ഹൈടെക് സിറ്റി, ഗച്ചിഹൗളി, മാധാപൂര്‍, കൊണ്ടാപൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വീട് വാങ്ങാനുള്ള ചെലവും കൂടി. എന്നാല്‍ ഹൈദരാബാദിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന വിലയില്‍ വീടുകള്‍ ലഭിച്ചേക്കും. 2026ലെ റിയല്‍ എസ്റ്റേറ്റ് വില നിലവാരം അനുസരിച്ച് ഹൈദരാബാദില്‍ കുറഞ്ഞ വിലയ്ക്ക് വീടുകള്‍ സ്വന്തമാക്കാവുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

ഘാട്‌കേസര്‍

ഹൈദരാബാദ്-വാറങ്കല്‍ ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന ഘാട്‌കേസര്‍ ഇന്‍ഫോസിസ് പോലുള്ള പ്രമുഖ ഐടി കമ്പനികളും എംഎംടിഎസ് സൗകര്യങ്ങളും ഉള്ള മേഖലയാണ്. ചെറിയ വലയില്‍ വീട് അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും നല്ല ഓപ്ഷനായി ഇവിടം മാറുന്നു. ഏകദേശം 40 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെ വിലയ്ക്ക് ഇവിടെ വീടുകള്‍ ലഭ്യമാണ്.

ഉപ്പല്‍ – പോച്ചാരം

കിഴക്കന്‍ ഹൈദരാബാദിലെ ഉപ്പലിലും പോച്ചാരം, മെഡിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും താങ്ങാവുന്ന വിലയില്‍ വീടുകള്‍ ലഭ്യമാണ്. ഐടി പ്രൊഫഷണലുകള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് നല്ലൊരു തിരഞ്ഞെടുപ്പ് കൂടിയായിരിക്കും. 45 ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപ വരെയാണ് വില വരിക.

മഹേശ്വരം – തുകുഗുഡ

ഷംഷാബാദ് വിമാനത്താവളത്തോട് ചേര്‍ന്നുള്ള ഫാര്‍മ സിറ്റിയുടെ വികസനം ദക്ഷിണ ഹൈദരാബാദിനെ ശ്രദ്ധേയമാക്കുന്നു. വില്ല പ്ലോട്ടുകളും ചെറിയ വീടുകളും ഇവിടെ ചെറിയ അളവില്‍ ലഭ്യമാണ്.

Also Read: Bengaluru Real Estate: ബെംഗളൂരുവില്‍ ആര്‍ക്കും വീട് വേണ്ട, രക്ഷപ്പെട്ടോടുന്നു; നേട്ടം കൊയ്ത് മൈസൂരു

ബച്ചുപള്ളി – നിസാംപേട്ട്

ചെറിയ വിലയ്ക്ക് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബച്ചുപള്ളി നല്ലൊരു ഓപ്ഷനാണ്. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തൊട്ടടുത്തുണ്ട്. മാത്രമല്ല, ഹൈടെക് സിറ്റി, ഗച്ചാച്ചിബൗളി പോലുള്ള ഐടി മേഖലകള്‍ക്കും ഇത് വളരെ അടുത്താണ്. മിയാപൂര്‍, കെപിഎച്ച്ബി മെട്രോകള്‍ അടുത്തായതിനാല്‍ വീട് വാടയ്ക്ക് നല്‍കാനുമാകും.

പട്ടാഞ്ചേരു

പട്ടാഞ്ചേരു ഒരു റെസിഡന്‍ഷ്യല്‍ ഏരിയയായി മാറിക്കൊണ്ടിരിക്കുകയാണ്. ഔട്ടര്‍ റിംഗ് റോഡിനും ഗച്ചിബൗളി പോലുള്ള ഐടി ഹബ്ബുകള്‍ക്കും സമീപമാണ് ഇത്. പട്ടാഞ്ചേരുവിനും സംഗറെഡ്ഡിക്കും ഇടയില്‍ നിരവധി അപ്പാര്‍ട്ടുമെന്റുകളും വില്ലകളും ഉയര്‍ന്നുവരുന്നത് വലിയ ആശ്വാസമാകും.

 

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം