Fuel Price: പെട്രോൾ – ഡീസൽ വില വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ; പുതിയ നിരക്കുകൾ ഇങ്ങനെ
Petrol and Diesel Price Hike: പ്രീമിയത്തിന് പിന്നാലെ സാധാരണ പെട്രോൾ, ഡീസൽ വില ഉയരുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്. നിലവിൽ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞയാഴ്ച എക്സൈസ് തീരുവ കുറച്ചതായി കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 13ൽ നിന്ന് മൂന്ന് രൂപയായും ഡീസലിന് ലിറ്ററിന് 10ൽ നിന്ന് പൂജ്യമായുമാണ് തീരുവ കുറച്ചത്.

Petrol Price
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ) പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലർ കമ്പനിയായ നയാര വില വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ഓയിലിന്റെയും നീക്കം. വില വർദ്ധനവ് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുകയാണ്.
പ്രീമിയം പെട്രോൾ, ഡീസൽ വിലയാണ് കൂട്ടിയത്. ആഡംബര കാറുകൾക്കും സൂപ്പർ ബൈക്കുകൾക്കും ഉപയോഗിക്കുന്ന എക്സ്പി. 100 (XP100) പെട്രോൾ ലിറ്ററിന് 11 രൂപയാണ് കൂട്ടിയത്. ഇതോടെ വില 160 രൂപയായി ഉയർന്നു. പ്രീമിയം ഡീസൽ വകഭേദമായ ‘എക്സ്ട്രാ ഗ്രീൻ’-ന്റെ വിലയും കൂട്ടിയിട്ടുണ്ട്. ലിറ്ററിന് 91.49 രൂപയിൽനിന്ന് 92.99 രൂപയായി വില ഉയർന്നു.
ALSO READ: ആദ്യദിവസം കുതിപ്പിൽ തന്നെ, സ്വർണവിലയിൽ വൻ വർദ്ധനവ്
നയാര പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇതിന് പിന്നാലെ ഇന്ത്യൻ ഓയിലും വില ഉയർത്തിയത് ആശങ്ക കൂട്ടുകയാണ്. പ്രീമിയത്തിന് പിന്നാലെ സാധാരണ പെട്രോൾ, ഡീസൽ വില ഉയരുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്. നിലവിൽ വില മാറ്റമില്ലാതെ തുടരുകയാണ്.
കഴിഞ്ഞയാഴ്ച എക്സൈസ് തീരുവ കുറച്ചതായി കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 13ൽ നിന്ന് മൂന്ന് രൂപയായും ഡീസലിന് ലിറ്ററിന് 10ൽ നിന്ന് പൂജ്യമായുമാണ് തീരുവ കുറച്ചത്. കൂടാതെ, എണ്ണ കമ്പനികൾ വാണിജ്യ എൽപിജിയുടെ വില 19 കിലോഗ്രാം സിലിണ്ടറിന് 195.50 വർധിപ്പിച്ചിട്ടുണ്ട്.