ITR-1: ഐടിആർ-1 ആർക്കൊക്കെ ഫയൽ ചെയ്യാം? ഈ തെറ്റുകൾ വരാതെ ശ്രദ്ധിക്കണേ….
ITR -1 Filing for AY 2026-27: ഐടിആർ–1 (സഹജ്), 4 (സുഗം) എന്നിവയുടെ ഐടിആർ യൂട്ടിലിറ്റി ആദായനികുതി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ജൂലൈ 31 വരെയാണ് സമയപരിധി. എന്താണ് സഹജ്, ആരൊക്കെയാണ് ഇത് സമർപ്പിക്കേണ്ടത്, ഒഴിവാക്കേണ്ട തെറ്റുകൾ എന്തെല്ലാം? വിശദമായി അറിയാം....

പ്രതീകാത്മക ചിത്രം
2025 – 26 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയലിങ് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. 2025 ഏപ്രിൽ ഒന്നിനും 2026 മാർച്ച് 31നും ഇടയിലെ വരുമാനം സംബന്ധിച്ച റിട്ടേൺ ആണ് ഫയൽ ചെയ്യേണ്ടത്. ജൂലൈ 31 വരെയാണ് സമയപരിധി. 50 ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ള ശമ്പളക്കാർക്കും ചെറിയ ബിസിനസുകൾക്കും ബാധകമായ ഐടിആർ–1 (സഹജ്), 4 (സുഗം) എന്നിവയുടെ ഐടിആർ യൂട്ടിലിറ്റി ആദായനികുതി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. എന്താണ് സഹജ്, ആരൊക്കെയാണ് ഇത് സമർപ്പിക്കേണ്ടത്, ഒഴിവാക്കേണ്ട തെറ്റുകൾ എന്തെല്ലാം? വിശദമായി അറിയാം….
ഐടിആർ – 1 (സഹജ്)
നികുതി പാലിക്കുന്ന നടപടികൾ എളുപ്പമാക്കുന്നതിന് ആദായ നികുതി വകുപ്പ് നികുതിദായകരെ വരുമാനത്തിന്‍റെയും വരുമാന സ്രോതസ്സുകളുടെയും അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. ഇതിൽ, 50 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് വേണ്ടിയുള്ളതാണ് ഐടിആർ – 1 (സഹജ്) ഫോം.
ഐടിആർ-1 ഫയൽ ചെയ്യേണ്ടത് ആരെല്ലാം?
സാമ്പത്തിക വർഷത്തിൽ മൊത്തം വരുമാനം 50 ലക്ഷത്തിൽ കവിയാത്ത വ്യക്തികൾക്ക് ഐടിആർ 1 ഫോം ഉപയോഗിച്ച് ഐടിആർ ഫയൽ ചെയ്യാവുന്നതാണ്. ഈ വരുമാനം ശമ്പളം, വീട്, കുടുംബ പെൻഷൻ വരുമാനം, കാർഷിക വരുമാനം, മറ്റ് സ്രോതസ്സുകളിൽ നിന്നുള്ളതായിരിക്കണം. കാർഷിക വരുമാനം 5,000 രൂപയിൽ കവിയരുത്. സെക്ഷൻ 112A പ്രകാരം 1.25 ലക്ഷം രൂപ വരെയുള്ള പരിമിതമായ ദീർഘകാല മൂലധന നേട്ടമുള്ളവർക്കും ഇത് സമർപ്പിക്കാം.
ALSO READ: ആരാധനാലയങ്ങളിലെ സ്വര്‍ണം സര്‍ക്കാരിലേക്ക്? കേന്ദ്രം പറയുന്നത് കേള്‍ക്കൂ
സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നുള്ള പലിശ, പ്പോസിറ്റ്/ ക്ഷേപങ്ങളിൽ നിന്നുള്ള പലിശ (ബാങ്ക്, പോസ്റ്റ് ഓഫീസ്, കോ-ഓപ്പറേറ്റിവ് സൊസൈറ്റി), ആദായ നികുതി റീഫണ്ടിൽ നിന്നുള്ള പലിശ, പ്രതിഫലമായോ മറ്റോ ലഭിച്ച വരുമാനത്തിന്റെ പലിശ, മറ്റേതെങ്കിലും പലിശയോടു കൂടിയ വരുമാനം, ഒരു പങ്കാളിയുടെ / പ്രായപൂർത്തിയാകാത്തവരുടെ വരുമാനം എന്നിവയും ഈ ഫോമുമായി ചേർത്തിട്ടുണ്ട്.
ഐടിആർ-1 ഫോമിന്റെ പരിധിയിൽ വരാത്തവർ
- റസിഡന്റ് നോർഡിനറി റെസിഡന്റ് അല്ലെങ്കിൽ പ്രവാസി
- 1961-ലെ ആദായനികുതി നിയമത്തിന്റെ 194N വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കുന്നവർ
- ആകെ വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലുള്ളവർ
- കാർഷിക വരുമാനം 5,000 രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ
- ലോട്ടറി, നിയമപരമായ ചൂതാട്ടം എന്നിവയിൽ നിന്നുള്ള വരുമാനം
- ദീർഘകാല – ഹ്രസ്വകാല അടിസ്ഥാനത്തിൽ നികുതി ബാധകമായ മുലധന നേട്ടമുണ്ടെങ്കിൽ
- ലിസ്റ്റ് ചെയ്യാത്ത ഇക്വിറ്റി ഷെയറുകളിൽ നിക്ഷേപമുള്ളവർ
- സ്വന്തമായി ഒന്നിലധികം ഭവനങ്ങളിൽ നിന്ന് വരുമാനവുമുള്ളവർ
- ബിസിനസ് / പ്രൊഫഷണൽ വരുമാനം
- ഏതെങ്കിലും കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തിരിക്കുന്നവർ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വെരിഫൈ ചെയ്ത ആധാർ നമ്പർ മാത്രമേ ഉപയോഗിക്കാവൂ
- പുതുക്കിയ നിബന്ധനകൾ പ്രകാരം നിങ്ങൾ എടുത്തിട്ടുള്ള ലോണുകളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.
- നിലവിൽ സജീവമായ നിങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ റിട്ടേണിൽ നൽകണം.
- നികുതി വെട്ടിപ്പ് നോട്ടീസുകൾ ഒഴിവാക്കാൻ ഫയൽ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ വരുമാന വിവരങ്ങൾ ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് (AIS), ഫോം 26AS എന്നിവയുമായി ഒത്തുനോക്കുക.
English Summary:
Income Tax Department has released the Excel and online utilities for filing ITR-1 (Sahaj) for Assessment Year 2026-27. Eligible taxpayers must file their returns by July 31, 2026. ITR-1 can be used by resident individuals whose annual income is up to Rs 50 lakh and comes from salary or pension, one house property, interest income, family pension, and agricultural income.