AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: എന്തൊരു വിലയാ, സ്വർണം വാങ്ങാൻ ഇനിയും കാത്തിരിക്കണോ? ഇന്നത്തെ നിരക്ക്

Kerala Gold Rate Today: കഴിഞ്ഞ ദിവസം രാവിലെ കുതിച്ചെങ്കിലും ഉച്ചയോടെ വില ഇടിഞ്ഞു. ഗ്രാമിന് 100 രൂപ താഴ്ന്ന് വില 13,400 രൂപയായും 800 രൂപ കുറ‍ഞ്ഞ് പവൻവില 1,07,200 രൂപയായും ഇടിഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവടുപിടിച്ചാണ് സ്വർണവിലയിലെ മാറ്റങ്ങൾ.

Kerala Gold Rate: എന്തൊരു വിലയാ, സ്വർണം വാങ്ങാൻ ഇനിയും കാത്തിരിക്കണോ? ഇന്നത്തെ നിരക്ക്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 24 Jul 2026 | 07:35 AM

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. നിലവിൽ പവന് 1,07,200 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,400 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 244.90 രൂപയും കിലോയ്ക്ക് 2,44,900 രൂപയുമാണ് നൽകേണ്ടത്.

കഴിഞ്ഞ ദിവസം രാവിലെ സ്വർണവിലയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. പവന് 1,08,000 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ഒന്നാം തീയതി 1,03,240 രൂപയായിരുന്നു പവൻ വില. പിന്നീടുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടം തുടരുകയായിരുന്നു.

സ്വർണവില ഇടിയുമോ?

കഴിഞ്ഞ ദിവസം രാവിലെ കുതിച്ചെങ്കിലും ഉച്ചയോടെ വില ഇടിഞ്ഞു. ഗ്രാമിന് 100 രൂപ താഴ്ന്ന് വില 13,400 രൂപയായും 800 രൂപ കുറ‍ഞ്ഞ് പവൻവില 1,07,200 രൂപയായും ഇടിഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവടുപിടിച്ചാണ് സ്വർണവിലയിലെ മാറ്റങ്ങൾ. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതികൾ ആക്രമണം തുടങ്ങിയതോടെ എണ്ണവില കുതിപ്പാരംഭിച്ചതാണ് സ്വർണവില ഇടിയാൻ കാരണമായത്.

ALSO READ: കെഎസ്എഫ്ഇയില്‍ സ്വര്‍ണം പണയം വെക്കാം; നഷ്ടപ്പെടുമെന്ന പേടിയേ വേണ്ട

എണ്ണവില കൂടിയതിന് പിന്നാലെ യു.എസ് ഡോളർ ഇൻഡക്സ് കുതിച്ചതും സ്വർണത്തിന് തിരിച്ചടിയായി. ഈ ട്രെൻഡ് തുടർന്നാൽ കേരളത്തിൽ ഇനിയും സ്വർണവില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നിലവിലെ പശ്ചിമേഷ്യൻ സാഹചര്യം സ്വർണത്തിന് അനുകൂലമല്ല. ഇറാനും യുഎസും തമ്മിലെ യുദ്ധം കനക്കുകയാണ്. കൂടാതെ, ഹോർമുസിനെച്ചൊല്ലി തർക്കവും ഇറാന്റെ പിന്തുണയോടെ ചെങ്കടലിൽ യെമനിലെ ഹൂതി വിമതർ കപ്പൽ ഉപരോധം തുടങ്ങിയതും സ്വർണവില ഇടിയാൻ കാരണമാകും. ഹോർമുസ് വഴിയും ചെങ്കടൽ വഴിയും കപ്പലുകൾക്ക് പോകാനാവാത്ത സാഹചര്യമാണ്.

ക്രൂഡ് ഓയിൽ വിലയും സ്വർണവും

ക്രൂഡ് ഓയിൽ വില കുതിച്ചാൽ സ്വർണവില ഇടിയും. നിലവിൽ, ഹോർമുസ് വഴിയും ചെങ്കടൽ വഴിയുമുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇറാന്റെ എണ്ണ വിൽക്കാൻ അമേരിക്ക അനുവദിക്കുന്നില്ലെങ്കിൽ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളുടെ എണ്ണ വിപണിയിൽ ഇറക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ വില കുതിച്ചു.  നിലവിലെ ട്രെൻഡ് തുടർന്നാൽ അധികം വൈകാതെ വില നൂറിലെത്തും.

എണ്ണവില കൂടുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി ഉയരാൻ കാരണമാകും. ഈ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കും. ഇത്തരത്തിൽ പലിശനിരക്ക് കൂടുമ്പോൾ ബാങ്ക് നിക്ഷേപം, നിക്ഷേപം എന്നിവ കൂടുതൽ ലാഭകരമാകുകയും സ്വാഭാവികമായി ഇവയിലേക്ക് നിക്ഷേപം വൻതോതിൽ എത്തുകയും ചെയ്യും. ഇതോടെ ഡോളർ ശക്തി പ്രാപിക്കും. ഡോളർ കുതിച്ചാൽ സ്വർണം വാങ്ങുന്നത് ചെലവേറിയതാകുകയും ഡിമാൻഡ് താഴുകയും ചെയ്യും. ഇതോടെ വിലയും ഇടിയും.

Follow Us