JP Morgan Gold Rate Prediction: ജെപി മോര്‍ഗന്റെ നാവ് പൊന്നാകുമോ? ഇപ്പോള്‍ വാങ്ങിയാല്‍ കൊള്ളാം, അടുത്ത ബ്രേക്കിടല്‍ 85,000 ത്തില്‍

Gold Rate Hike: സ്വര്‍ണവില ഇനിയും ഉയരുമെന്ന് രാജ്യാന്തര നിക്ഷേപ ബാങ്കായ ജെപി മോര്‍ഗന്‍ പ്രവചിച്ചിരുന്നു. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 10 ലക്ഷം രൂപയായി ഉയര്‍ന്ന സമയത്തായിരുന്നു ഈ നിരീക്ഷണം. 2026 ന്റെ രണ്ടാം പാദത്തോടെ സ്വര്‍ണവില 4,000 ഡോളറായി ഉയരുമെന്നായിരുന്നു പ്രവചനം.

JP Morgan Gold Rate Prediction: ജെപി മോര്‍ഗന്റെ നാവ് പൊന്നാകുമോ? ഇപ്പോള്‍ വാങ്ങിയാല്‍ കൊള്ളാം, അടുത്ത ബ്രേക്കിടല്‍ 85,000 ത്തില്‍

സ്വർണവില

Published: 

26 May 2025 11:17 AM

വാങ്ങാന്‍ പ്ലാനില്ലെങ്കില്‍ പോലും സ്വര്‍ണവില കുറയുന്നത് എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്ന കാര്യമാണ്. മനുഷ്യ ജീവിതത്തില്‍ അത്രയേറെ പ്രാധാന്യം സ്വര്‍ണത്തിനില്ലെങ്കിലും അവസരം കിട്ടുമ്പോഴെല്ലാം വാങ്ങിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് സംഭവിക്കുന്നത്.

സ്വര്‍ണവില ഇനിയും ഉയരുമെന്ന് രാജ്യാന്തര നിക്ഷേപ ബാങ്കായ ജെപി മോര്‍ഗന്‍ പ്രവചിച്ചിരുന്നു. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 10 ലക്ഷം രൂപയായി ഉയര്‍ന്ന സമയത്തായിരുന്നു ഈ നിരീക്ഷണം. 2026 ന്റെ രണ്ടാം പാദത്തോടെ സ്വര്‍ണവില 4,000 ഡോളറായി ഉയരുമെന്നായിരുന്നു പ്രവചനം.

സ്വര്‍ണവില ഉയരുന്നു

വര്‍ധിച്ച് വരുന്ന കടബാധ്യതകളും പലിശ ചിലവുകളും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ മൂഡീസ് യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയിരുന്നു. വരുമാന നഷ്ടത്തിനൊപ്പം തന്നെ കടം വര്‍ധിക്കുകയും ട്രംപിന്റെ നികുതി ബില്ലുകളും യുഎസിന്റെ സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകള്‍ ഇരട്ടിയാക്കുന്നു.

യുഎസ് ട്രഷറി വകുപ്പിന്റെ 20 വര്‍ഷ ബോണ്ട് വില്‍പ്പനയ്ക്ക് ഡിമാന്റ് കുറയുകയും ചെയ്യുന്നത് സ്വര്‍ണത്തോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നുണ്ട്. നിലവില്‍ ട്രോയ് ഔണ്‍സിന് 3,335 ഡോളറാണ് പിന്നിട്ടത്.

Also Read: Robert Kiyosaki: സ്വര്‍ണവില ഗ്രാമിന് 69,000 ഉം പവന് 5 ലക്ഷവും കടക്കും; പ്രവചനവുമായി റോബര്‍ട്ട് കിയോസാക്കി

മോര്‍ഗന്റെ നിരീക്ഷണം

ജെപി മോര്‍ഗന്റെ നിരീക്ഷണ പ്രകാരം ട്രോയ് ഔണ്‍സിന് 4,000 ഡോളര്‍ വരെ എത്തും. 2025 ന്റെ നാലാം പാദത്തില്‍ സ്വര്‍ണവില 3,675 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം. 3,675 ഡോളറിലെത്തിയാല്‍ സ്വര്‍ണവില 78,000 രൂപയിലേക്കെത്തും.

2026 ന്റെ രണ്ടാം പാദത്തോടെ സ്വര്‍ണവില 4,000 ഡോളറായി ഉയരുമെന്നും പ്രവചനമുണ്ട്. ഇതോടെ സ്വര്‍ണത്തിന് 85,000 രൂപയ്ക്കടുത്തേക്ക് വില ഉയരും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും