Kerala Gold Rate: ആഘോഷിച്ചാട്ടെ സ്വര്‍ണത്തിന് വില കുറഞ്ഞു; എത്രയെന്നറിഞ്ഞാല്‍ ഞെട്ടും
Gold Price On May 26th In Kerala: സ്വര്‍ണത്തിന്റെ വിലയില്‍ നേരിയ ആശ്വാസം ഉണ്ടായെങ്കിലും വില ഇനിയും കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നെത്തുന്നത്. അന്താരാഷ്ട്ര തലത്തിലെ നിര്‍ണായകമായ പല ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
കേരളത്തില്‍ സ്വര്‍ണത്തിന് വില കുറഞ്ഞു. തുടര്‍ച്ചയായി രണ്ട് ദിവസം ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണമാണ് വിലയില്‍ താഴേക്കിറങ്ങിയത്. പുതിയൊരു ആഴ്ചയുടെ തുടക്കത്തില്‍ തന്നെ സ്വര്‍ണത്തിന് വില കുറഞ്ഞത് തീര്‍ച്ചയായും ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമെന്ന വിലയിരുത്തലിലാണ് സ്വര്‍ണ വ്യാപാരികള്‍.
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 320 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,600 രൂപയിലേക്കെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 71,920 രൂപയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്.
8,950 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 40 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 8,990 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.




സ്വര്‍ണത്തിന്റെ വിലയില്‍ നേരിയ ആശ്വാസം ഉണ്ടായെങ്കിലും വില ഇനിയും കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നെത്തുന്നത്. അന്താരാഷ്ട്ര തലത്തിലെ നിര്‍ണായകമായ പല ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച പല നയങ്ങളും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായി. 2035 ആകുമ്പോഴേക്ക് സ്വര്‍ണവില 5 ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധനായ റോബര്‍ട്ട് കിയോസാക്കി പറയുന്നത്. യുഎസിന്റെ സാമ്പത്തിക നയങ്ങള്‍ തന്നെയാണ് ഇതിന് കാരണമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.