AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: കുറഞ്ഞും കൂടിയും സ്വർണവില; സഞ്ചാരം ഉയരങ്ങളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ

Kerala Gold Rate Fluctuates In Recent Days: സംസ്ഥാനത്ത് സ്വർണവിലയിൽ സാരമായ വ്യത്യാസങ്ങളുണ്ടാവുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഏറിയും കുറഞ്ഞുമാണ് സ്വർണവില.

Kerala Gold Rate: കുറഞ്ഞും കൂടിയും സ്വർണവില; സഞ്ചാരം ഉയരങ്ങളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
സ്വർണവിലImage Credit source: PTI
abdul-basith
Abdul Basith | Updated On: 25 May 2025 13:37 PM

പവന് 71,920 രൂപയാണ് ഇപ്പോൾ സ്വർണവില. മെയ് 24, വെള്ളിയാഴ്ച 400 രൂപ വർധിച്ചാണ് സ്വർണം ഈ വിലയിലെത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് കുറഞ്ഞെങ്കിലും സ്വർണവിലയുടെ പൊതുവായ സഞ്ചാരം ഉയരങ്ങളിലേക്ക് തന്നെയാണെന്നാണ് വിലയിരുത്തൽ. ഈ മാസം പവന് 70,200 രൂപയിലാണ് സ്വർണവില ആരംഭിച്ചത്. ഈ വിലയാണ് ഇപ്പോൾ 1700 രൂപയോളം വർധിച്ച് 71,920ലെത്തിയിരിക്കുന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്നവില മെയ് എട്ടിനായിരുന്നു. പവന് 73,040 രൂപയിലായിരുന്നു അന്ന് വ്യാപാരം. മെയ് ഒന്നിന് 70,200 രൂപയിൽ ആരംഭിച്ച സ്വർണവില രണ്ടിന് 160 രൂപ കുറഞ്ഞ് 70,040 രൂപയായി. അഞ്ചാം തീയതി ഇതേ തുക വീണ്ടും വർധിച്ചു. ആറിന് 2000 രൂപയും ഏഴിന് 400 രൂപയും വർധിച്ച് സ്വർണവില 72,600 രൂപയിലെത്തി. പിറ്റേദിവസമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന തുക കണ്ടത്. മെയ് എട്ടിന് 440 രൂപ വർധിച്ച് സ്വർണവില 73,040 രൂപയിലെത്തി.

ഈ വിലയിൽ നിന്ന് ഒറ്റയടിക്ക് 1160 രൂപയാണ് പിറ്റേന്ന് കുറഞ്ഞത്. ഇതോടെ വില 71,880 രൂപയായി. പിറ്റേന്ന് 240 രൂപ വർധിച്ചു. തുടർന്നുള്ള ദിവസങ്ങളിലും നേരിയ ഉയർച്ച പ്രകടിപ്പിച്ച സ്വർണവില മെയ് 12 വൈകുന്നേരം 70,000 രൂപയായി. ഇവിടെനിന്ന് മെയ് 15നാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തിയത്. മെയ് 15ന് 68,880 രൂപയായിരുന്നു വില. പിന്നീട് നേരിയ ഏറ്റിറക്കങ്ങൾ വന്ന സ്വർണത്തിന് മെയ് 21 മുതൽ 71,000 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടക്കുന്നത്.

ആഗോളതലത്തിലുള്ള സംഭവവികാസങ്ങൾ പരിഗണിക്കുമ്പോൾ സ്വർണവില വർധിക്കുമെന്നാണ് സൂചനകൾ. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായപ്പോൾ സ്വർണവിലയിൽ കുറവുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിൻ്റെ പല നയങ്ങളും തിരിച്ചടിയായി. നികുതിയുമായി ബന്ധപ്പെട്ട നയങ്ങൾ ഉൾപ്പെടെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ഇതിനൊപ്പം റഷ്യ – യുക്രൈൻ സംഘർഷവും യുഎസ് – ഇറാൻ ചർച്ചകളുമൊക്കെ സ്വർണവിലയെ ബാധിക്കുന്നു.