Onam 2025 Liquor Sale: ഓണനാളിൽ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; കുടിച്ചുതീർത്തത് 826 കോടിയുടെ മദ്യം

Onam 2025 Liquor Sale: ഓണക്കാല മദ്യ വിൽപ്പനയിൽ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 1.46 കോടി രൂപയുടെ വിൽപ്പനയാണ് ഉത്രാടം ദിനത്തിലുണ്ടായത്.

Onam 2025 Liquor Sale: ഓണനാളിൽ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; കുടിച്ചുതീർത്തത് 826 കോടിയുടെ മദ്യം

പ്രതീകാത്മക ചിത്രം

Updated On: 

05 Sep 2025 12:40 PM

തിരുവനന്തപുരം: ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് തീർത്ത് കേരളം. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യമാണ് ഈ ഓണക്കാലത്ത് വിറ്റത്. കഴിഞ്ഞ ഓണക്കാലത്തെ ബെവ്കോയുടെ മദ്യ വിൽപന 776 കോടി രൂപയ്ക്കായിരുന്നെങ്കിൽ ഇത്തവണ അത് 826 കോടിയായി ഉയർന്നു.

ഉത്രാട ദിനമായ ഇന്നലെ മാത്രം ബെവ്കോ ഷോപ്പ് വഴി 137 കോടിയുടെ മദ്യമാണ് വിറ്റത്. 2024 ൽ 126 കോടിയായിരുന്നു വിൽപ്പന. 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയു‌ടെ മദ്യമാണ് അധികം വിറ്റത്. 6 ഷോപ്പുകളാണ് ഒരു കോടിയിലധികം വിറ്റത്.

അതേസമയം, ഓണക്കാല മദ്യ വിൽപ്പനയിൽ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 1.46 കോടി രൂപയുടെ വിൽപ്പനയാണ് ഉത്രാടം ദിനത്തിലുണ്ടായത്. 1.24 കോടി രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തുമുണ്ട്. 1.11കോടി രൂപയുടെ വിൽപ്പനയുമായി മലപ്പുറം എടപ്പാൾ ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്. എക്‌സൈസ് വകുപ്പിന് കീഴിലുള്ള ബെവ്‌കോയ്ക്ക് സംസ്ഥാനത്ത് 278 ഔട്ട്‌ലെറ്റുകളും 155 സെല്‍ഫ് സര്‍വീസ് ഔട്ട്‌ലെറ്റുകളുമാണ് ഉള്ളത്.

അതേസമയം, ഓണം പ്രമാണിച്ച് ബെവ്‌കോ ജീവനക്കാര്‍ക്ക് ലഭിച്ച ബോണസ് തുകയും ശ്രദ്ധേയമായിരുന്നു. 102,500 രൂപ റെക്കോഡ് ബോണസാണ് ഇത്തവണ ബെവ്‌കോ ജീവനക്കാര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 5000 രൂപയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ