AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Retirement Planning: ആശ്രിതരുണ്ടെങ്കില്‍ റിട്ടയര്‍മെന്റ് കോര്‍പ്പസ് ഉയര്‍ത്തിയേ പറ്റൂ; എന്ത് ചെയ്യും?

Financial Planning After Retirement: വിരമിക്കല്‍ കോര്‍പ്പസ് ഒരിക്കലും നിങ്ങളുടെ വ്യക്തിപരമായ ചെലവുകള്‍ക്കായി മാത്രം ആസൂത്രണം ചെയ്യരുത്. നിലവിലെ പ്രതിമാസ ചെലവുകള്‍ പട്ടികപ്പെടുത്തുക. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ചെലവുകള്‍, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരുടെ ചെലവുകള്‍ എല്ലാം അതില്‍ ഉള്‍പ്പെടുത്തണം.

Retirement Planning: ആശ്രിതരുണ്ടെങ്കില്‍ റിട്ടയര്‍മെന്റ് കോര്‍പ്പസ് ഉയര്‍ത്തിയേ പറ്റൂ; എന്ത് ചെയ്യും?
പ്രതീകാത്മക ചിത്രം Image Credit source: Halfpoint Images/Getty Images
Shiji M K
Shiji M K | Published: 05 Sep 2025 | 04:22 PM

നിങ്ങളുടെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാടാളുകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും റിട്ടയര്‍മെന്റ് പ്ലാനിങിന്റെ കാര്യത്തിലും ഒരു ശ്രദ്ധ വേണം. നമ്മുടെ രാജ്യത്ത് ജോലി ഇല്ലാത്തപ്പോഴും മറ്റുള്ളവരുടെ കാര്യം നോക്കി ജീവിക്കേണ്ട അവസ്ഥയുള്ളവര്‍ ധാരാളമുണ്ട്. അതിനാല്‍ തന്നെ വിരമിക്കല്‍ കോര്‍പ്പസ് അവരുടെ മാത്രം ആവശ്യത്തിന് വേണ്ടിയല്ല, അത് മറ്റുള്ളവര്‍ക്ക് കൂടി വേണ്ടിയാണ്.

നിങ്ങളോടൊപ്പം തന്നെ ആശ്രിതരെയും പിന്തുണയ്ക്കുന്നതിന് എങ്ങനെ മികച്ച രീതിയില്‍ വിരമിക്കല്‍ കോര്‍പ്പസ് ഉണ്ടാക്കാമെന്ന് പരിശോധിക്കാം.

വിരമിക്കല്‍ കോര്‍പ്പസ് ഒരിക്കലും നിങ്ങളുടെ വ്യക്തിപരമായ ചെലവുകള്‍ക്കായി മാത്രം ആസൂത്രണം ചെയ്യരുത്. നിലവിലെ പ്രതിമാസ ചെലവുകള്‍ പട്ടികപ്പെടുത്തുക. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ചെലവുകള്‍, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരുടെ ചെലവുകള്‍ എല്ലാം അതില്‍ ഉള്‍പ്പെടുത്തണം.

വാടക അല്ലെങ്കില്‍ വീടിന്റെ അറ്റക്കുറ്റപ്പണി, ഭക്ഷണം, യാത്ര, മൊബൈല്‍, ഇന്റര്‍നെറ്റ് ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, വീട്ടുജോലിക്കാരുടെ ശമ്പളം എന്നിവയെല്ലാം ആ ലിസ്റ്റില്‍ ഉണ്ടായിരിക്കണം. ഇതിന്റെയെല്ലാം ആകെ ചെലവ് കണക്ക് കൂട്ടി തിട്ടപ്പെടുത്തി കിട്ടുന്ന തുകയെ 12 കൊണ്ട് ഗുണിക്കാം. ശേഷം ഓരോ ആശ്രിതനും എത്രകാലത്തേക്ക് കൂടി ചെലവ് നല്‍കേണ്ടി വരുമെന്നും വിലയിരുത്താം.

ഏറ്റവും ദൈര്‍ഘ്യമേറിയ സാമ്പത്തികാസൂത്രണമാണ് നിങ്ങള്‍ നടപ്പാക്കേണ്ടത്. ഓരോ ആശ്രിതന്റെയും പ്രായവും ആവശ്യങ്ങളും പരിഗണിച്ച് വേണം ആസൂത്രണം ചെയ്യാന്‍. ഇത് എല്ലാ തരത്തിലുള്ള ആവശ്യങ്ങളും നിറവേറ്റാന്‍ നിങ്ങളെ സഹായിക്കുന്നു.

Also Read: Gold Loan vs Personal Loan: വ്യക്തിഗത വായ്പയോ സ്വര്‍ണ വായ്പയോ, ഏതെടുക്കുന്നതാണ് നല്ലത്?

പണപ്പെരുപ്പത്തിന് അനുസരിച്ച് നിക്ഷേപം ക്രമീകരിക്കാം. മെഡിക്കല്‍, വിദ്യാഭ്യാസ ചെലവുകളില്‍ 6 അല്ലെങ്കില്‍ 7 ശതമാനം എന്ന സ്ഥിരമായ പണപ്പെരുപ്പമുണ്ട്. വിദ്യാഭ്യാസ ചെലവുകള്‍ എല്ലാ വര്‍ഷവും എട്ട് മുതല്‍ പത്ത് ശതമാനം വരെ വര്‍ധിച്ചേക്കാം.

മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ടതും പ്രധാനമാണ്. കുടുംബത്തിലെ എല്ലാ അംഗത്തിനും ഈ ഇന്‍ഷുറന്‍സില്‍ നിന്നും പ്രയോജനം ലഭിക്കണം. മാത്രമല്ല വിരമിക്കല്‍ സമ്പാദ്യത്തില്‍ നിന്ന് എല്ലാ വര്‍ഷവും 3 ശതമാനത്തില്‍ താഴെ മാത്രം പിന്‍വലിക്കാന്‍ ശ്രദ്ധിക്കുക.