Kerala Budget 2026: സ്ത്രീസുരക്ഷ പെന്‍ഷന്‍ യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്ന് വെക്കും! ബജറ്റില്‍ അമിത പ്രതീക്ഷ വേണോ?
Kerala Budget 2026 Sthree Suraksha Pension Beneficiaries Await Clarity: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം ജൂണ്‍ 19ന് നടക്കും. ഇതില്‍ സ്ത്രീസുരക്ഷ പെന്‍ഷനുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ സ്ത്രീകളെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് സ്ത്രീ സുരക്ഷ പെന്‍ഷന്‍.

പ്രതീകാത്മക ചിത്രം
എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീസുരക്ഷ പദ്ധതി ഗഡു വിതരണം നിലച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മറ്റ് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും സ്ത്രീസുരക്ഷ പെന്‍ഷനെ പാടെ മറന്നമട്ടാണ്. രണ്ട് ഗഡുക്കളാണ് സ്ത്രീസുരക്ഷ പെന്‍ഷന്റേതായി എല്‍ഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തത്. അതിന് ശേഷമുള്ള ഗഡുക്കളെല്ലാം കുടിശികയാണ്, ഇത് വൈകാതെ ലഭിക്കുമെന്ന് സംസ്ഥാനത്തെ സ്ത്രീകള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി വേണ്ടെന്ന് വെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം ജൂണ്‍ 19ന് നടക്കും. ഇതില്‍ സ്ത്രീസുരക്ഷ പെന്‍ഷനുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ സ്ത്രീകളെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് സ്ത്രീ സുരക്ഷ പെന്‍ഷന്‍. സര്‍ക്കാരിന്റെ കാലാവധി തീരുന്ന ഘട്ടത്തില്‍ പ്രഖ്യാപിച്ച പദ്ധതി ആയതിനാല്‍ തന്നെ, അടുത്തതായി വരാന്‍ പോകുന്ന സര്‍ക്കാരിന് മേല്‍ സാമ്പത്തിക സമ്മര്‍ദം ഏല്‍പ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് തുടക്കം മുതല്‍ക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സ്ത്രീസുരക്ഷ പെന്‍ഷന്‍
സംസ്ഥാനത്തെ 35നും 60 വയസിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് സ്ത്രീസുരക്ഷ പെന്‍ഷന്‍ അന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രതിമാസം 1,000 രൂപയാണ് ഇതുവഴി വിതരണം ചെയ്യുക എന്നായിരുന്നു പറഞ്ഞിരുന്നത്. അപേക്ഷിച്ചവരില്‍ നിന്നും അര്‍ഹരായ എല്ലാവര്‍ക്കും സര്‍ക്കാര്‍ രണ്ട് മാസത്തെ ഗഡു വിതരണം ചെയ്യുകയും ചെയ്തു.
ഓരോ മാസവും 1,000 രൂപ വീതം ഒരു വര്‍ഷം 12,000 രൂപ വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അപേക്ഷകര്‍ മറ്റ് ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ആയിരിക്കരുത് എന്നതായിരുന്നു പ്രധാന നിബന്ധന. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുമുള്ളൂ. ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താനുള്ള അവസവരവും ഉണ്ടായിരുന്നു.
ട്രാന്‍സ് സ്ത്രീകളെ ഉള്‍പ്പെടുത്തികൊണ്ടുള്ള പദ്ധതി എന്നത് തന്നെയാണ് സ്ത്രീസുരക്ഷ പെന്‍ഷന്റെ പ്രധാന ആകര്‍ഷണം. പെന്‍ഷന്‍ തുക നേരിട്ട് ഗുണഭോക്താക്കളിലേക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി എത്തിച്ചിരുന്നു.
Also Read: Kerala Budget 2026: കന്നി ബജറ്റില്‍ കേരളത്തിന്റെ ഭാവി അറിയാം; വിഡി സതീശന്‍ ബജറ്റിലെ പ്രതീക്ഷകള്‍
സ്ത്രീസുരക്ഷ പെന്‍ഷന്റെ മാനദണ്ഡങ്ങള്‍ നോക്കാം
സ്ത്രീസുരക്ഷ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ നിരവധിയാണ്. 35നും 60 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ പെന്‍ഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഇവര്‍ക്ക് സര്‍ക്കാരിന്റെ മറ്റൊരു പദ്ധതി വഴിയും പെന്‍ഷന്‍ ലഭിക്കാനും പാടുള്ളതല്ല, മറ്റ് പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടായിരുന്നില്ല.
കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ ആയിരിക്കണം അപേക്ഷകര്‍. അന്ത്യോദയ അന്ന യോജന, മുന്‍ഗണന വിഭാഗം എന്നിവയില്‍ ഉള്‍പ്പെട്ടവരും ആയിരിക്കണം അപേക്ഷകര്‍. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സ്ഥിരമായോ അല്ലെങ്കില്‍ താത്കാലികമായോ ജോലി ചെയ്യുന്നവരും ആയിരിക്കരുത് അപേക്ഷകര്‍.
പദ്ധതി റദ്ദാക്കുമോ?
പദ്ധതി റദ്ദാക്കാനോ അല്ലെങ്കില്‍ നിലവില്‍ കുടിശികയുള്ള തുക വിതരണം ചെയ്യാനോ സര്‍ക്കാര്‍ തീരുമാനിച്ചേക്കും. എല്‍ഡിഎഫ് അവസാന ഘട്ടത്തില്‍ പ്രഖ്യാപിച്ച പദ്ധതിയുമായി മുന്നോട്ട് പോകേണ്ട വിലയിരുത്തല്‍ മൊത്തത്തിലുണ്ട്. പദ്ധതി നിര്‍ത്തലാക്കുകയാണെങ്കില്‍ അത് ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ധാരാളം സ്ത്രീകളെ നേരിട്ട് ബാധിക്കും. എന്നാല്‍ സ്ത്രീസുരക്ഷ പെന്‍ഷന്‍ നിര്‍ത്തലാക്കി യുഡിഎഫ് സര്‍ക്കാരിന്റേതായൊരു പദ്ധതി പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
English Summary
Kerala Budget 2026, the first budget to be presented by VD Satheesan, may not include a major announcement on Women’s Safety Pension arrears. The future of the scheme remains a key concern for beneficiaries ahead of the budget presentation.