AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ration Updates : ഇടത്തരം കുടുംബം, വീട് 1000 സ്ക്വയർ ഫീറ്റ്, വസ്തു ഒരേക്കർ; പിങ്ക് റേഷൻ കാർഡിന് അപേക്ഷിക്കാമോ?

How To Apply For Pink Ration Card From Blue And White : മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് പിങ്ക് നിറത്തിലുള്ള കാർഡ് അനുവദിക്കുന്നത്. മുൻഗണനേതര വിഭാഗത്തിലുള്ളവർക്കാണ് സിവിൽ സപ്ലൈസ് വകുപ്പ് വെള്ള, നീല റേഷൻ കാർഡ് നൽകുന്നത്.

Ration Updates : ഇടത്തരം കുടുംബം, വീട് 1000 സ്ക്വയർ ഫീറ്റ്, വസ്തു ഒരേക്കർ; പിങ്ക് റേഷൻ കാർഡിന് അപേക്ഷിക്കാമോ?
Kerala Ration Cards (Representational Image)Image Credit source: Social Media
Jenish Thomas
Jenish Thomas | Published: 16 Jul 2026 | 06:39 PM

വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സംസ്ഥാന സർക്കാർ റേഷൻ വിതരണം നടത്തുന്നത്. ഇതിനായി അഞ്ച് വിഭാഗങ്ങളായി വേർതിരിച്ചാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് മാനദണ്ഡങ്ങൾ പരിഗണിച്ച് റേഷൻ എത്തിച്ച് നൽകുന്നത്. അന്ത്യോദയ അന്ന യോജന (മഞ്ഞ), മുൻഗണ വിഭാഗം (പിങ്ക്) പൊതു വിഭാഗം സബ്സിഡി (നീല) പൊതുവിഭാഗം (വെള്ള), പൊതുവിഭാഗം സ്ഥാപനം (ബ്രൗൺ) എന്നിങ്ങിനെ അഞ്ച് വിഭാഗങ്ങളിലായിട്ടാണ് സംസ്ഥാനത്തെ റേഷൻ വിതരണം വേർതിരിച്ചിരിക്കുന്നത്. പല മാനദണ്ഡങ്ങൾ പ്രകാരമാണ് സർക്കാർ ഓരോ കാർഡുകളും വേർതിരിച്ചിരിക്കുന്നത്. വരുമാനം, തൊഴിൽ, ആരോഗ്യസ്ഥിതി തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ കുടുംബത്തിൻ്റെ റേഷൻ വിതരണം നിർണയിക്കുന്നത്.

അഞ്ച് തരത്തിലുള്ള റേഷൻ കാർഡുകൾ

ഇതിൽ എഎവൈ മഞ്ഞ റേഷൻ കാർഡ് സംസ്ഥാനത്തെ ദരിദ്രരായ കുടുംബങ്ങൾക്കാണ് നകുന്നത്. എഎവൈ കാർഡ് ഉടമകൾക്കാണ് ഏറ്റവും ഉയർന്ന് സബ്സിഡി നിരക്കി റേഷൻ നൽകുന്നത്. മുൻഗണന വിഭാഗത്തിലുള്ള പിങ്ക് കാർഡ് ഉടമകൾക്കും സബ്സിഡി ഇനത്തിൽ കൂടുതൽ റേഷൻ അനുവദിക്കുന്നത്. ഇവർക്ക് പുറമെ വെള്ള നീല കാർഡുകൾ ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവരാണ്. കുടുംബങ്ങൾക്ക് പുറമെ ചില വ്യക്തികൾക്ക് മാത്രമായി അനുവദിക്കുന്ന റേഷൻ കാർഡാണ് ബ്രൗൺ നിറത്തിലുള്ളത്. സംസ്ഥാനത്ത് സർക്കാർവക റേഷൻ പെർമിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, അഗതിമന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നതും രാജ്യത്തുള്ള ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ട് ഇല്ലാത്തവരുമായ വ്യക്തികൾക്കു പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള റേഷൻ വിഹിതം ലഭിക്കുന്നതിനായാണ് ബ്രൗൺ നിറത്തിലുള്ള റേഷൻ കാർഡ് അനുവദിക്കുന്നത്.

എന്നാൽ ചില മാനദണ്ഡങ്ങൾ കൃത്യമായി പരിഗണിക്കപ്പെടാതെ വരുമ്പോൾ പല റേഷൻ ഉപയോക്താക്കളും മുൻഗണന വിഭാഗത്തിൽ നിന്നും തഴപ്പെടാറുണ്ട്. പല റേഷൻ ഉപയോക്താക്കൾക്കും എങ്ങനെയാണ് ഈ മാനദണ്ഡങ്ങൾ നിർണയിക്കുന്നത് എന്നതിൽ വ്യക്തതയില്ല. കാരണം വെള്ള, നീല കാർഡുടമകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ സമർപ്പിക്കുമ്പോൾ മാനദണ്ഡങ്ങൾ അവ നിഷേധിക്കപ്പെടാറുണ്ട്. റേഷൻ കാർഡുകൾ പുതിയ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് ഇപ്പോൾ സംസ്ഥാനത്തെ സിവിൽ സപ്ലൈസ് വകുപ്പ് തന്നെ വ്യക്തമാക്കിട്ടുണ്ട്. ഫേസ്ബുക്കിൽ ഒരു ഉപയോക്താവിൻ്റെ ചോദ്യത്തിന് മറുപടി നൽകികൊണ്ടാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് റേഷൻ കാർഡ് മാറ്റത്തിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ : Rice Price Hike: സാധാരണക്കാർക്ക് തിരിച്ചടി, അരി വില കുതിക്കുന്നു; ഓണസദ്യയ്ക്ക് ഇരട്ടിപ്രഹരമോ?

റേഷൻ കാർഡുകളിൽ എങ്ങനെ മാറ്റം വരുത്താം?

“വെള്ള കാർഡ് ഉള്ള ഞങ്ങളുടേത് ഒരു ഇടത്തരം കുടുംബമാണ്. ആയിരം സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടും കാര്യമായ വരുമാനം ഇല്ലാത്ത ഒരേക്കർ സ്ഥലവും ആണ് ഞങ്ങൾക്കുള്ളത്. മറ്റു വരുമാനങ്ങളൊന്നുമില്ല.ഞങ്ങളുടെ ഈ വെള്ള കാർഡ് പിങ്ക് വിഭാഗത്തിലേക്ക് മാറ്റാൻ പറ്റുമോ?” എന്നായിരുന്നു ഒരു ഉപയോക്താവ് സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി ചോദിച്ചിട്ടുള്ളത്. ഈ ചോദ്യത്തിനുള്ള മറുപടിയിലാണ് സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ കാർഡ് മാറ്റത്തിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

“സർക്കാർ/പൊതുമേഖലാ/സഹകരണ മേഖലാ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 സ്ക്വയർ ഫീറ്റിൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവർക്ക് മുൻഗണനാ കാർഡിന് (പിങ്ക്) അപേക്ഷിക്കാൻ അർഹതയില്ല. ഇതിലൊന്നിൽ പോലും പെടാത്ത ആർക്കും മുൻഗണനാ കാർഡിന് വേണ്ടി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നവരിൽ മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, നിരാലംബരായ വിധവകൾ, സർക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവശർ, കിടപ്പുരോഗികൾ എന്നിവരുടെ അപേക്ഷകൾക്കാണ് ആദ്യ പരിഗണന ലഭിക്കുക. കൂടാതെ റേഷൻ കാർഡ് ഡാറ്റയിലെ വിവരങ്ങൾക്കനുസരിച്ച് ഓരോ ഫീൽഡിനും നിശ്ചിത മാർക്ക് നൽകപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ ഒരു റാങ്ക് പട്ടിക തയ്യാറാക്കുകയുമാണ് ചെയ്യുന്നത്. ആ റാങ്ക് പട്ടികയിലുൾപ്പെടുന്നവരുടെ അപേക്ഷകൾ മാത്രമേ കാർഡ് തരം മാറ്റുന്നതിന് പരിഗണിക്കുകയുള്ളൂ” സിവിൽ സപ്ലൈസ് വകുപ്പ് മറുപടിയായി നൽകി.

റേഷൻ കാർഡ് എങ്ങനെ മാറ്റാം?

നീല, വെള്ള കാർഡുകൾ മാനദണ്ഡങ്ങൾ പ്രകാരം പിങ്ക് വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ നിലവിൽ സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിക്കുന്നുണ്ട്. ഈ മാസം ജൂലൈ 20-ാം തീയതി വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. ഓൺലൈൻ വഴിയാണ് സിവിൽ സപ്ലൈസ് വകുപ്പ് അപേക്ഷ സ്വീകരിക്കുന്നത്. സറ്റിസൺ ലോഗിൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന ഉറപ്പ് വരുത്തുന്ന ആവശ്യമായ രേഖകൾ സമർപ്പിച്ച് വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ പോർട്ടലിന് പുറമെ അംഗീകൃത ആക്ഷയ കേന്ദ്രങ്ങൾ വഴിയും റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

English Summary

How A Blue/White Ration Card Holders to Pink Category. Kerala Civil Supplies Department Gives Clarification on Criteria to Apply Pink Ration Card. Here is Explained In Details And Process

 

Follow Us