Kerala DA: ഡി എ കുടിശ്ശിക ഏപ്രിൽ ശമ്പളത്തോടൊപ്പം, അക്കൗണ്ടിൽ എത്ര കിട്ടും?

Kerala DA Arrears: ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർ​ഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് നൽകിയ ഹർജിയിലാണ് വിശദീകരണം. എട്ട് ​ഗഡുവായി കുടിശ്ശിക നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും തുടർ നടപടിയുണ്ടായില്ലെന്നാരോപിച്ചായിരുന്നു കോടതിയെ സമീപിച്ചത്. ക്ഷാ​മ​ബ​ത്ത കു​ടി​ശ്ശി​ക​യു​ടെ ഒ​രു ഗ​ഡു​വെ​ങ്കി​ലും മാ​ർ​ച്ച് 31ന​കം നൽകാനാകുമോ എന്നും കോടതി ചോദിച്ചു.

Kerala DA: ഡി എ കുടിശ്ശിക ഏപ്രിൽ ശമ്പളത്തോടൊപ്പം, അക്കൗണ്ടിൽ എത്ര കിട്ടും?

പ്രതീകാത്മക ചിത്രം

Updated On: 

31 Mar 2026 | 04:29 PM

കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വസിക്കാം. ഏപ്രിൽ മാസത്തെ ശമ്പളത്തിൽ ഡിഎ കുടിശ്ശികയും ഉൾപ്പെടുത്തിയേക്കും. ജീവനക്കാർക്കും അധ്യാപകർക്കും അനുവദിച്ച ഡി എയുടെ അവസാന ​​ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കുടിശ്ശിക 2026 – 27 സാമ്പത്തിക വർഷം മുതൽ നൽകുമെന്ന് സർക്കാരിന് വേണ്ടി ​ഗവ. പ്ലീഡർ അറിയിച്ചു.

ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർ​ഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് നൽകിയ ഹർജിയിലാണ് വിശദീകരണം. എട്ട് ​ഗഡുവായി കുടിശ്ശിക നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും തുടർ നടപടിയുണ്ടായില്ലെന്നാരോപിച്ചായിരുന്നു കോടതിയെ സമീപിച്ചത്.

അതേസമയം, ക്ഷാ​മ​ബ​ത്ത കു​ടി​ശ്ശി​ക​യു​ടെ ഒ​രു ഗ​ഡു​വെ​ങ്കി​ലും മാ​ർ​ച്ച് 31ന​കം നൽകാനാകുമോ എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പിന്റെ നിലപാട് തേടേണ്ടതുണ്ടെന്നും അതിന് വേണ്ടി സമയം അനുവദിക്കണമെന്നും ​ഗവ. പ്ലീഡർ പറഞ്ഞു. ഏപ്രിൽ എട്ടിന് ഹർജി വീട്ടും പരി​ഗണിക്കാൻ മാറ്റിയതായി ജസ്റ്റിസ് വിജു എബ്രഹാം അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ