AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Gold Rate: സ്വർണവിലയിൽ വൻ വർദ്ധനവ്, കൂടിയത് 2,920 രൂപ; ഇനിയും കാത്തിരിക്കണോ?

Kerala Gold and Silver Rate: പശ്ചിമേഷ്യൻ യുദ്ധഭീതിയിലാണ് നിലവിൽ സ്വർണത്തിന്റെ സഞ്ചാരം. മാർച്ചിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയെങ്കിലും നിലവിൽ നേരിയ മുന്നേറ്റത്തിലാണ്. അടിക്കടി ഉണ്ടാകുന്ന ട്രംപിന്റെ പ്രഖ്യാപനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട. ഏപ്രിൽ രണ്ടിന് 1,09,240 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസങ്ങളിൽ വില കൂടി. എന്നാൽ ഇന്നലെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Kerala Gold Rate: സ്വർണവിലയിൽ വൻ വർദ്ധനവ്, കൂടിയത് 2,920 രൂപ; ഇനിയും കാത്തിരിക്കണോ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 24 Apr 2026 | 02:11 PM

സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala Gold Rate Today) ഇന്ന് വൻ വർദ്ധനവ്. ആഴ്ചകൾ നീണ്ട ഇടിവിന് ശേഷമാണ് ഇന്ന് വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 1,09,880 രൂപയായിരുന്നു വില. എന്നാൽ ഇന്ന് ഏപ്രിൽ എട്ടാം തീയതി 2,920 രൂപയാണ് ഒരു പവന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,12,800 രൂപയായി ഉയർന്നു. വിപണി ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിം​ഗ് ചാർജും എല്ലാം ചേരുമ്പോൾ വില വീണ്ടും ഉയരും. ഒരു ​ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 13,735 രൂപയാണ് നൽകേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. നിലവിൽ ​ഗ്രാമിന് 254.90 രൂപയും കിലോയ്ക്ക് 2,54,900 രൂപയുമാണ് വില.

കാരണം പശ്ചിമേഷ്യൻ സംഘർഷം

പശ്ചിമേഷ്യൻ യുദ്ധഭീതിയിലാണ് നിലവിൽ സ്വർണത്തിന്റെ സഞ്ചാരം. മാർച്ചിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയെങ്കിലും നിലവിൽ നേരിയ മുന്നേറ്റത്തിലാണ്. അടിക്കടി ഉണ്ടാകുന്ന ട്രംപിന്റെ പ്രഖ്യാപനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഏപ്രിൽ രണ്ടിന് 1,09,240 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസങ്ങളിൽ വില കൂടി. എന്നാൽ ഇന്നലെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശ്വാസമായിരുന്നു. എന്നാ ഇടുത്തീ പോലെയായിരുന്നു ഇന്നത്തെ വില വർധന.

ALSO READ: കണിക്കൊന്ന പൂവിന് രാജയോഗം, കണിവയ്ക്കാൻ എത്ര രൂപ?

കഴിഞ്ഞ മാസം 26,000 രൂപയിലേറെ രൂപയാണ് സ്വർണവിലയിൽ ഇടിഞ്ഞത്. ഇതിനിടെ ഒരു ലക്ഷത്തിന് താഴേക്കും വിലയെത്തിരുന്നു. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ജനുവരി 31നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില രേഖപ്പെടുത്തിയത്. 1,31,160 രൂപ നിരക്കിലായിരുന്നു അന്ന് വ്യാപാരം നടന്നത്.

ഇനി എന്ത് സംഭവിക്കും?

സ്വർണവിലയിൽ ഇനിയെന്ത് എന്നത് തീർത്തും പ്രവചനാതീതമാണ്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വില റെക്കോർഡുകൾ തകർത്ത് മുന്നേറുകയായിരുന്നു. എന്നാൽ മാർച്ച് മാസമെത്തിയപ്പോൾ സ്വർണവിലയുടെ കയറ്റം മന്ദഗതിയിലായി. അവസാനം ചഞ്ചാട്ടത്തിൽ പര്യവസാനിച്ചു. കഴിഞ്ഞ ആഴ്ച സ്വർണവിലയിൽ നേരിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. കഴിഞ്ഞാഴ്ച മാത്രം ഏകദേശം രണ്ട് ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇറാനും യുഎസും ചർച്ചകൾ നടത്തുമെന്നും യുദ്ധം അവസാനിക്കുമെന്നുമുള്ള സൂചനകളാണ് വീണ്ടും സ്വർണത്തിന്റെ വിലയെ സ്വാധീനിച്ചത്.

Follow Us