Kanikonna Price: കണിക്കൊന്ന പൂവിന് രാജയോഗം, കണിവയ്ക്കാൻ എത്ര രൂപ?
Kanikkonna, Golden shower tree Price: വിഷുക്കണിയിലെ പ്രധാനിയായ കണിക്കൊന്ന ഇതിനോടകം തന്നെ പൂത്ത് കഴിഞ്ഞു. വിഷുവിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ കണിക്കൊന്ന പൂവ് വിപണികളിൽ സ്ഥാനം പിടിക്കും. എന്നാൽ പ്ലാസ്റ്റിക്കിലെയും തുണിയിലെയും ഡ്യൂപ്ലിക്കേറ്റ് കണിക്കൊന്ന പൂവ് വിപണിയിൽ എത്തി കഴിഞ്ഞു. ലഭ്യതയ്ക്കനുസരിച്ച് വിലയിൽ മാറ്റം വരും. വിഷു തലേന്നാണ് കണിക്കൊന്ന പൂവിന് വില ഉയരുന്നത്.
വിഷുവിന് കണി വെക്കാൻ ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് കണിക്കൊന്ന. സാധാരണ വിഷുവിന് ആഴ്ചകൾക്ക് മുമ്പ് കണിക്കൊന്ന പൂത്ത്, അത് കൊഴിഞ്ഞു പോകുന്നതാണ് പതിവ്. ഇത് പിന്നീട് വിഷുവിനോട് അടുക്കമ്പോൾ കണിക്കൊന്ന പൂവിനുള്ള ഡിമാൻഡ് വർധിക്കുകയും നാട്ടിൽ എങ്ങുമില്ലാത്ത വിലയ്ക്ക് കണിക്കൊന്ന വാങ്ങേണ്ട സ്ഥിതിയുമാണ്. ഈ പതിവ് തന്നെ ഇത്തവണയും നടക്കും. വിഷുക്കാലമെത്തിയതോടെ കണിക്കൊന്ന പൂവിന്റെ ഡിമാൻഡ് വർദ്ധിച്ച് തുടങ്ങി. ഇത്തവണ ഏപ്രിൽ 15നാണ് വിഷു (Vishu 2026) ആഘോഷിക്കുന്നത്. എന്നാൽ വിഷുക്കണിയിലെ പ്രധാനിയായ കണിക്കൊന്ന ഇതിനോടകം തന്നെ പൂത്ത് കഴിഞ്ഞു. വിഷുവിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ കണിക്കൊന്ന പൂവ് വിപണികളിൽ സ്ഥാനം പിടിക്കും. എന്നാൽ അത് മാത്രമല്ല പ്ലാസ്റ്റിക്കിലെയും തുണിയിലെയും ഡ്യൂപ്ലിക്കേറ്റ് കണിക്കൊന്ന പൂക്കളും വിപണിയിൽ എത്തി കഴിഞ്ഞു. നിലവിൽ ഒരു തണ്ട് പൂവിന് 15 മുതൽ 20 രൂപയാണ് വില വരുന്നത്.
കണിക്കൊന്നയുടെ വില
എന്നാൽ യഥാർത്ഥ പൂവിന് ഇതിലും വില വരും. കഴിഞ്ഞ വർഷങ്ങളിലെ കണക്ക് പ്രകാരം, ഒരു കെട്ടിന് ഏകദേശം 20 രൂപ മുതൽ 50 രൂപ വരെ വില ആയിരുന്നു. 150 മുതൽ 300 രൂപ വരെയാകും കിലോ ഗ്രാമിന് വില ഇത്തവണ വന്നേക്കാം. ലഭ്യതയ്ക്കനുസരിച്ച് വിലയിൽ മാറ്റം വരും. വിഷു തലേന്നാണ് കണിക്കൊന്ന പൂവിൻ്റെ യഥാർഥ വില എല്ലാവരും അറിയുന്നത്.
ALSO READ: വീട് വയ്ക്കാൻ അല്പം കഷ്ടപ്പെടും, ഇവയുടെ വില ഉയരുന്നു
പ്ലാസ്റ്റിക് കണിക്കൊന്ന
വഴിയോര കച്ചവടക്കാരാണ് കണിക്കൊന്ന പൂവ് പ്രധാനമായും വിൽക്കുന്നത്. എന്നാൽ ഡ്യൂപ്ലിക്കേറ്റ് പൂവ് ഒട്ടുമിക്ക തുണിക്കടകളിലും മറ്റും ഇതിനോടകം സ്ഥാനം പിടിച്ചിട്ടുണ്ട്. കണിക്കൊന്ന പൂവിന്റെ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിൽ പ്രധാനമാണ് കാലാവസ്ഥ. പലയിടത്തും ചൂട് കാരണം പൂക്കൾ നേരത്തെ കൊഴിഞ്ഞുപോകുന്നുണ്ട്. ഇത് ലഭ്യത കുറയ്ക്കുകയും വില കൂടാൻ കാരണമാവുകയും ചെയ്യുന്നു.
അതുപോലെ വിഷുവിന് തലേദിവസം എല്ലാവരും വാങ്ങാൻ എത്തുന്നതോടെ പൂവിന്റെ ഡിമാൻഡ് ഉയരുകയും വില കൂടുകയും ചെയ്യുന്നു. നാട്ടിൻപുറങ്ങളിൽ പൂക്കൾ നേരെത്തെ കൊഴിഞ്ഞുപോകുന്നതോടെ ലഭ്യത കുറയുകയും നഗരങ്ങളിലെ വിപണികളിൽ മറ്റ് ജില്ലകളിൽ നിന്നോ അയൽ സംസ്ഥാനങ്ങളിൽ നിന്നോ പൂക്കൾ എത്തുകയും ചെയ്യുന്നു. ഇതും വിലയെ സ്വാധീനിക്കും.