Kerala Gold Rate: കല്യാണമായല്ലേ? പൊന്നെടുക്കാന്‍ കാത്തിരിക്കാം; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on September 23 Wednesday: അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട പുതിയ സൂചനകളും പലിശനിരക്കിനെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് നിലവില്‍ സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമോ അല്ലെങ്കില്‍ കുറയ്ക്കുമോ എന്നത് സംബന്ധിച്ച തീരുമാനങ്ങളും സ്വര്‍ണവിപണിയില്‍ അസ്ഥിരത തുടരുന്നതിന് കാരണമാകുന്നുണ്ട്.

Kerala Gold Rate: കല്യാണമായല്ലേ? പൊന്നെടുക്കാന്‍ കാത്തിരിക്കാം; ഇന്നത്തെ സ്വര്‍ണവില

സ്വര്‍ണവില

Published: 

23 Sep 2026 | 07:26 AM

കേരളത്തില്‍ വിവാഹ സീസണ് തുടക്കം കുറിച്ചിരിക്കുകയാണ്. കന്നി മാസം കഴിയുന്നതോടെ വിവാഹങ്ങള്‍ തുടങ്ങും, മാര്‍ച്ച് മാസത്തെ പരീക്ഷകാലത്തിന് ശേഷം പിന്നെ നോക്കേണ്ടാ, എല്ലാ ദിവസവും വിവാഹങ്ങളായിരിക്കും. എന്നാന്‍ വിവാഹം അടുക്കുംതോറും കുടുംബങ്ങളെ ഏറ്റവും കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നത് സ്വര്‍ണവിലയാണ്. സ്വര്‍ണത്തില്‍ സംഭവിച്ച വിലക്കയറ്റം ആഭരണങ്ങള്‍ വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ആളുകളെ എത്തിച്ചു. എന്നാല്‍ സ്വര്‍ണമില്ലാതെ എങ്ങനെ വിവാഹം നടത്തുമെന്ന് ചിന്തിക്കുന്നവരുമുണ്ട്.

അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട പുതിയ സൂചനകളും പലിശനിരക്കിനെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് നിലവില്‍ സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമോ അല്ലെങ്കില്‍ കുറയ്ക്കുമോ എന്നത് സംബന്ധിച്ച തീരുമാനങ്ങളും സ്വര്‍ണവിപണിയില്‍ അസ്ഥിരത തുടരുന്നതിന് കാരണമാകുന്നുണ്ട്.

പലിശനിരക്കില്‍ കുറവുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാകുമ്പോള്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരാറുണ്ട്. അതേസമയം, പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ തുടരാനുള്ള സാധ്യത വര്‍ധിച്ചാല്‍ സ്വര്‍ണത്തില്‍ സമ്മര്‍ദം അനുഭവപ്പെടുകയും വില കുറയുകയും ചെയ്യുന്നു. ഇതിന് പുറമെ ഡോളറിന്റെ മൂല്യത്തിലെ മാറ്റവും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.

നിക്ഷേപകരുടെ നീക്കവും നിര്‍ണായകം

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ എത്തുന്നത് വിലയെ പിന്തുണയ്ക്കാറുണ്ട്. എന്നാല്‍ വില ഉയര്‍ന്ന നിലയിലെത്തുമ്പോള്‍ ചില നിക്ഷേപകര്‍ ലാഭമെടുക്കുന്നതിനായി സ്വര്‍ണം വിറ്റഴിക്കുന്നതും വിപണിയില്‍ ചെറിയ തിരുത്തലുകള്‍ക്ക് കാരണമാകാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിപണിയില്‍ വലിയ ചലനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Also Read: Kerala Gold Rate: സ്വർണം മേലോട്ട്… വിലയിൽ നേരിയ വർദ്ധനവ്; ഇന്നത്തെ നിരക്ക്

ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം രൂപയുടെ മൂല്യം, ഇറക്കുമതി ചെലവ്, ആഭ്യന്തര ആവശ്യം തുടങ്ങിയ ഘടകങ്ങളും കേരളത്തിലെ സ്വര്‍ണവിലയെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ ആഗോള വിലയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കാം.

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴത്തെ വിപണി സാഹചര്യം ശ്രദ്ധിച്ച ശേഷം മാാത്രം തീരുമാനമെടുക്കാവുന്നതാാണ്. പ്രത്യേകിച്ച് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന വിലയ്‌ക്കൊപ്പം പണികൂലി ഉള്‍പ്പെടെയുള്ള അധിക ചെലവുകളും പരിഗണിക്കേണ്ടതുണ്ട്.

English Summary

Kerala gold prices on Wednesday, September 23, are drawing attention among buyers. Here is what customers may need to pay for one pavan of gold jewellery, including the additional costs involved in jewellery purchases.

Loading...
Unable to load recommendations.
Follow Us
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി