AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: സ്വർണം വാങ്ങാം, വില താഴേക്ക്; ഇന്നത്തെ നിരക്ക്

Kerala Gold Rate Today September 22: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാവുകയും യുക്രെയ്ൻ - റഷ്യ യുദ്ധവുമാണ് നിലവിലെ ഇടിവിന് കാരണം. ഇതിനോടൊപ്പം ക്രൂഡ് ഓയിൽ വില, പണപ്പെരുപ്പം, പലിശ ഭാരം കൂടാനുള്ള സാധ്യതയും സ്വർണവില കുറയാൻ ഇടയാക്കി. ഇറാനും യുഎസും യുക്രെയ്നും റഷ്യയും തമ്മിലെ സംഘർഷങ്ങൾ കൂടുതൽ കലുഷിതമാകാനുള്ള സാധ്യതകൾ സ്വർണവില വീണ്ടു ഇടിയാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

Kerala Gold Rate: സ്വർണം വാങ്ങാം, വില താഴേക്ക്; ഇന്നത്തെ നിരക്ക്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 22 Sep 2026 | 07:16 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കൂടിയും കുറഞ്ഞും സ്വർണം മുന്നേറുമ്പോൾ സാധാരണക്കാരും ആഭരണപ്രേമികളും വൻ ഇടിവ് ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ പവന് 114160 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ചയോടെ വില താഴ്ന്നു. നിലവിൽ പവന് 1,13,360 രൂപയാണ് നൽകേണ്ടത്. ഗ്രാമിന്  14,170 രൂപയും. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും ഉയരും.

വില കൂടുതൽ ഇടിവിലേക്ക്?

പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാവുകയും യുക്രെയ്ൻ – റഷ്യ യുദ്ധവുമാണ് നിലവിലെ ഇടിവിന് കാരണം. ഇതിനോടൊപ്പം ക്രൂഡ് ഓയിൽ വില, പണപ്പെരുപ്പം, പലിശ ഭാരം കൂടാനുള്ള സാധ്യതയും സ്വർണവില കുറയാൻ ഇടയാക്കി. ഇറാനും യുഎസും യുക്രെയ്നും റഷ്യയും തമ്മിലെ സംഘർഷങ്ങൾ കൂടുതൽ കലുഷിതമാകാനുള്ള സാധ്യതകൾ സ്വർണവില വീണ്ടു ഇടിയാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ സൂചന യുദ്ധം അവസാനിച്ചേക്കുമെന്ന പ്രതീക്ഷ നൽകുന്നുണ്ട്.

റഷ്യ – യുക്രെയ്ൻ സ്ഥിതിയും രൂക്ഷമാണ്. കഴിഞ്ഞ ദിവസം, റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ റഷ്യ തിരിച്ചടിച്ചേക്കും. കൂടാതെ, യുക്രെയ്നെ സഹായിക്കുന്ന നാറ്റോ രാഷ്ട്രങ്ങളെയും റഷ്യ ആക്രമിച്ചേക്കുമെന്ന സൂചനകളുണ്ട്.

ALSO READ: കേരളത്തിലെ സ്വര്‍ണവില; തിങ്കളാഴ്ച പൊന്ന് വാങ്ങിയാല്‍ ഇരട്ടി വാങ്ങാം

യുദ്ധവും സ്വർണവിലയും

യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുകയും വില ഉയരുകയും ചെയ്യുകയാണ് സാധാരണ പതിവ്. എന്നാൽ ചില പ്രത്യേക ഘട്ടങ്ങളിൽ, യുദ്ധസാഹചര്യങ്ങളിലും സ്വർണവില താഴാറുണ്ട്. യുദ്ധം നൽകുന്ന ഭീതി സ്വർണത്തിന് അനുകൂലമാണെങ്കിലും, അതിനോടൊപ്പം ഉണ്ടാകുന്ന ഡോളറിന്റെ മുന്നേറ്റം, പലിശനിരക്കുകൾ, നിക്ഷേപകരുടെ ലാഭമെടുപ്പ് എന്നിവ സ്വർണത്തിന്റെ മുന്നേറ്റത്തെ തടഞ്ഞുനിർത്തുകയോ വില കുറയ്ക്കുകയോ ചെയ്യും.

നിലവിൽ ക്രൂഡോയിൽ ഉൽപാദന, വിതരണത്തിന്റെ നെടുംതൂണുകളിലൊന്നായ പശ്ചിമേഷ്യയിലാണ് ഇറാനും യുഎസും തമ്മിലെ യുദ്ധം നടക്കുന്നത്. റഷ്യ ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യങ്ങളിലൊന്നാണ്. അതിനാൽ യുദ്ധം ക്രൂഡോയിൽ ഉൽപാദന, വിതരണത്തെ താറുമാറാക്കുകയും വില കുതിക്കുകയും ചെയ്തു.

എണ്ണവില കുതിക്കുന്നത് പണപ്പെരുപ്പം, പലിശനിരക്ക് വർധന സംബന്ധിച്ച ആശങ്ക ഉയർത്തുകയും ഡ‍ോളറിനെയും ബോണ്ട് യീൽഡിനെയും ശക്തമാക്കുകയും ചെയ്യും. ഇതെല്ലാമാണ് സ്വർണവില ഇടിയാൻ കാരണമാകുന്നത്.

Follow Us