Kerala Gold Rate: ഞായറാഴ്ച സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റാണ്; വിലയില്‍ അല്‍പം ആശ്വാസമുണ്ട്, ഇനി എന്താകും?

One Pavan Gold Rate on August 2 Sunday: യുഎസ് ഡോളറിന്റെ മൂല്യം, പ്രാദേശിക ആഭരണ ഉപഭോഗം തുടങ്ങിയവയെല്ലാം സ്വര്‍ണത്തിന്റെ മൂല്യം നിര്‍ണയിക്കുന്നു. രാജ്യത്ത് വരാനിരിക്കുന്ന വിവാഹ സീസണ്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുമെന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെക്കുന്നു. ഇത് സ്വര്‍ണം പവന് ഒന്നര ലക്ഷത്തിന് മുകളിലേക്ക് വില ഉയരാന്‍ പ്രേരിപ്പിച്ചേക്കാം.

Kerala Gold Rate: ഞായറാഴ്ച സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റാണ്; വിലയില്‍ അല്‍പം ആശ്വാസമുണ്ട്, ഇനി എന്താകും?

ഇന്നത്തെ സ്വര്‍ണവില

Published: 

02 Aug 2026 | 09:56 AM

ഇറാന്‍-യുഎസ് യുദ്ധം ആഗോള വിപണികളില്‍ അനിശ്ചിതത്വം വിതയ്ക്കുകയാണ്, ഇത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിന് കാരണമാകുന്നു. യുഎസ് ട്രഷറി വരുമാനത്തിലെ വര്‍ധനവും ഡോളര്‍ ശക്തമായ ഡിമാന്‍ഡ് പരിമിതപ്പെടുത്തിയതും സ്വര്‍ണവില 1.16 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്, സ്വര്‍ണം-വെള്ളി തുടങ്ങിയ ലോഹങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നത് ആഗോളവും പ്രാദേശികവുമായ ഘടകങ്ങളാണ്. സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില, യുഎസ് ഡോളറിന്റെ മൂല്യം, പ്രാദേശിക ആഭരണ ഉപഭോഗം തുടങ്ങിയവയെല്ലാം സ്വര്‍ണത്തിന്റെ മൂല്യം നിര്‍ണയിക്കുന്നു. രാജ്യത്ത് വരാനിരിക്കുന്ന വിവാഹ സീസണ്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുമെന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെക്കുന്നു. ഇത് സ്വര്‍ണം പവന് ഒന്നര ലക്ഷത്തിന് മുകളിലേക്ക് വില ഉയരാന്‍ പ്രേരിപ്പിച്ചേക്കാം.

ഓഗസ്റ്റ് രണ്ടിലെ സ്വര്‍ണവില

ശനിയാഴ്ചയിലെ അതേ നിരക്കില്‍ തന്നെയാണ് ഇന്നത്തെയും സ്വര്‍ണ വില്‍പന. ഒരു പവന് 1,05,760 രൂപയും ഒരു ഗ്രാമിന് 13,220 രൂപയുമാണ് ഇന്നത്തെ വില. 280 രൂപ കുറഞ്ഞാണ് സ്വര്‍ണവില പവന് 1,05,760 ലേക്ക് എത്തിയത്. ഓഗസ്റ്റ് 31 ന് 1,06,040 ആയിരുന്നു വില.

സ്വര്‍ണവില ഇനിയെങ്ങോട്ട്?

2026ന്റെ തുടക്കത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5,500 ഡോളറിന് മുകളിലായിരുന്നു വില. എന്നാല്‍ പിന്നീട് പല തവണ വില മാറിമറിഞ്ഞു. നിലവില്‍ 4,000 ഡോളറില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഈ നിരക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടരില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. 2026ല്‍ സ്വര്‍ണവില 5,400 ഡോളര്‍ വരെ എത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ 2027 ലേക്ക് പ്രവേശിക്കുന്നതോടെ അത് 7,000 മുതല്‍ 8,000 ഡോളര്‍ വരെ ആയിത്തീര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Also Read: Kerala Gold Rate: തുടക്കത്തിൽ ഇടിവ്! ഇന്നത്തെ സ്വർണ്ണ നിരക്ക്

ഡിമാന്‍ഡ് കുറഞ്ഞാലും വിതരണത്തിലുള്ള നിയന്ത്രണങ്ങള്‍, അയിര് ഗ്രേഡുകള്‍ കുറയുന്നതും ഖനികളിലെ ഉത്പാദനച്ചെലവ് വര്‍ധിക്കുന്നതും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ വിലയെ സ്വാധീനിച്ചേക്കാം. ധനനയമാണ് സ്വര്‍ണവില മാറുന്നതിനുള്ള പ്രധാന കാരണം. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ കുറവ് വരുത്തുന്നത് ഡോളറിനെ ദുര്‍ബലപ്പെടുത്തുകയും സ്വര്‍ണം പോലുള്ള നോണ്‍-യീല്‍ഡിങ് ആസ്തി കൈവശം വെക്കുന്നതിനുള്ള അവസരച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തുന്ന തീരുവകള്‍, യുദ്ധം തുടങ്ങിയ കാരണങ്ങളും ഇതുപോലെ തുടരുകയാണെങ്കില്‍ പണപ്പെരുപ്പ ആശങ്കയും വര്‍ധിക്കും, ഇത് സ്വര്‍ണവില ഉയരാനും കുറയാനും കാരണമാകുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധം സ്വര്‍ണവില താഴോട്ടിറങ്ങുന്നതിനാണ് വഴിയൊരുക്കിയത്. ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിച്ച വര്‍ധനവാണ് ഇതിന് കാരണം, ക്രൂഡ് ഓയില്‍ വില തീര്‍ത്ത ആഘാതം കേന്ദ്ര ബാങ്കിനെ പലിശ നിരക്ക് ഉയരത്തില്‍ തന്നെ നിലനിര്‍ത്താന്‍ പ്രേരിപ്പിച്ചു, ഇത് സ്വര്‍ണത്തിന് തിരിച്ചടിയായി.

English Summary

Kerala gold prices on August 2 remain a key focus for buyers and investors. The gold market could see changes from August 3 amid movements in domestic and global factors. Here is what could happen to gold prices in Kerala from August 3.

Follow Us
വടക്കന്‍  കേരളത്തില്‍ റെഡ് അലര്‍ട്ട്;  അതിശക്തമായ കാറ്റുമെത്തും
ഓഗസ്റ്റ് 9 മുതൽ 4 രാശിക്കാർക്ക് ഭാഗ്യമഴ!
സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കാം! കടയിലേക്ക് ഓടണ്ട
ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി