‘മമ്മൂട്ടിയും മോഹൻലാലും മൗനം തുടർന്നാൽ ‘അമ്മ’ തകരും’; മുന്നറിയിപ്പുമായി നടി സീനത്ത്
Actress Zeenath Slams Shwetha Menon and Lakshmipriya Over AMMA Controversies: അൻസിബയ്‌ക്കെതിരെ വർഗീയ പരാമർശങ്ങൾ ഉയർന്ന മീറ്റിംഗിൽ തന്നെ അത് തടയാനും തെറ്റും ശരിയും അന്വേഷിക്കാനും ശ്വേത തയ്യാറായില്ല രാജിവെച്ചെന്ന് പ്രഖ്യാപിച്ച ശേഷം വീണ്ടും മടങ്ങിവന്നു. കണക്കുകൾ ശരിയാക്കിയ ശേഷം ജനറൽ ബോഡി വിളിച്ച് സ്ഥാനമൊഴിയും എന്ന് എവിടെയോ പറയുന്നത് കേട്ടു. ഒരുപക്ഷെ അവരുടെ പദ്ധതി
താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. വിവാദങ്ങളിൽ പ്രതികരണവുമായി മുതിർന്ന നടി സീനത്ത് വീണ്ടും രംഗത്തെത്തി. സംഘടനയ്ക്കുള്ളിൽ വർഗീയത കൊണ്ടുവരുന്ന പ്രവണത ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സീനത്ത്, അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും, ശ്വേത മേനോൻ സ്വീകരിച്ച നിലപാടുകളെക്കുറിച്ചും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. നടൻ രമേഷ് പിഷാരടിയുടെ സ്വകാര്യ ഫോൺ കോൾ ചോർത്തിയതിലൂടെ ശ്വേത മേനോൻ ചെയ്തത് കടുത്ത വഞ്ചനയാണെന്നും അവർ പറഞ്ഞു. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
‘അമ്മ’ കലാകാരന്മാരുടെ സംഘടനയാണെന്നും അവിടെ മതത്തിനോ രാഷ്ട്രീയത്തിനോ സ്ഥാനമില്ലെന്നും സീനത്ത് വ്യക്തമാക്കി. സംഘടനയ്ക്കുള്ളിൽ വർഗീയത കൊണ്ടുവരുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ ആരോപണങ്ങൾ ഉന്നയിച്ച സമയത്ത് തന്നെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സംഘടന തയ്യാറാകണമായിരുന്നു.
മദ്യം വാങ്ങിത്തരാൻ അൻസിബ ആവശ്യപ്പെട്ടെന്ന ലക്ഷ്മിപ്രിയയുടെ ആരോപണത്തെയും സീനത്ത് പരിഹസിച്ചു. “ഒരാൾ മദ്യം വാങ്ങിത്തരണമെന്ന് മറ്റൊരാളോട് പറയണമെങ്കിൽ, ആ വ്യക്തിയും മദ്യപിക്കുന്ന ആളായിരിക്കില്ലേ?” എന്നാണ് സീനത്ത് ചോദിക്കുന്നത്.
നടി ശ്വേത മേനോനെതിരെയും കടുത്ത വിമർശനമാണ് സീനത്ത് ഉന്നയിക്കുന്നത്. നടൻ രമേഷ് പിഷാരടിയുടെ സ്വകാര്യ ഫോൺ കോൾ ചോർത്തിയതിലൂടെ ശ്വേത ചെയ്തത് വഞ്ചനയാണെന്ന് താരം പറയുന്നു. ആവർ വലിയ അടുപ്പമുള്ളവരായിരുന്നു. വ്യക്തിപരമായി സംസാരിച്ച കാര്യങ്ങളുടെ പേരിൽ പിഷാരടിയെ ജങ്ങൾക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കാനാണ് ശ്വേത ശ്രമിച്ചത്.
അൻസിബയ്‌ക്കെതിരെ വർഗീയ പരാമർശങ്ങൾ ഉയർന്ന മീറ്റിംഗിൽ തന്നെ അത് തടയാനും തെറ്റും ശരിയും അന്വേഷിക്കാനും ശ്വേത തയ്യാറായില്ല രാജിവെച്ചെന്ന് പ്രഖ്യാപിച്ച ശേഷം വീണ്ടും മടങ്ങിവന്നു. കണക്കുകൾ ശരിയാക്കിയ ശേഷം ജനറൽ ബോഡി വിളിച്ച് സ്ഥാനമൊഴിയും എന്ന് എവിടെയോ പറയുന്നത് കേട്ടു. ഒരുപക്ഷെ അവരുടെ പദ്ധതി. ശ്വേത തിരികെ വന്നതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. അത് എന്താണെന്ന് കണ്ടറിയണം എന്നും സീനത്ത് പറഞ്ഞു..
ലക്ഷ്മി പ്രിയയെ സംഘടനയിലേക്ക് വീണ്ടും തിരിച്ചെടുക്കുന്നതിനോടും സീനത്തിന് വിയോജിപ്പുണ്ട്. അവരെ മാത്രം എങ്ങനെ തിരിച്ചെടുക്കും? അങ്ങനെ ചെയ്യുകയാണെങ്കിൽ മുൻപ് രാജിവെച്ചുപോയ എല്ലാവരെയും തിരിച്ചെടുക്കേണ്ടി വരും. എന്നാൽ, മുതിർന്ന നടി മല്ലികാ സുകുമാരൻ സംഘടനയിൽ നിന്ന് രാജിവെച്ചതിൽ തനിക്ക് നിരാശയുണ്ടെന്ന് സീനത്ത് പറഞ്ഞു. അവർ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഇപ്പോഴും വ്യക്തമല്ല, മല്ലിക ചേച്ചി അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് താരം പറയുന്നു.
‘അമ്മ’യിലെ ആഭ്യന്തര പ്രശ്നങ്ങൾ കോടതി കയറുന്നതിലെ അതൃപ്തിയും സീനത്ത് മറച്ചുവെച്ചില്ല. ഈ വിവാദങ്ങൾ കാരണം സംഘടന വർഷങ്ങളായി ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ജനങ്ങൾ മറന്നുപോയി. എന്നാൽ, ഇതിലെല്ലാം ഉപരി മമ്മൂട്ടിയും മോഹൻലാലും തുടരുന്ന മൗനമാണ് ഏറ്റവും വലിയ ടെൻഷനെന്ന് സീനത്ത് പറയുന്നു. “ഇവര് എന്തെങ്കിലും ചെയ്യട്ടെ” എന്ന ചിന്തയിലേക്ക് താരരാജാക്കന്മാർ എത്തിയാൽ അത് സംഘടനയുടെ വലിയ പരാജയമായി മാറുമെന്ന് സീനത്ത് മുന്നറിയിപ്പ് നൽകുന്നു.
English Summary
Actress Zeenath warned that the actors’ association AMMA will collapse if Mammootty and Mohanlal remain silent. In a recent interview, she strongly condemned communalism within the organization. Zeenath also criticized Lakshmipriya’s allegations against Ansiba and accused Shwetha Menon of betraying Ramesh Pisharody by leaking his private phone call.