AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Forecast: സ്വർണവില ഇവിടെയൊന്നും നിൽക്കില്ല; കാത്തിരിക്കുന്നത് വൻ വർധന

Kerala Gold Forecast: ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9170 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില എത്തിനിൽക്കുന്നത്.

Kerala Gold Rate Forecast: സ്വർണവില ഇവിടെയൊന്നും നിൽക്കില്ല; കാത്തിരിക്കുന്നത് വൻ വർധന
പ്രതീകാത്മക ചിത്രം Image Credit source: PTI
sarika-kp
Sarika KP | Updated On: 20 Jul 2025 10:41 AM

സംസ്ഥാനത്തെ സ്വർണ വിലയിൽ ഞെട്ടിക്കുന്ന വര്‍ധനവാണ് കഴിഞ്ഞ ​ദിവസം രേഖപ്പെടുത്തിയത്. ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് 73,360 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9170 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില എത്തിനിൽക്കുന്നത്.

ഈ മാസം രണ്ട് ദിവസം കൊണ്ട് മൂന്ന് തവണയാണ് സ്വര്‍ണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. ജൂലായ് 18-ാം തീയതി രാവിലെ പവന് 40 രൂപ വര്‍ധിച്ച് 72880 രൂപയിലാണ് വ്യാപാരം നടന്നത്. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ നിരക്ക് വീണ്ടും കുതിച്ചുയര്‍ന്നു. ഉച്ചകഴിഞ്ഞ് ഒരു പവൻ 73,000 പിന്നിട്ടു കുതിക്കുകയായിരുന്നു. 320 രൂപയാണ് വര്‍ധിച്ചത്.

Also Read:വെളിച്ചെണ്ണ മാത്രമല്ല അടുക്കള മൊത്തത്തില്‍ അല്‍പം റിച്ചാണ്; വിലവര്‍ധനവിന് കാരണം?

രാജ്യാന്തര തലത്തിലുണ്ടായ മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണം. യുഎസ് ഫെഡ് റിസര്‍വ് ഈ മാസം അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകളും കുതിച്ചുചാട്ടത്തിന് കാരണമായി. യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് വിവിധ കറന്‍സികള്‍ക്കെതിരെ ഇടിഞ്ഞതും വെല്ലുവിളിയായി. വൻ വർധനവാണ് വരാൻ പോകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

72000-ത്തിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. തുടർന്ന് ജൂലായ് 12ന് 73000 കടക്കുകയായിരുന്നു. ജൂലായ് 15 വരെ 73000-ത്തിൽ പോയ സ്വർണ വില പിന്നീട് കുറഞ്ഞെങ്കിലും അധികം വൈകാതെ വീണ്ടും തിരിച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. ഒൻപതാം തീയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 72000 ആണ് രേഖപ്പെടുത്തിയിരുന്നത്. ​ഗ്രാമിന് 9000 രൂപയായിരുന്നു.