AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price Hike: വെളിച്ചെണ്ണ മാത്രമല്ല അടുക്കള മൊത്തത്തില്‍ അല്‍പം റിച്ചാണ്; വിലവര്‍ധനവിന് കാരണം?

Kitchen Essentials Price Hike Reason: ഉപഭോക്തൃ വില സൂചികയിലുള്ള 40 ശതമാനത്തോളം സാധനങ്ങള്‍ക്കും മെയ് മാസത്തെ അപേക്ഷിച്ച് വില വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവയില്‍ മൂന്നിലൊന്നിനും ഒരു ശതമാനത്തിലധികമാണ് വില വര്‍ധനവ് രേഖപ്പെടുത്തിയത്.

Coconut Oil Price Hike: വെളിച്ചെണ്ണ മാത്രമല്ല അടുക്കള മൊത്തത്തില്‍ അല്‍പം റിച്ചാണ്; വിലവര്‍ധനവിന് കാരണം?
മാര്‍ക്കറ്റ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 19 Jul 2025 18:33 PM

വെളിച്ചെണ്ണ വില വര്‍ധിക്കുന്നതാണ് ഇപ്പോള്‍ നാട്ടിലെ പ്രധാന ചര്‍ച്ചാ വിഷയം. എന്നാല്‍ വെളിച്ചെണ്ണ വിലയില്‍ എല്ലാവരും മുഴുകിയതോടെ പല സാധനങ്ങള്‍ക്കും വില വര്‍ധിച്ചത് ആരും അറിഞ്ഞില്ല. നിത്യോപയോഗ സാധനങ്ങളില്‍ പലതിനും വില വര്‍ധിച്ചത് കുടുംബ ബജറ്റ് ആകെ താളം തെറ്റിച്ചു.

ഉപഭോക്തൃ വില സൂചികയിലുള്ള 40 ശതമാനത്തോളം സാധനങ്ങള്‍ക്കും മെയ് മാസത്തെ അപേക്ഷിച്ച് വില വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവയില്‍ മൂന്നിലൊന്നിനും ഒരു ശതമാനത്തിലധികമാണ് വില വര്‍ധനവ് രേഖപ്പെടുത്തിയത്.

എന്നാല്‍ ഏകദേശം 17 ശതമാനം ഉത്പന്നങ്ങള്‍ക്ക് രണ്ട് ശതമാനത്തിലധികവും വില വര്‍ധനവ് ഉണ്ടായി.

വില വര്‍ധനവ് ഇങ്ങനെ

വെളിച്ചെണ്ണ- വെളിച്ചെണ്ണ വില ജൂണില്‍ വര്‍ധിച്ചത് 11.3 ശതമാനം. മെയില്‍ 6.7 ശതമാനമായിരുന്നു വില.

തക്കാളി- ജൂണില്‍ തക്കാളിയുടെ വില 37.8 ശതമാനമായി ഉയര്‍ന്നു. മെയില്‍ ഇത് 12.7 ശതമാനം ആയിരുന്നു.

ഉരുളക്കിഴങ്ങ്- വില വര്‍ധിച്ചത് 5.1 ശതമാനം.

സവാള- 2 ശതമാനം വില വര്‍ധിച്ചു.

സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍- ഇവയുടെ വില വര്‍ധിച്ചത് രണ്ട് ശതമാനത്തിലധികം.

കുട, റെയിന്‍കോട്ട്- മണ്‍സൂണ്‍ ആയതോടെ ഇവയുടെ വില 1.2 ശതമാനവും വര്‍ധിച്ചു.

Also Read: Coconut Oil Price Hike: കൂടിയത് 110 രൂപ, വെളിച്ചെണ്ണ വില വർധനവിന്റെ യഥാർത്ഥ കാരണമിത്

വില വര്‍ധനവിന് കാരണം

വിലക്കയറ്റം കുറയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ പിന്നീട് ക്രമേണ ഉയരുമെന്നും അവര്‍ വ്യക്തമാക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി പണപ്പെരുപ്പം 3.5 ശതമാനം ആയിരിക്കുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. ജൂണില്‍ 77 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 2.1 ശതമാനത്തിലായിരുന്നു പണപ്പെരുപ്പം. ഇതാണ് രാജ്യത്തെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയത്.