AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: സ്വർണം വാങ്ങുന്നില്ലേ, വില എപ്പോഴേ താഴ്ന്നു; ഇന്നത്തെ നിരക്ക്

Kerala Gold Rate Today: രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കുന്നത്.  ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആണ് സംസ്ഥാനത്തെ പ്രതിദിന സ്വർണവില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ പലിശ നിരക്കുകളിലെ തീരുമാനങ്ങൾ എന്നിവ സ്വർണവിലയെ സ്വാധീനിക്കും.

Kerala Gold Rate: സ്വർണം വാങ്ങുന്നില്ലേ, വില എപ്പോഴേ താഴ്ന്നു; ഇന്നത്തെ നിരക്ക്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 08 Oct 2026 | 10:11 AM

ആഭരണം എന്നതിലുപരി വലിയൊരു നിക്ഷേപമായിട്ടാണ് ഒട്ടുമിക്ക പേരും സ്വർണത്തെ കണക്കാക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഡിസംബർ മുതൽ സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. റെക്കോർഡിട്ട് വില കുതിക്കുന്നതാണ് അതിന് കാരണം. അതേസമയം, നിലവിലെ ട്രെന്റ്ഡ് പ്രതീക്ഷയും നൽകുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? പവനും ഗ്രാമിനും എത്ര നൽകണമെന്ന് പരിശോധിക്കാം…

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വർണവില. കഴിഞ്ഞ ദിവസങ്ങളിൽ സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസമാകുന്ന രീതിയിലാണ് സ്വർണവിലയുടെ സഞ്ചാരം. ഇന്ന് നിരക്കിൽ മാറ്റമില്ല. നിലവിൽ പവന് 1,09,680 രൂപയാണ് നൽകേണ്ടത്. ഗ്രാമിന് 13,710 രൂപയും. . വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും നൽകേണ്ടതുണ്ട്.

സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കുന്നത്.  ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആണ് സംസ്ഥാനത്തെ പ്രതിദിന സ്വർണവില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ പലിശ നിരക്കുകളിലെ തീരുമാനങ്ങൾ എന്നിവ സ്വർണവിലയെ സ്വാധീനിക്കും.

ALSO READ: എൽ നിനോ തിരിച്ചടിയാകുന്നു, കാപ്പി വില കുതിച്ചുയരും

പശ്ചിമേഷ്യൻ സംഘർഷവും ഹൂതി ആക്രമണവുമെല്ലാം നിലവിലെ സ്വർണവിലയിൽ നിർണായകമാണ്. ഹോർമുസ് വഴിയുള്ള കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം കടുപ്പിച്ചതും സ്വർണത്തിന് തിരിച്ചടിയായി.  2025 ഡിസംബർ 23നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. ഗ്രാമിന് ഗ്രാമിന് 16,395 രൂപയായിരുന്നു വില.

പലിശ നിരക്ക് ഉയർത്തുമോ?

യുഎസ് ഫെഡറൽ റിസർവ് ഇക്കൊല്ലം കൂടുതൽ പലിശ ഉയർത്തൽ തീരുമാനങ്ങളിലേക്ക് കടന്നേക്കുമോ എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. യുഎസ് ഫെഡ് യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവരുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കും. ഫെഡറൽ റിസർവിന്റെ പലിശ നിരക്കുകളും ആഗോള സ്വർണവിലയും തമ്മിൽ വിപരീത ബന്ധമാണുള്ളത്. പലിശ നിരക്ക് കൂട്ടിയാൽ സ്വർണവില കുറയും. പലിശ നിരക്ക് കുറച്ചാൽ സ്വർണവില കൂടും.

English Summary:

On October 8, the price of one pavan of gold stood at Rs 1,09,680, while the price per gram was Rs 13,710. In addition to the market price, buyers also have to pay 3% GST, making charges, and hallmarking charges, which increase the final cost of purchasing gold jewellery.

Follow Us