AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: വിവാഹ സീസൺ പടിവാതിലിൽ, കൂടിയും കുറഞ്ഞും സ്വർണം; പ്രതീക്ഷയ്ക്ക് വകയുണ്ടോ?

Kerala Gold Rate Prediction: സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ നിരവധി ഘടകങ്ങളാണ് സ്വർണ വില നിർണയിക്കുന്നത്.

Kerala Gold Rate: വിവാഹ സീസൺ പടിവാതിലിൽ, കൂടിയും കുറഞ്ഞും സ്വർണം; പ്രതീക്ഷയ്ക്ക് വകയുണ്ടോ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 27 Jul 2025 | 10:56 AM

സംസ്ഥാനത്ത് സ്വർണവില പ്രവചനാതീതമാവുകയാണ്. കൂടിയും കുറഞ്ഞുമെല്ലാം വിലയിൽ ഏറ്റക്കുറച്ചിലുകൾ‌ സംഭവിക്കുമ്പോൾ സാധാരണക്കാരുടെ നെഞ്ചിടിപ്പ് ഉയരുകയാണ്.

ചിങ്ങമാസം പുലരാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വിവാഹ സീസൺ പടിവാതിൽക്കൽ നിൽക്കുമ്പോഴുള്ള സ്വർണവിലയുടെ ഏറ്റക്കുറച്ചിലുകൾ വലിയൊരു വെല്ലുവിളി തന്നെയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73280 രൂപയും ഒരു ​ഗ്രാം സ്വർണത്തിന് 9160 രൂപയുമാണ് രേഖപ്പെടുത്തിയത്. നാല് ദിവസം മുമ്പ് ചരിത്രകാല റെക്കോർഡ് കുറിച്ചിടത്ത് നിന്നാണ് ഈ ഇടിവ്. കഴിഞ്ഞ ബുധനാഴ്ച ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 75000 കടന്നിരുന്നു.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ നിരവധി ഘടകങ്ങളാണ് സ്വർണ വില നിർണയിക്കുന്നത്. യുഎസ് ജപ്പാൻ വ്യാപാര കരാറും നിലവിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.

ALSO READ: ആശ്വസിക്കാം! നിലംപതിച്ച് സ്വര്‍ണവില; ഇന്നത്തെ പവന്‍ വില അറിയാം

പ്രധാന കേന്ദ്രബാങ്കുകളിലെ പലിശ നിരക്കും തീരുവ വിഷയത്തിലെ അവസാന തീയതി അടുക്കുന്നതും കണക്കിലെടുത്ത് കുറച്ച് കാലത്തേക്ക് കൂടി സ്വര്‍ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സ്വര്‍ണത്തില്‍ ലാഭമെടുപ്പ് തുടരുന്നത് ഡിമാന്‍ഡ് കുറക്കാനും സ്വര്‍ണവില കുറയാനും സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ വില വര്‍ധിക്കാന്‍ വിപണിക്ക് പുതിയ സംഭവവികാസങ്ങള്‍ ആവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ജൂലൈ മാസത്തെ ഒരു പവൻ സ്വർണത്തിന്റെ വില

ജൂലൈ 1- 72,160 രൂപ

ജൂലൈ 2- 72,520 രൂപ

ജൂലൈ 4- 72,400 രൂപ

ജൂലൈ 5- 72,480 രൂപ

ജൂലൈ 6- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 7- 72,080 രൂപ

ജൂലൈ 8- 72,480 രൂപ

ജൂലൈ 9- 72,000 രൂപ

ജൂലൈ 10- 72,160 രൂപ

ജൂലൈ 11- 72,600 രൂപ

ജൂലൈ 12- 73,120 രൂപ

ജൂലൈ 13- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 14- 73,240 രൂപ

ജൂലൈ 15- 73,160 രൂപ

ജൂലൈ 16- 72,800 രൂപ

ജൂലൈ 17- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 18- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 18 (ഉച്ചയ്ക്ക് ശേഷം)- 73,200 രൂപ

ജൂലൈ 19- 73,360 രൂപ

ജൂലൈ 20 സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 21- 73,440 രൂപ

ജൂലൈ 22- 74,280 രൂപ

ജൂലൈ 23- 75,040 രൂപ

ജൂലൈ 24- 74040 രൂപ

ജൂലൈ 25- 73,680 രൂപ

ജൂലൈ 26- 73,280 രൂപ

ജൂലൈ 27- 73,280 രൂപ