AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: ആശ്വസിക്കാം! നിലംപതിച്ച് സ്വര്‍ണവില; ഇന്നത്തെ പവന്‍ വില അറിയാം

Kerala Gold Rate Today: മൂന്ന് ദിവസം മുന്‍പ് സര്‍വകാല റെക്കോഡ് സൃഷ്ടിച്ച സ്വര്‍ണ വിലയാണ് താഴേക്ക് വീണ് തുടങ്ങിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഉണ്ടായ മാറ്റം തന്നെയാണ് ആഭ്യന്തര സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.

Kerala Gold Rate Today: ആശ്വസിക്കാം! നിലംപതിച്ച് സ്വര്‍ണവില; ഇന്നത്തെ പവന്‍ വില അറിയാം
Kerala Gold RateImage Credit source: PTI
sarika-kp
Sarika KP | Updated On: 26 Jul 2025 09:51 AM

സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിവസവും ഇടിവ്. മൂന്ന് ദിവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് ഇന്ന് 73280 രൂപയാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 9210 രൂപയായിരുന്ന ഗ്രാമിൻ വില ഇന്ന് 9160 രൂപയായി.

മൂന്ന് ദിവസം മുന്‍പ് സര്‍വകാല റെക്കോഡ് സൃഷ്ടിച്ച സ്വര്‍ണ വിലയാണ് താഴേക്ക് വീണ് തുടങ്ങിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഉണ്ടായ മാറ്റം തന്നെയാണ് ആഭ്യന്തര സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. ബുധനാഴ്ച ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 75000 എന്ന മാന്ത്രിക സംഖ്യ പിന്നിട്ടിരുന്നു.

Also Read:കടം എടുത്തയാൾ മരിച്ചാൽ ലോൺ തിരിച്ചടയ്ക്കേണ്ടത് ആര്? അറിയേണ്ടതെല്ലാം…

ഈ മാസം അവസാനിക്കുമ്പോൾ സ്വർണ വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലായ് ഒന്നിന് ഒരു പവൻ സ്വർണത്തിന് 72160 രൂപയിലാണ് വ്യാപാരം നടന്നത്. തുടർന്ന് കൂടിയും കുറഞ്ഞും സ്വർണ വില മുന്നേറി. ജൂലായ് 12-ാം തീയതിയോടെ സ്വർണ വില 73000 കടന്നു. ഇത് വീണ്ടും വർധിക്കുന്ന കാഴ്ചയാണ് ജൂലായ് 22 ന് കാണുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 74280 രൂപയായി. തൊട്ടടുത്ത ദിവസമാണ് ചരിത്ര റെക്കോർഡ് വിലയായ 75000-ത്തിലേക്ക് എത്തുന്നത്. ജൂലായ് ഒൻപതിനാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 72000 ആയിരുന്നു.