Kerala Gold Rate: പൊന്നിന്‍ ചന്തം കുറയും, വാങ്ങാനെളുപ്പം; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on September 29 Tuesday in Kerala: ആഗോള വിപണിയിലെ നിരവധി ഘടകങ്ങളാണ് നിലവിലെ വിലയിടിവിന് പിന്നില്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില ഉയര്‍ന്നത് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാക്കി. ഇതിനൊപ്പം അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.

Kerala Gold Rate: പൊന്നിന്‍ ചന്തം കുറയും, വാങ്ങാനെളുപ്പം; ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില

Updated On: 

29 Sep 2026 | 09:39 AM

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വേഗം തന്നെ ജ്വല്ലറികളിലേക്ക് വിടാം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അതായത് സെപ്റ്റംബര്‍ 28ന് രാവിലെ 1,10,120 രൂപയും ഉച്ചയ്ക്ക് ശേഷം 1,09,320 രൂപയുമായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതില്‍ നിന്നും വീണ്ടും വിലയിടിഞ്ഞ് 1,09,120 രൂപയായി വില. 200 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 13,640 രൂപയുമായി നിരക്ക്.

രാജ്യത്തെ സ്വര്‍ണവിപണിയില്‍ വീണ്ടും വലിയ വിലയിടിവ്. ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ക്കൊപ്പം ഡോളര്‍ ശക്തിപ്പെട്ടതും അമേരിക്കന്‍ ട്രഷറി ബോണ്ടുകളുടെ ആദായനിരക്ക് ഉയര്‍ന്നതുമാണ് സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടെ അസംസ്‌കൃത എണ്ണവില ഉയര്‍ന്നതും വിപണിയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്.

എന്തുകൊണ്ടാണ് സ്വര്‍ണവില കുറയുന്നത്?

ആഗോള വിപണിയിലെ നിരവധി ഘടകങ്ങളാണ് നിലവിലെ വിലയിടിവിന് പിന്നില്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില ഉയര്‍ന്നത് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാക്കി. ഇതിനൊപ്പം അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. പലിശയില്ലാത്ത ആസ്തിയായ സ്വര്‍ണത്തിലേക്കുള്ള ആകര്‍ഷണം ഇത്തരം സാഹചര്യങ്ങളില്‍ കുറയാറുണ്ട്. അമേരിക്കന്‍ ട്രഷറി ബോണ്ടുകളുടെ ആദായനിരക്ക് ഉയര്‍ന്നതും ഡോളര്‍ കൂടുതല്‍ ശക്തമായതും സ്വര്‍ണത്തിന് അധിക സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്.

സ്വര്‍ണം വാങ്ങുമ്പോള്‍ ഇവ പ്രധാനം

സ്വര്‍ണം വാങ്ങുമ്പോള്‍ ഗ്രാമിന്റെ അടിസ്ഥാന വില മാത്രം നല്‍കിയാല്‍ പോരാ, സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലി, ഡിസൈന്‍ അനുസരിച്ചുള്ള മറ്റ് ചാര്‍ജുകള്‍, ബാധകമായ നികുതി എന്നിവയും ചേര്‍ന്നാണ് അന്തിമ തുക കണക്കാക്കുന്നത്. സാധാരണയായി ആഭരണത്തിന്റെ രൂപകല്‍പ്പന അനുസരിച്ച് പണിക്കൂലി മാറാം. അതിനാല്‍ വാങ്ങുന്നതിന് മുമ്പ് ഒരു ഗ്രാമിന്റെ നിരക്ക്, ആഭരണത്തിന്റെ ആകെ തൂക്കം, പണിക്കൂലി, നികുതി എന്നിവ പ്രത്യേകം പരിശോധിക്കണം. ബില്ലില്‍ സ്വര്‍ണത്തിന്റെ വില, പണിക്കൂലി, നികുതി തുടങ്ങിയവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പാക്കണം.

Also Read: Kerala Gold Rate: മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം, ഒരു പവന് ഇന്ന് എത്ര?

ഇനി സ്വര്‍ണവില എങ്ങോട്ട്?

അമേരിക്കയില്‍ വരാനിരിക്കുന്ന തൊഴില്‍, പണപ്പെരുപ്പം തുടങ്ങിയ സാമ്പത്തിക വിവരങ്ങളും ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച നീക്കങ്ങളും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കാനിടയുണ്ട്. അതേസമയം, ഇന്ത്യയിലെ ഉത്സവകാല ആവശ്യകത വിലയ്ക്ക് പിന്തുണ നല്‍കുന്ന ഘടകമാകാമെന്ന് വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നിരക്കുകള്‍ വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ദിവസത്തിനുള്ളില്‍ പോലും മാറാം. അതിനാല്‍ ആഭരണം വാങ്ങാനോ നിക്ഷേപിക്കാനോ ഉദ്ദേശിക്കുന്നവര്‍ അതത് ദിവസത്തെ കൃത്യമായ നിരക്ക് പരിശോധിക്കുന്നത് പ്രധാനമാണ്.

English Summary

Kerala gold prices on September 29 are in focus as buyers check how much they need to pay for one pavan of gold. The final jewellery cost may also include making charges and applicable taxes.

Loading...
Unable to load recommendations.
Follow Us
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
ആഡംബര ക്രൂയിസിൽ രാപ്പാർക്കാം; IRCTC-യുടെ കിടിലൻ വിയറ്റ്നാം ടൂർ!
കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ