AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം, ഒരു പവന് ഇന്ന് എത്ര?

Kerala Gold Rate Today, September 28: പശ്ചിമേഷ്യയിലെ സ്ഥിതിയും നിർണായകമാണ്.സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ വിതരണം സജീവമായതും ഇറാനും യുഎസും തമ്മിൽ വെടിനിർത്തൽ ചർച്ചയ്ക്കുള്ള സാധ്യതയ്ക്ക് വഴി തെളിഞ്ഞതും സ്വർണത്തിന് കരുത്തേകും. ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയ

Kerala Gold Rate: മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം, ഒരു പവന് ഇന്ന് എത്ര?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 28 Sep 2026 | 09:49 AM

വിവാഹാവശ്യങ്ങൾക്കോ മറ്റും സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവിലയിലെ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഡിസംബറിൽ ഒരു ലക്ഷം കടന്ന സ്വർണവില ഇനി താഴില്ല എന്ന വാശിയിലാണ്. എന്നിരുന്നാലും ചില ദിവസങ്ങളിൽ സ്വർണവിലയിൽ വൻ ഇടിവ് ഉണ്ടാകാറുണ്ട്. ഇന്ന് പവന് എത്രയാണ് കൊടുക്കേണ്ടതെന്ന് പരിശോധിച്ചാലോ…

ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം. ഇന്നലെ പവന് 1,11,960 രൂപയും ഗ്രാമിന് 13,995 രൂപയുമായിരുന്നു വില. എന്നാൽ ഇന്ന് 1840 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണവില 1,10,120 രൂപയായി. ഗ്രാമിന് 13,765 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ മുന്നേറ്റം ഉണ്ടാകും. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും യുഎസ് ഫെഡറൽ ബാങ്കിന്റെ പലിശ നിരക്കുമെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

സ്വർണവിലയിൽ ഇനിയെന്ത്?

യുഎസ് ഫെഡ് പലിശ നിരക്ക് വീണ്ടും കൂട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് ബോണ്ട് യീൽഡിനെ ആവേശത്തിലാക്കുന്നുണ്ട്. ബോണ്ട് യീൽഡ് കുതിച്ചാൽ ഡോളറും ശക്തിപ്രാപിക്കും. ഇത് സ്വർണവില കുറയാൻ കാരണമാകും. ഡോളർ കുതിക്കുമ്പോൾ പൊന്നിന്റെ ഡിമാൻഡ് കുറയുന്നതാണ് വില താഴാൻ കാരണം.

അതേസമയം, പശ്ചിമേഷ്യയിലെ സ്ഥിതിയും നിർണായകമാണ്.സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ വിതരണം സജീവമായതും ഇറാനും യുഎസും തമ്മിൽ വെടിനിർത്തൽ ചർച്ചയ്ക്കുള്ള സാധ്യതയ്ക്ക് വഴി തെളിഞ്ഞതും സ്വർണത്തിന് കരുത്തേകും. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സാധാരണ നിലയിലെത്തിയാൽ ക്രൂഡ് ഓയിൽ വില കുറയും. ഇത് ഡോളറും ബോണ്ട് യീൽഡും താഴുകയും സ്വർണവില കൂടുകയും ചെയ്യാം.

ALSO READ: സ്വകാര്യ ജീവനക്കാർക്ക് വിരമിച്ച ശേഷം എത്ര പെൻഷൻ ലഭിക്കും; കണക്കാക്കുന്നത് ഇങ്ങനെ

സ്വർണവിലയിലെ റെക്കോർഡുകൾ

ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.
ഫെബ്രുവരി 28ലെ 1,23,720 രൂപ, മാർച്ച് 1ന് 1,26,920, ഏപ്രിൽ 18ലെ 1,14,240, മെയ് 13- 1,23,120, ജൂൺ 11,14,560 രൂപ, ഓഗസ്റ്റ് 24ലെ 1,20,240 രൂപ, സെപ്റ്റംബർ ഒന്നിലെ 1,15,080 രൂപ എന്നിവയാണ് ഓരോ മാസത്തിലെയും ഏറ്റവും ഉയർന്ന നിരക്ക്.

English Summary:

Gold prices in Kerala witnessed a sharp decline today, falling by Rs 1,840 per sovereign. Following the drop, the price of one sovereign of gold stands at Rs 1,10,120, while the price per gram has come down to Rs 13,765.

Follow Us