Kerala Gold Rate: രണ്ട് ദിവസം കൊണ്ട് മൂന്ന് തവണ ഞെട്ടിച്ച് സ്വര്‍ണവില; ഇന്ന് അമ്പരപ്പിക്കുന്ന കുതിപ്പ്
Kerala gold price today 19th July 2025: ജൂലൈ 16ന് ശേഷം ഈ മാസം സ്വര്‍ണനിരക്ക് കുറഞ്ഞിട്ടില്ല. 15ന് 73160 രൂപ ആയിരുന്നത് 16ന് 72800 ആയാണ് കുറഞ്ഞത്. തുടര്‍ന്ന് 72840, 72880, 73200, 73360 (ഇന്നത്തെ നിരക്ക്) എന്നിങ്ങനെ ഓരോ ദിവസവും നിരക്ക് വര്‍ധിച്ചുകൊണ്ടേയിരുന്നു
സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പവന് 160 രൂപ വര്‍ധിച്ച് 73,360 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 9170 രൂപയാണ് ഇന്ന് ഗ്രാമിന്റെ വില. രണ്ട് ദിവസം കൊണ്ട് മൂന്ന് തവണയാണ് സ്വര്‍ണവില സാധാരണക്കാരെ ഞെട്ടിച്ചത്. ഇന്നലെ രാവിലെ പവന് മുന്‍നിരക്കില്‍ നിന്ന് 40 രൂപ വര്‍ധിച്ച് 72880 രൂപയിലാണ് വ്യാപാരം നടന്നത്. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ നിരക്ക് വീണ്ടും കുതിച്ചുയര്‍ന്നു. ഉച്ചകഴിഞ്ഞതോടെ നിരക്ക് 73,000 പിന്നിട്ടു കുതിക്കുകയായിരുന്നു. 320 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര തലത്തിലുണ്ടായ മാറ്റങ്ങളാണ് കേരളത്തിലും ഇന്നലെ രണ്ട് തവണ വില വര്‍ധിക്കുന്നതിന് കാരണമായത്. യുഎസ് ഫെഡ് റിസര്‍വ് ഈ മാസം അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകളും കുതിച്ചുചാട്ടത്തിന് കാരണമായി. യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് വിവിധ കറന്‍സികള്‍ക്കെതിരെ ഇടിഞ്ഞതും വെല്ലുവിളിയായി.
റഷ്യ-യുക്രൈന്‍ സംഘര്‍ഷമുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതും പ്രതിസന്ധിയാണ്. യുഎസ് നടപ്പാക്കുന്ന തീരുവനയമാണ് മറ്റൊരു പ്രശ്‌നം. ഡിസംബറോടെ വില കുതിച്ചുയരുമെന്ന വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പ്രവചനവും ആശങ്കപ്പെടുത്തുന്നതാണ്.
Read Also: SIP: വെറും 5,000 രൂപ കൊണ്ട് മാസം 1 ലക്ഷം നേടാം, അതും 22 വര്‍ഷത്തേക്ക്
ജൂലൈ 16ന് ശേഷം ഈ മാസം സ്വര്‍ണനിരക്ക് കുറഞ്ഞിട്ടില്ല. 15ന് 73160 രൂപ ആയിരുന്നത് 16ന് 72800 ആയാണ് കുറഞ്ഞത്. തുടര്‍ന്ന് 72840, 72880, 73200, 73360 (ഇന്നത്തെ നിരക്ക്) എന്നിങ്ങനെ ഓരോ ദിവസവും നിരക്ക് വര്‍ധിച്ചുകൊണ്ടേയിരുന്നു. ആഭരണപ്രേമികളെ നിരാശപ്പെടുത്തുന്നതാണ് സമീപദിവസങ്ങളിലെ ഈ ട്രെന്‍ഡ്.