AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: വെറും 5,000 രൂപ കൊണ്ട് മാസം 1 ലക്ഷം നേടാം, അതും 22 വര്‍ഷത്തേക്ക്

Retirement Planning Through SIP: മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗമായി എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. എന്നാല്‍ എസ്‌ഐപിയെ കുറിച്ച് മനസിലാക്കുന്ന പലരും എസ്ഡബ്ല്യുപിയെ കുറിച്ച് ബോധവാന്മാരല്ല.

SIP: വെറും 5,000 രൂപ കൊണ്ട് മാസം 1 ലക്ഷം നേടാം, അതും 22 വര്‍ഷത്തേക്ക്
പ്രതീകാത്മക ചിത്രം Image Credit source: TV9 Marathi
Shiji M K
Shiji M K | Updated On: 18 Jul 2025 | 11:42 AM

റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ഇന്നത്തെ തലമുറ വളരെ ഗൗരവത്തോടെ തന്നെ ചിന്തിക്കുന്നുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തന്നെ റിട്ടയര്‍മെന്റ് കാലം മികച്ചതാക്കാന്‍ ആളുകള്‍ പണം നിക്ഷേപിച്ച് തുടങ്ങുന്നു. നിരവധി നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. അവയില്‍ ഏറ്റവും അനുയോജ്യമായതെന്ന് പലരും അഭിപ്രായപ്പെടുന്നത് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളാണ്.

മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗമായി എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. എന്നാല്‍ എസ്‌ഐപിയെ കുറിച്ച് മനസിലാക്കുന്ന പലരും എസ്ഡബ്ല്യുപിയെ കുറിച്ച് ബോധവാന്മാരല്ല. നിങ്ങള്‍ സൃഷ്ടിച്ച വലിയ കോര്‍പ്പസില്‍ നിന്നും വര്‍ഷങ്ങളോളം മികച്ച സ്ഥിരവരുമാനം നേടാന്‍ സഹായിക്കുന്നതാണ് എസ്ഡബ്ല്യുപി.

ഇന്ന് പലരും 50ാം വയസില്‍ തന്നെ വിശ്രമജീവിതം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ജോലി കിട്ടിയ നാള്‍ മുതല്‍ അതായത് ചെറുപ്പം മുതല്‍ മികച്ച സമ്പാദ്യശീലം പിന്തുടര്‍ന്നവര്‍ക്ക് തീര്‍ച്ചയായും 50 വയസിനുള്ളില്‍ വിശ്രമജീവിതം ആരംഭിക്കാന്‍ സാധിക്കും. സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പദ്ധതി അല്ലെങ്കില്‍ എസ്ഡബ്ല്യുപിയ്ക്ക് വേണ്ടി നിങ്ങള്‍ ആദ്യം വലിയൊരു ഫണ്ട് സമാഹരിക്കണം.

നിങ്ങളുടെ പ്രായം ഇപ്പോള്‍ 28 ആണെങ്കില്‍, 50 വയസില്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും എത്രയും പെട്ടെന്ന് ഒരു എസ്‌ഐപി തിരഞ്ഞെടുക്കുക. 5,000 രൂപ ആദ്യം നിക്ഷേപിക്കാം. പല മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളും 22 വര്‍ഷത്തിനുള്ളില്‍ 15 മുതല്‍ 18 ശതമാനം വരെ വരുമാനം നല്‍കുന്നുണ്ട്.

നിങ്ങളുടെ നിക്ഷേപത്തിന് 12 ശതമാനം റിട്ടേണ്‍ പ്രതിവര്‍ഷം ലഭിച്ചാല്‍ പോലും 5,000 രൂപ പ്രതിമാസം നിക്ഷേപിച്ച് 1.04 കോടി രൂപയോളം സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Also Read: Debt Free Stocks: 1 വര്‍ഷം കൊണ്ട് മികച്ച നേട്ടം നല്‍കിയ ഡെബ്റ്റ് ഫ്രീ സ്റ്റോക്കുകള്‍ ഇവയാണ്; വളര്‍ച്ച 112% വരെ

ഈ കാലയളവിന് ശേഷം ആ തുക എസ്ഡബ്ല്യുപിയില്‍ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് പ്രതിമാസം നിശ്ചിത വരുമാനം നേടാന്‍ സാധിക്കും. ഇവിടെ നിന്നും 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കാം. പ്രതിമാസം 1 ലക്ഷം രൂപ വീതം 22 വര്‍ഷത്തേക്ക് പണം പിന്‍വലിക്കാം. ഈ 22 വര്‍ഷത്തിന് ശേഷവും നിങ്ങളുടെ അക്കൗണ്ടില്‍ 40.19 ലക്ഷം രൂപ ബാക്കിയാകും. നിങ്ങളുടെ നിക്ഷേപത്തിന് ആകെ ലഭിക്കുന്ന റിട്ടേണ്‍ 2.04 കോടി രൂപയാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.