Kerala Gold Rate: സ്വർണം നമ്മുടെ സൈഡാ…. ഇടിവെന്നാൽ ഇതാണ്; നവംബർ 26-ലെ വില

Kerala Gold Rate Today: ആഭരണമെന്നതിലുപരി നല്ലൊരു നിക്ഷേപമായിട്ടാണ് സ്വർണത്തെ കണക്കാക്കുന്നത്. റെക്കോർഡുകൾ തകർത്ത് പൊന്ന് കുതിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവിന്റെ വഴിയിലാണ്. ഈ ആശ്വാസം എത്ര നാൾ? ഇന്ന് ഒരു പവന് കൊടുക്കേണ്ടത് എത്ര രൂപ? നവംബർ 26-ലെ സ്വർണവില ഇതാ...

Kerala Gold Rate: സ്വർണം നമ്മുടെ സൈഡാ.... ഇടിവെന്നാൽ ഇതാണ്; നവംബർ 26-ലെ വില

പ്രതീകാത്മക ചിത്രം

Published: 

26 Nov 2026 | 07:22 AM

മലയാളികൾക്ക് എന്നും സ്വർണാഭരണങ്ങളോട് പ്രത്യേക പ്രിയമാണ്. ആഭരണമെന്നതിലുപരി നല്ലൊരു നിക്ഷേപമായിട്ടാണ് സ്വർണത്തെ കണക്കാക്കുന്നത്. റെക്കോർഡുകൾ തകർത്ത് പൊന്ന് കുതിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവിന്റെ വഴിയിലാണ്. ഈ ആശ്വാസം എത്ര നാൾ? ഇന്ന് ഒരു പവന് കൊടുക്കേണ്ടത് എത്ര രൂപ? നവംബർ 26-ലെ സ്വർണവില ഇതാ…

ഇന്നത്തെ സ്വർണവില

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. നിലവിൽ പവന് 90,400 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 11,300 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേർത്തുള്ള തുകയാണ് നൽകേണ്ടത്.

വില ഇടിവിന് കാരണം

രാജ്യാന്തര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവിലയിലുണ്ടായ ഇടിവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നതുമാണ് അഭ്യന്തര വിപണിയിൽ വില കുറച്ചത്. യുഎസിൽ പലിശനിരക്ക് കൂട്ടാനുള്ള സാധ്യതകൾ ശക്തമായതിനെ തുടർന്ന് ഡോളർ സൂചികയും യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും ശക്തിപ്രാപിച്ചത് സ്വർണത്തിന് തിരിച്ചടിയായി.

ALSO READ: ഇന്ന് സ്വർണ്ണവില കൂടിയോ കുറഞ്ഞോ? നിരക്ക് അറിയാം

സ്വർണവില ഇനിയും താഴേക്ക്?

വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഹ്രസ്വകാലത്തേക്ക് സ്വർണവിലയിൽ ഇനിയും നേരിയ ഇടിവുണ്ടാകാനോ ഇതേ നിരക്കിൽ തുടരാനോ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരും സ്വർണ വ്യാപാരികളും വിലയിരുത്തുന്നത്. എന്നാൽ, വലിയ രീതിയിലുള്ള ഇടിവിന് സാധ്യത കുറവാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ വില തിരികെ കയറുമെന്നുമാണ് വിപണി നൽകുന്ന സൂചനകൾ.

വിവാഹാവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വില ഇനിയും കുറയുമെന്ന് കരുതി കാത്തിരിക്കുന്നതിന് പകരം, ആവശ്യമുള്ള സ്വർണം ഘട്ടംഘട്ടമായി വാങ്ങുകയോ അല്ലെങ്കിൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുകയോ, ചെയ്യാവുന്നതാണ്.

നവംബർ മാസത്തിലെ സ്വർണവില

  1. നവംബർ 1: 1,01,840
  2. നവംബർ 2: 1,02,200
  3. നവംബർ 3: 1,02,400
  4. നവംബർ 4: 1,02,600
  5. നവംബർ 5: 1,07,080
  6. നവംബർ 6: 1,05,120
  7. നവംബർ 6: 1,05,200 (ഉച്ചയ്ക്ക്)
  8. നവംബർ 7: 1,05,280
  9. നവംബർ 8: 1,05,280
  10. നവംബർ 9: 1,06,040
  11. നവംബർ 10: 1,05,680
  12. നവംബർ 10: 1,04,640 (വൈകുന്നേരം)
  13. നവംബർ 11: 1,04,120
  14. നവംബർ 12: 1,02,520
  15. നവംബർ 13: 1,01,560 (രാവിലെ)
  16. നവംബർ 13: 1,00,720 (ഉച്ചയ്ക്ക്)
  17. നവംബർ 14: 1,00,920
  18. നവംബർ 15: 1,00,920
  19. നവംബർ 16: 1,00,320
  20. നവംബർ 17: 99,760
  21. നവംബർ 18: 97,720
  22. നവംബർ 19: 95,840
  23. നവംബർ 20: 92,080
  24. നവംബർ 21: 91,720
  25. നവംബർ 22: 91,720
  26. നവംബർ 23: 92,800
  27. നവംബർ 24: 93,720
  28. നവംബർ 25: 91,360 (രാവിലെ)
  29. നവംബർ 25: 91,360 (ഉച്ചയ്ക്ക്)
  30. നവംബർ 26:
Loading...
Unable to load recommendations.
Follow Us
വില 1.49 ലക്ഷം, Aerox 155 - യമഹയുടെ പ്രീമിയം സ്റ്റൈൽ സ്കൂട്ടർ
32 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാൻ
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
പനിയും ജലദോഷവും അകറ്റാം; പ്രതിരോധശേഷി കൂട്ടുന്ന 7 സൂപ്പർ ഫുഡുകൾ!
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ