Kerala Gold Rate: മഴയിൽ ബ്രേക്കിട്ട് സ്വർണവില; ഇന്ന് പവന് കൊടുക്കേണ്ടത് എത്ര?
Kerala Gold Rate Today: സ്വർണവിലയിൽ വൻ ചാഞ്ചാട്ടമാണ്. സ്വർണവില കൂടുമോ കുറയുമോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. ഇത് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വേണ്ടി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് തിരിച്ചടിയാണ് നൽകുന്നത്. വിവാഹ സീസൺ പടിവാതിൽക്കൽ എത്തിയതോടെ സ്വർണം വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് സാധാരണക്കാർ.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഇന്ന് പവന് 1,05,760 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,220 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് വില. വിവാഹ സീസൺ എത്താറായതോടെ സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾ വെല്ലുവിളിയാണ്.
പശ്ചിമേഷ്യയും സ്വർണവിലയും
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമറിയുന്നത്. കൂടാതെ പലിശ നിരക്കും, ഡോളർ മൂല്യവും ക്രൂഡോയിലുമെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വില കുതിക്കുന്നതും പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചിട്ടുണ്ട്. ഇതിനെ നേരിടാൻ യു.എസ് ഫെഡറൽ റിസർവ് പോലുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് കൂട്ടിയേക്കുമെന്ന ആശങ്കയാണ് നിലവിൽ സ്വർണവിലയെ ബാധിക്കുന്നത്.
പലിശ നിരക്ക് കൂട്ടിയാൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയും. കഴിഞ്ഞ യോഗത്തിൽ യുഎസ് ഫെഡറൽ റിസർവിന്റെ അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ, അടുത്ത മാസങ്ങളിൽ നിരക്ക് കൂട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസത്തെ യുഎസ് തൊഴിൽ കണക്കുകൾ പുറത്തു വരുന്നതോടെ ഇതിൽ വ്യക്തത വരും.
ALSO READ: വാഹന കൈമാറ്റത്തിന് ആധാർ നിർബന്ധം, നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ
സ്വർണവിലയിൽ ഇനിയെന്ത്?
സ്വർണവില പ്രവചനാതീതമാണ്. യുഎസിന്റെ പലിശ നിരക്കും യു.എസ് ഇറാൻ സംഘർഷവുമാണ് നിർണായകമാകുന്നത്. സെപ്റ്റംബറിൽ ഔൺസിന് വില 4400ലേക്കും ഡിസംബറിൽ 4600 ഡോളറിലും എത്തിയേക്കുമെന്നാണ് പ്രവചനങ്ങൾ. 2027 മാർച്ചിൽ വില 5000 കടക്കുമെന്നും പ്രവചനമുണ്ട്.
അഡ്വാൻസ് ബുക്കിങ്
സ്വർണവിലയിൽ വൻ ചാഞ്ചാട്ടമാണ്. സ്വർണവില കൂടുമോ കുറയുമോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. ഇത് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വേണ്ടി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് തിരിച്ചടിയാണ് നൽകുന്നത്. വിവാഹ സീസൺ പടിവാതിൽക്കൽ എത്തിയതോടെ സ്വർണം വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് സാധാരണക്കാർ. ചിങ്ങം പിറക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്, എന്നാൽ പൊന്നിന്റെ ചാഞ്ചാട്ടം സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഈ സാഹചര്യത്തിൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് നല്ലതെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.