AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CAT 2026 Registration: CAT 2026 രജിസ്ട്രേഷൻ ഇന്ന് മുതൽ: അപേക്ഷാ പൂരിപ്പിക്കുമ്പോൾ തെറ്റു പറ്റരുത്

CAT Registration 2026 Starts: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓ​ഗസ്റ്റ് മൂന്ന് മുതൽ സെപ്റ്റംബർ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. രാജ്യത്തുടനീളമുള്ള 170 നഗരങ്ങളിലായി 3 സെഷനുകളിലായിട്ടാണ് ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നവംബർ 29നാണ് നിലവിൽ പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

CAT 2026 Registration: CAT 2026 രജിസ്ട്രേഷൻ ഇന്ന് മുതൽ: അപേക്ഷാ പൂരിപ്പിക്കുമ്പോൾ തെറ്റു പറ്റരുത്
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 03 Aug 2026 | 10:24 AM

കോമൺ അഡ്മിഷൻ ടെസ്റ്റിന് (CAT 2026) ഇന്ന് (ഓഗസ്റ്റ് 3) മുതൽ അപേക്ഷിക്കാം. ഇത്തവണ പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) ഇൻഡോർ ആണ് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓ​ഗസ്റ്റ് മൂന്ന് മുതൽ സെപ്റ്റംബർ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. രാജ്യത്തുടനീളമുള്ള 170 നഗരങ്ങളിലായി 3 സെഷനുകളിലായിട്ടാണ് ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നവംബർ 29നാണ് നിലവിൽ പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

ALSO READ: ബാങ്ക് ജോലിയോ ആഗ്രഹിക്കുന്നത്! ഐബിപിഎസിൽ ജോലി നേടാം; രജിസ്ട്രേഷൻ ആരംഭിച്ചു

അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുൻപായി വിജ്ഞാപനത്തിലെ യോഗ്യതകൾ കൃത്യമായി വായിച്ചു മനസ്സിലാക്കുക. പരീക്ഷയുടെ ഏതെങ്കിലും ഘട്ടത്തിൽ അയോഗ്യത ഉണ്ടാകുന്നത് ഒഴിവാക്കാൻ ഇത് അത്യാവശ്യമാണ്. അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാൻ രജിസ്ട്രേഷൻ വിൻഡോ അടയ്ക്കുന്നതിന് മുൻപായി അപേക്ഷയും ഫീസും സമർപ്പിക്കുക. ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മണി മുതലാണ് ആരംഭിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.in വഴി അപേക്ഷാ ഫോം സമർപ്പിക്കാം.

അപേക്ഷാ ഫോമിലെ ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഏതെങ്കിലും അഞ്ച് ന​ഗരങ്ങൾ മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിക്ക് ശേഷം, കേന്ദ്രങ്ങളിലെ സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായി ഉദ്യോഗാർത്ഥി നൽകിയ അഞ്ച് നഗരങ്ങളിൽ ഒന്ന് പരീക്ഷാ കേന്ദ്രമായി അനുവദിച്ചു നൽകും. സെപ്റ്റംബർ 15 വൈകുന്നേരം 5 മണി വരെ സമയമുണ്ട്.

അപേക്ഷക്കേണ്ട വിധം

  • ആദ്യം തന്നെ ഔദ്യോഗിക വെബ്സൈറ്റായ iimcat.ac.in സന്ദർശിക്കുക
  • ‘പുതിയ സ്ഥാനാർത്ഥി രജിസ്ട്രേഷൻ’ എന്നതിന് കീഴിലുള്ള രജിസ്റ്റർ ബട്ടണിൽ ക്ലിക്കുചെയ്യുക
  • രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോ​ഗിൻ ചെയ്യുക.
  • ലോഗിൻ ചെയ്ത ശേഷം CAT 2026 അപേക്ഷാ ഫോം പൂരിപ്പിക്കുക
  • വ്യക്തിഗത വിവരങ്ങൾ, അക്കാദമിക്, പ്രവൃത്തി പരിചയം, പ്രോഗ്രാമുകൾ, തിരഞ്ഞെടുത്ത നഗരങ്ങൾ എന്നിവ പൂരിപ്പിച്ച് ഡിക്ലറേഷൻ ഫോം സമർപ്പിക്കുക
  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക.

പണമടച്ചതിന് ശേഷം അപേക്ഷകർക്ക് ഒരു ഇമെയിൽ ലഭിക്കും. ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. നവംബർ നാലിന് ശേഷം ഉദ്യോഗാർത്ഥികൾക്ക് CAT 2026 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഔദ്യോഗിക രേഖ പ്രകാരം, 2027 ജനുവരി ആദ്യ വാരത്തോടെ CAT ഫലങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. CAT 2026 സ്കോർ 2027 ഡിസംബർ 31 വരെ മാത്രമേ സാധുതയുള്ളൂ എന്നതും അപേക്ഷകർ ശ്രദ്ധിക്കേണ്ടതാണ്.

English Summary:

CAT 2026 registration tomorrow, August 3. Interested management aspirants can visit the official website, iimcat.ac.in, to fill and submit the CAT 2026 application form. As per official information, the registration window is expected to remain open till September 15, 2026.

Follow Us