Kerala Gold Rate: താഴ്ന്നിറങ്ങി സ്വർണം, പക്ഷേ, വാങ്ങാമെന്ന അതിമോഹം വേണ്ടേ വേണ്ട!

Kerala Gold and Silver Rate Today: ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ വൻ കുതിപ്പാണ് സ്വർണം നടത്തിയത്. മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിങ് ചാർജ് ഇവയെല്ലാം ചേരുമ്പോൾ വില ഏകദേശം 1.40ന് അടുത്തെത്തുമെന്നതിൽ സംശയമില്ല.

Kerala Gold Rate: താഴ്ന്നിറങ്ങി സ്വർണം, പക്ഷേ, വാങ്ങാമെന്ന അതിമോഹം വേണ്ടേ വേണ്ട!

Gold Rate

Updated On: 

03 Mar 2026 | 09:41 AM

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഒരു പവന് 1,25,040 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് വിലയിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇന്ന് പവന് 1,24,680 രൂപയാണ് വില. വിപണിവില 1,24,680 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിങ് ചാർജ് ഇവയെല്ലാം ചേരുമ്പോൾ വില ഏകദേശം 1.40ന് അടുത്തെത്തുമെന്നതിൽ സംശയമില്ല. ​ഗ്രാമിന് 15,585 രൂപയാണ് നൽകേണ്ടത്. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 314.90 രൂപയും കിലോയ്ക്ക് 3,14,900 രൂപയുമാണ് വില രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം സ്വർണവിലയിൽ വൻ ട്വിസ്റ്റാണ് സംഭവിച്ചത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ഞായറാഴ്ച വിലയിൽ വൻ കുതിപ്പാണ് സ്വർണം നടത്തിയത്. അവധി ദിവസമായിരുന്നിട്ടും മാർച്ച് 1ന് വില 1,26,920 രൂപയായി ഉയർന്നു. 3,200 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

തുടർന്ന് മാർച്ച് 2നും സമാനമായ കുതിപ്പ് പ്രതീക്ഷിച്ചെങ്കിലും അവയെ തകിടം മറിച്ച് വില താഴുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,24,520 രൂപയായി രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പും ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് വില കുറയാൻ കാരണമായത്. എന്നാൽ ഈ ആശ്വാസത്തിന് ആയുസ്സ് വളരെ കുറവായിരുന്നു. മണിക്കൂറുകൾ പിന്നീട് ഉച്ച കഴിഞ്ഞതോടെ വില വീണ്ടും ഉയരുകയായിരുന്നു.

 

മാർച്ച് മാസത്തിലെ സ്വർണവില

 

മാർച്ച് 1 – 1,26,920 രൂപ

മാർച്ച് 2 – 1,24,520 (രാവിലെ)

മാർച്ച് 2 – 1,24,520 (ഉച്ചയ്ക്ക്)

മാർച്ച് 3 – 1,24,680

Follow Us
സ്നേക്ക് പ്ലാന്റ് വളർത്തിയാൽ പാമ്പ് വരുമോ?
ആറ്റുകാൽ പൊങ്കാല പൂജകൾ എപ്പോൾ ആരംഭിക്കും?
ചക്കയാണോ കപ്പയാണോ ആരോഗ്യത്തിന് നല്ലത്?
ഉരുളക്കിഴങ്ങിലും വ്യാജന്‍; കണ്ടെത്താന്‍ വഴിയുണ്ട്‌
മസനഗുഡി വനത്തിലെ മനോഹരമായ കാഴ്ച
ഇതാണോ ഗരുഡൻ? ഇത് ഫയർ ഡാൻസ് അല്ലേ?
ഭരണം മാറിയത് അറിഞ്ഞില്ലേ?! പാർക്കിങ്ങിന് അമിത ഫീസ്, കരാറുകാരന് എട്ടിൻ്റെ പണികൊടുത്ത് മേയർ
റോഡ് സൈഡില്‍ പൊരിഞ്ഞ വഴക്ക്, ഏറ്റുമുട്ടുന്നത് ആരാണെന്ന് കണ്ടോ?