AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: കയറിയ വേഗത്തിൽ തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണ വില; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Price Today:ഇതോടെ വീണ്ടും 71000-ത്തിലേക്ക് സ്വർണ വില എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 71040 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമിന് 165 രൂപ കുറഞ്ഞ് 8880 രൂപയിലേക്ക് സ്വർണവില എത്തി.

Kerala Gold Rate Today: കയറിയ വേഗത്തിൽ തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണ വില; ഇന്നത്തെ നിരക്ക് അറിയാം
സ്വര്‍ണവില Image Credit source: PTI
Sarika KP
Sarika KP | Updated On: 12 May 2025 | 10:09 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഒറ്റദിവസം കൊണ്ട് 1320 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വീണ്ടും 71000-ത്തിലേക്ക് സ്വർണ വില എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 71040 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമിന് 165 രൂപ കുറഞ്ഞ് 8880 രൂപയിലേക്ക് സ്വർണവില എത്തി.

കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിലെ സ്വർണവിലയിൽ വൻ കുതിപ്പാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. അന്തർദേശീയ തലത്തിൽ വില കുറഞ്ഞപ്പോൾ കേരളത്തിലും വില കുറഞ്ഞിരുന്നു. എന്നാൽ പിന്നീട് കൂടുന്ന കാഴ്ചയാണ് കണ്ടത്. മെയ് മാസം ആരംഭിച്ചത് മുതൽ 70000 കടന്നാണ് സ്വർ‌ണ വില മുന്നേറുന്നത്. മെയ് ഒന്നിന് 70200 രൂപയിലെത്തിയ സ്വർണ വില പിന്നീട് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 73040 രൂപയിലേക്ക് എത്തിയിരുന്നു. മെയ് എട്ടിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്.

Also Read:5,000 നിക്ഷേപിച്ച് 1.3 കോടി സ്വന്തമാക്കിയാലോ? വാ പണം വളരുന്ന വഴി പറഞ്ഞുതരാം

അന്ന് ഉച്ചയ്ക്ക് തന്നെ സ്വർണവിലയിൽ വൻ ഇടിവ് ഉണ്ടായി. എന്നാൽ അത് താത്കാലികം മാത്രമായിരുന്നു. തൊട്ടടുത്ത ദിവസം വീണ്ടും കൂടിയ സ്വർണ വില പിന്നീട് ഇറങ്ങിയത് ഇന്നാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 72360 രൂപയും ​ഗ്രാമിന് 9045 രൂപയായിരുന്നു. ആഗോള തലത്തില്‍ സ്വർണവിലയിൽ കാര്യമായ മാറ്റമില്ലെങ്കിലും ഇന്ത്യയില്‍ വില കൂടാന്‍ കാരണം അതിർത്തിയിലെ സംഘര്‍ഷങ്ങളാണ് എന്ന് വ്യാപാരികള്‍ സൂചിപ്പിച്ചിരുന്നു. കഴി‍ഞ്ഞ ദിവസം മുതൽ സ്ഥിതിഗതികൾ ശാന്തമായതോടെയാണ് ഇന്ന് വില കുറയാൻ കാരണം. സ്വര്‍ണവില വരുംദിവസങ്ങളില്‍ കുറയുമെന്നാണ് സൂചന.

Follow Us