AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Systematic Investment Plan: 5,000 നിക്ഷേപിച്ച് 1.3 കോടി സ്വന്തമാക്കിയാലോ? വാ പണം വളരുന്ന വഴി പറഞ്ഞുതരാം

Savings Tips: കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് എസ്‌ഐപിയുടെ രീതി. പ്രതിമാസം, ത്രൈമാസം, വാര്‍ഷികം എന്നിങ്ങനെയുള്ള കാലാവധികളില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. എന്നാല്‍ പെട്ടെന്ന് ലാഭം വേണമെന്ന ചിന്തയോടെ ഒരിക്കലും നിക്ഷേപം നടത്തരുത്.

Systematic Investment Plan: 5,000 നിക്ഷേപിച്ച് 1.3 കോടി സ്വന്തമാക്കിയാലോ? വാ പണം വളരുന്ന വഴി പറഞ്ഞുതരാം
പ്രതീകാത്മക ചിത്രം Image Credit source: TV9 Marathi
shiji-mk
Shiji M K | Published: 11 May 2025 13:24 PM

സാമ്പത്തിക സുരക്ഷയ്ക്കായി ഇന്ന് പലരും തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകളുടെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പാദ്യം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എസ്‌ഐപികള്‍ വളരെ മികച്ചതാണ്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് നിക്ഷേപം നടത്താനും എസ്‌ഐപി അനുവദിക്കുന്നു.

കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് എസ്‌ഐപിയുടെ രീതി. പ്രതിമാസം, ത്രൈമാസം, വാര്‍ഷികം എന്നിങ്ങനെയുള്ള കാലാവധികളില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. എന്നാല്‍ പെട്ടെന്ന് ലാഭം വേണമെന്ന ചിന്തയോടെ ഒരിക്കലും നിക്ഷേപം നടത്തരുത്.

കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് എസ്‌ഐപികളില്‍ നിങ്ങളുടെ പണം വളരുന്നത്. കോടികള്‍ സമ്പാദിക്കുന്നതിനായാണ് പലരും എസ്‌ഐപികളെ ആശ്രയിക്കുന്നത്. അങ്ങനെയെങ്കില്‍ 1 കോടി രൂപ സമ്പാദിക്കുന്നതിനായി നിങ്ങള്‍ എത്ര രൂപ മാസം നിക്ഷേപിക്കണമെന്ന് നോക്കിയാലോ?

15 ശതമാനം വാര്‍ഷിക വരുമാനമുള്ള ഫണ്ടിലാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെങ്കില്‍, 25 വര്‍ഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതമാണ് നിക്ഷേപിക്കേണ്ടത്. ഇത്തരത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ ആകെ നിക്ഷേപിക്കുന്ന തുക 15,00,000 രൂപ. ഇതിലേക്ക് 15 ശതമാനം പലിശയായി മാത്രം ലഭിക്കുന്നത് 1,22,82,804 രൂപ.

Also Read: Mother’s Day 2025: ഈ മാതൃദിനത്തില്‍ അമ്മയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിനായി സമ്മാനം നല്‍കിയാലോ?

കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളിലേക്കെത്തുന്നത് ഏകദേശം 1,37,82,804 രൂപയായിരിക്കും. 15 ലക്ഷം നിക്ഷേപമാണ് ഇവിടെ നിങ്ങളെ കോടിപതിയാകാന്‍ സഹായിക്കുന്നത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.