Gold Rate: സ്വര്‍ണം വാങ്ങാന്‍ എന്ന് പോകണം? വരാനിരിക്കുന്ന വന്‍ വില തകര്‍ച്ച, അവസരം വിട്ടുകളയരുത്
Gold Buyers Wait Experts Predict More Price Correction After July 12: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിച്ച് യുഎസും ഇറാനും തമ്മില്‍ താത്കാലിക സമാധാന കരാറില്‍ ഒപ്പുവെച്ചതോടെ ക്രൂഡ് ഓയില്‍ വില പതുക്കെ താഴേക്കിറങ്ങുകയും, ഇത് പണപ്പെരുപ്പ ആശങ്ക കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുദ്ധം വീണ്ടും ആരംഭിച്ചതോടെ ക്രൂഡ് ഓയില്‍ വില പിന്നെയും മുകളിലേക്ക് ഉയര്‍ന്നു, ഇതിന് പിന്നാലെ സ്വര്‍ണവിലയിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.
യുദ്ധം ലോകത്തെ ഒന്നാകെ ഭയപ്പെടുത്തുമ്പോള്‍, സ്വര്‍ണത്തിന് മുന്നില്‍ തുറക്കുന്നത് നല്ലകാലത്തിലേക്കായുള്ള വാതിലുകളാണ്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ സാധാരണയായി സ്വര്‍ണത്തിന് വില കൂടുന്നതാണ് പതിവെങ്കിലും, പശ്ചിമേഷ്യന്‍ യുദ്ധം സ്വര്‍ണവിലയെ താഴോട്ടിറക്കുകയായിരുന്നു. പണപ്പെരുപ്പം തീര്‍ത്ത ആശങ്കകള്‍ക്കിടയിലും യുഎസ് ഡോളര്‍ കൈവരിച്ച നേട്ടമാണ് ഇതിന് കാരണമായത്.
പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിച്ച് യുഎസും ഇറാനും തമ്മില്‍ താത്കാലിക സമാധാന കരാറില്‍ ഒപ്പുവെച്ചതോടെ ക്രൂഡ് ഓയില്‍ വില പതുക്കെ താഴേക്കിറങ്ങുകയും, ഇത് പണപ്പെരുപ്പ ആശങ്ക കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുദ്ധം വീണ്ടും ആരംഭിച്ചതോടെ ക്രൂഡ് ഓയില്‍ വില പിന്നെയും മുകളിലേക്ക് ഉയര്‍ന്നു, ഇതിന് പിന്നാലെ സ്വര്‍ണവിലയിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.
എന്തുകൊണ്ട് സ്വര്‍ണവില കുറയുന്നു?
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ഏറ്റവും പുതിയ നയ അവലോകനത്തിന് ശേഷം പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നത് അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ്. ഇത് സ്വര്‍ണവില 1.47 ശതമാനം കുറയുന്നതിന് കാരണമായി. പശ്ചിമേഷ്യന്‍ മേഖലയില്‍ വീണ്ടും ഉടലെടുത്ത സംഘര്‍ഷങ്ങള്‍ വിലയേറിയ ലോഹങ്ങള്‍ക്കുമേലുള്ള അപകട സാധ്യതകള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ യുഎസ് പണനയ നിലപാടിലെ മാറ്റങ്ങള്‍ വിലക്കയറ്റം തടയുന്നതിന് കാരണമായി.
ശക്തമായ ഡോളര്‍ ആണ് വിലക്കയറ്റം തടയുന്നതിനായി പ്രവര്‍ത്തിച്ച മറ്റൊരു ഘടകം. ഫെഡറല്‍ റിസര്‍വിന്റെ പണനയ രൂപീകരണ യോഗത്തിലെ മിനിറ്റ്‌സില്‍ പറയുന്നത് പണപ്പെരുപ്പം മുമ്പ് പ്രതീക്ഷിച്ചിരുന്നതിലും കൂടുതല്‍ സ്ഥിരതയുള്ളതായി തുടരുന്നുവെന്നാണ്. വില വര്‍ധനവ് ഊര്‍ജ്ജത്തിനും താരിഫുകള്‍ക്കും പുറമെ ഗതാഗതം, വിമാനച്ചെലവ്, സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ സമ്പദ്‌വ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.
ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന പലിശ നിരക്ക് തുടരാന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനമെടുക്കുമെന്നാണ് സൂചന. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുമെന്ന വിലയിരുത്തലുമുണ്ട്.
Also Read: Kerala Gold Rate: യുദ്ധത്തിനുണ്ടോ പൊന്നിനെ പേടി? ജൂലൈ 11-ലെ സ്വര്‍ണവില
പ്രവചനം തിരുത്തി ബാങ്ക് ഓഫ് അമേരിക്ക
സ്വര്‍ണവുമായി ബന്ധപ്പെട്ട ലോകബാങ്കുകളില്‍ പലതും ഒട്ടനവധി പ്രവചനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ പ്രചവനം തിരുത്തിയിരിക്കുകയാണ് ബാങ്ക് ഓഫ് അമേരിക്ക. പുതിയ സാമ്പത്തിക വിശകലനങ്ങള്‍ പ്രകാരം 2026ല്‍ സ്വര്‍ണം ഔണ്‍സിന് ശരാശരി വില 2,750 ഡോളറായിരിക്കുമെന്നാണ് ഇപ്പോള്‍ ബാങ്ക് ഓഫ് അമേരിക്ക പറയുന്നത്, നേരത്തെ ഇത് 2,938 എന്നായിരുന്നു പ്രവചനം.
സ്വര്‍ണം ഔണ്‍സിന്റെ വിലയില്‍ സംഭവിക്കുന്ന നേരിയ കുറവ് നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്മേലുള്ള ഡിമാന്‍ഡ് വളരെ ശക്തമായ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പലിശ നിരക്കുകളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള വര്‍ധനവ്. പണപ്പെരുപ്പ ആശങ്കകള്‍, ഡോളറിന്റെ ശക്തി, ക്രൂഡ് ഓയിലിലെ വില വര്‍ധനവ് എന്നിവയാണ് സ്വര്‍ണവിലയെ നിലവില്‍ സ്വാധീനിക്കുന്നത്.
യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകളും സ്വര്‍ണവില കുറയുന്നതിന് കാരണാകുന്നു. മാത്രമല്ല, ദീര്‍ഘകാല വിലക്കയറ്റത്തിന് ശേഷം സംഭവിച്ച ലാഭമെടുക്കും വിലയിടിയാന്‍ കാരണമായി. ഇതിന് പുറമെ നിക്ഷേപകര്‍ ക്രൂഡ് ഓയിലിലേക്കും മറ്റ് ഉയര്‍ന്ന പലിശ ലഭിക്കുന്ന ആസ്തികളിലേക്കും മാറിയതും സ്വര്‍ണത്തിന്റെ ആവശ്യകത കുറച്ചു.
English Summary
Gold buyers are closely watching the market as experts predict further price fluctuations after July 12. Some analysts believe gold prices could see additional correction, making it a better buying opportunity. The outlook depends on global economic developments, the US dollar, and central bank policies. Investors are advised to monitor market trends before making a purchase.