Gold Rate Today: ചെറിയൊരു ആശ്വാസം! സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Rate Today July 15 2025: കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ തുടർച്ചയായ വില വർദ്ധനവിന് പിന്നാലെയാണ് ഇന്ന് ചെറിയൊരു ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്.

Gold Rate Today: ചെറിയൊരു ആശ്വാസം! സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ

പ്രതീകാത്മക ചിത്രം

Updated On: 

15 Jul 2025 | 10:02 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ജൂലൈ 15) സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ തുടർച്ചയായ വില വർദ്ധനവിന് പിന്നാലെയാണ് ഇന്ന് സ്വർണ വില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില ഒരു പവന് 73,160 രൂപയിലെത്തി. 9145 രൂപയാണ് ഒരു ഗ്രാം സ്വർണം വാങ്ങാൻ നൽകേണ്ടത്.

തുടർച്ചയായ ഈ വിലവർദ്ധനവ് ആഭരണപ്രേമികളിൽ നിരാശ ജനിപ്പിക്കുകയാണ്. ജൂലൈ മാസം ആരംഭിക്കുമ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില 72,160 രൂപയായിരുന്നു. ജൂലൈ പകുതിയാകുമ്പോഴേക്കും ഏകദേശം 1,080 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ രണ്ടിന് 72,520 രൂപയിലെത്തിയ സ്വർണവില, അടുത്ത ദിവസം വീണ്ടും വർധിച്ച് 72,840 രൂപയിലെത്തുകയായിരുന്നു. ജൂലൈ 4ന് 440 കുറഞ്ഞ് ഒരു പവന് 72,400 രൂപയായി. അടുത്ത ദിവസം തന്നെ നേരിയ വർദ്ധനവ് ഉണ്ടായെങ്കിലും പിന്നീട് നാല് ദിവസം ഇതേ വില തന്നെ തുടർന്നു.

ALSO READ: വീട് സ്വന്തമാക്കാന്‍ എളുപ്പത്തില്‍ പണം ലഭിക്കും; ഇപിഎഫ്ഒ നിയമങ്ങളില്‍ മാറ്റം

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ ഒമ്പതിനാണ്. അന്ന് 72,000 രൂപയായിരുന്നു ഒരു പവന്റെ വില. എന്നാൽ, അടുത്ത ദിവസം തന്നെ വില കുതിച്ചുയരുകയായിരുന്നു. അങ്ങനെ ജൂലൈ 14ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും രേഖപ്പെടുത്തി. 73,240 രൂപയായിരുന്നു ഇന്നലെ സ്വർണത്തിന്റെ വിപണി വില. ഇതിലാണ് ഇന്ന് നേരിയ ഇടിവ് ഉണ്ടായിരിക്കുന്നത്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്