Debt Free Stocks: 1 വര്‍ഷം കൊണ്ട് മികച്ച നേട്ടം നല്‍കിയ ഡെബ്റ്റ് ഫ്രീ സ്റ്റോക്കുകള്‍ ഇവയാണ്; വളര്‍ച്ച 112% വരെ
Best Debt Free Stocks: ഓഹരിയില്‍ നിന്ന് ലഭിക്കുന്ന നേട്ടം. കടബാധ്യത റിട്ടേണ്‍ അനുപാതം, ROE (Return On Equity), ROCE (Return On Capital Employed) തുടങ്ങിയ ഘടകങ്ങള്‍ക്കാണ് ആളുകള്‍ ഇന്ന് പ്രാധാന്യം നല്‍കുന്നത്. അത്തരത്തിലുള്ള അഞ്ച് ഫണ്ടുകള്‍ പരിചയപ്പെടാം.
വിപണി എല്ലായ്‌പ്പോഴും വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. ആ സാഹചര്യത്തില്‍ ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള രണ്ട് പ്രധാന ഘടകങ്ങളായ കടബാധ്യത കുറവും മികച്ച നേട്ടവും നല്‍കുന്ന കമ്പനികളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്.
ഓഹരിയില്‍ നിന്ന് ലഭിക്കുന്ന നേട്ടം, കടബാധ്യത റിട്ടേണ്‍ അനുപാതം, ROE (Return On Equity), ROCE (Return On Capital Employed) തുടങ്ങിയ ഘടകങ്ങള്‍ക്കാണ് ആളുകള്‍ ഇന്ന് പ്രാധാന്യം നല്‍കുന്നത്. അത്തരത്തിലുള്ള അഞ്ച് ഫണ്ടുകള്‍ പരിചയപ്പെടാം.
ഗോഡ്‌ഫ്രൈ ഫിലിപ്‌സ് ഇന്ത്യ ലിമിറ്റഡ്
പുകയില, എഫ്എംസിജി മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയാണിത്. ഫോര്‍ സ്‌ക്വയര്‍, റെഡ് & വൈറ്റ്, മാള്‍ബോറോ തുടങ്ങിയ മുന്‍നിര സിഗരറ്റ് ബ്രാന്‍ഡുകള്‍ക്ക് പേരുകേട്ട കമ്പനി, ട്വന്റി ഫോര്‍ സെവന്‍ കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ വഴി പാക്കേജ്ഡ് ഫുഡ്‌സ്, മിഠായി, റീട്ടെയില്‍ എന്നിവയും വിപണിയിലെത്തിക്കുന്നുണ്ട്.




- ഓഹരികളുടെ വില: 8,536 രൂപ
- വിപണി മൂലധനം: 44,382 കോടി രൂപ
- കടബാധ്യത അനുപാതം : 0.03
- മൂലധനത്തില്‍ നിന്നുള്ള വരുമാനം (ROCE): 26.62%
- ഇക്വിറ്റിയില്‍ നിന്നുള്ള വരുമാനം (ROE): 24.32%
- 1 വര്‍ഷത്തെ റിട്ടേണ്‍: 112.66%
- P/E അനുപാതം: 38.49
- ROA: 18%
ഗബ്രിയേല്‍ ഇന്ത്യ ലിമിറ്റഡ്
ഇന്ത്യയിലെ ഓട്ടോ കമ്പോണന്റ്‌സ് വ്യവസായത്തിലെ പ്രമുഖനാണ് ഗബ്രിയേല്‍. ഇരുചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, റെയില്‍വേ എന്നിവയിലുടനീളം ഗബ്രിയേലിന് ഉപയോക്താക്കളുണ്ട്.
- ഓഹരികളുടെ വില: 1,065.30 രൂപ
- വിപണി മൂലധനം: 15,302 കോടി രൂപ
- കടം-ഇക്വിറ്റി അനുപാതം: 0.01
- ROCE: 26.44%
- ROE: 19.57%
- 1 വര്‍ഷത്തെ റിട്ടേണ്‍: 108.71%
- P/E: 72.19
- ROA: 12.47%
- ലിവറേജ്: 0
ഫോഴ്‌സ് മോട്ടോഴ്‌സ് ലിമിറ്റഡ്
വാഹന, യൂട്ടിലിറ്റി വിഭാഗത്തില്‍പ്പെടുന്ന കമ്പനിയാണ് ഫോഴ്‌സ് മോട്ടോഴ്‌സ്. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ മുതല്‍ കാര്‍ഷിക ട്രാക്ടറുകള്‍, എഞ്ചിനുകള്‍ വരെ കമ്പനി നിര്‍മിക്കുന്നു. രാജ്യത്തെ മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ ബ്രാന്‍ഡുകളുടെ ഒഇഎം വിതരണക്കാരന്‍ കൂടിയാണ് ഫോഴ്‌സ്.
- സ്‌റ്റോക്കിന്റെ വില: 16,613.35 രൂപ
- വിപണി മൂലധനം: 21,890 കോടി രൂപ
- കടം-ഇക്വിറ്റി അനുപാതം: 0.01
- ROCE: 29.80%
- ROE: 20.68%
- P/E: 40.09
- 1 വര്‍ഷത്തെ നേട്ടം: 99.84%
- ROA: 11.46%
നാരായണ ഹൃദയാലയ ലിമിറ്റഡ്
ആരോഗ്യ സംരക്ഷണ ശൃംഖലയിലെ പ്രധാനിയാണ് നാരായണ ഹൃദയാലയ. കാര്‍ഡിയാക്, മള്‍ട്ടി-സ്‌പെഷ്യാലിറ്റി പരിചരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
- സ്റ്റോക്ക് വില: 1,970.75 രൂപ
- വിപണി മൂലധനം: 40,274 കോടി രൂപ
- കടം-ഇക്വിറ്റി അനുപാതം: 0.67
- ROCE: 20.63%
- ROE: 24.47%
- 1 വര്‍ഷത്തെ വരുമാനം: 60.73%
- P/E: 50.60
- ROA: 12.36%
Also Read: EPFO: വീട് സ്വന്തമാക്കാന്‍ എളുപ്പത്തില്‍ പണം ലഭിക്കും; ഇപിഎഫ്ഒ നിയമങ്ങളില്‍ മാറ്റം
സെന്‍ ടെക്‌നോളജീസ് ലിമിറ്റഡ്
സൈനിക, നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കായുള്ള സിമുലേഷന്‍ അധിഷ്ഠിത പരിശീലന സംവിധാനങ്ങളിലാണ് ഈ കമ്പനിക്ക് വൈദഗ്ധ്യം. ആയുധ പരിശീലനം, ഡ്രൈവിങ് സിമുലേറ്ററുകള്‍, യുഎവി സാങ്കേതികവിദ്യ എന്നിവയെ കമ്പനി പിന്തുണയ്ക്കുന്നു.
- സ്റ്റോക്ക് വില: 1,898.80 രൂപ
- വിപണി മൂലധം: 17,144 കോടി രൂപ
- കടം-ഇക്വിറ്റി അനുപാതം: 0.04
- ROCE: 36.71%
- ROE: 26.08%
- 1 വര്‍ഷത്തെ വരുമാനം: 47.06%
- P/E: 61.23
- ROA: 21.38%
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.