Kerala Gold Rate: സ്വർണം ലാഭത്തിൽ കിട്ടുമോ? ഇന്നത്തെ നിരക്ക്
Kerala Gold Rate Today: വിപണിവില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമറിയുന്നത്. പലിശ നിരക്കും, ഡോളർ മൂല്യവും ക്രൂഡോയിലുമെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. നിലവിൽ പവന് 1,05,840 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,230 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് വില.
സ്വർണവില കുതിപ്പിന് കാരണം
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമറിയുന്നത്. കൂടാതെ പലിശ നിരക്കും, ഡോളർ മൂല്യവും ക്രൂഡോയിലുമെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ചതാണ് നിലവിലെ കുതിപ്പിന് കാരണം.
പലിശ നിരക്ക് പരിഷ്കരിച്ചില്ലെങ്കിലും പണപ്പെരുപ്പം പിടിച്ചു നിർത്താനുള്ള വഴികൾ സ്വീകരിക്കുമെന്ന് യുഎസ് ഫെഡ് ചെയർമാൻ കെവിൻ വാർഷ് അറിയിച്ചിരുന്നു. എന്നാൽ, ഇത് എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. പലിശ നയത്തെ കുറിച്ചുള്ള ഈ അവ്യക്തത സ്വർണത്തിന് നേട്ടമായി.
ALSO READ: ഇടിവല്ല, കുതിപ്പാണ്…ഇന്നത്തെ സ്വര്‍ണവില, പൊന്ന് വാങ്ങിയാലോ?
പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നുവെങ്കില്‍ അത് സ്വര്‍ണത്തില്‍ പ്രകടമാകുമായിരുന്നു. പലിശ നിരക്ക് വര്‍ധിക്കുമ്പോള്‍ സ്വര്‍ണവില കുറയും. പലിശ നിരക്ക് കൂട്ടുന്നത് മറ്റ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന നേട്ടം ഇരട്ടിയാക്കും. ഇത് ആളുകളെ സ്വര്‍ണം ഉപേക്ഷിച്ച് സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആശ്രയിക്കാൻ പ്രേരിപ്പിക്കും. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡ് താഴുകയും വില ഇടിയുകയും ചെയ്യും.
വില കുറയുമോ?
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാവുകയാണ്. യു.എസും ഇറാനും ആക്രമണങ്ങൾ തുടരുന്നതോടെ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. ഇത് സ്വർണവില കുറച്ചേക്കും. ‘ഞങ്ങൾ അവർക്ക് നേരെ അതിശക്തമായ ആക്രമണം അഴിച്ചുവിടാൻ പോവുകയാണ്. കാരണം ഇനി അവരെ തിരിച്ചടിക്കേണ്ടത് ഞങ്ങളുടെ ഊഴമാണ്’ എന്നായിരുന്നു കഴിഞ്ഞ ദിവസം ഡോളാൾഡ് ട്രംപിന്റെ പ്രസ്താവന.
പശ്ചിമേഷ്യയും സ്വർണവും
നിലവിൽ കേരളത്തിലെ സ്വർണവിലയിൽ പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇറാൻ – യുഎസ് സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിക്കുന്നതാണ് ഇതിന് കാരണം. ക്രൂഡ് ഓയിൽ വില കുതിച്ചാൽ സ്വർണവില ഇടിയും. എണ്ണവില കൂടുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി ഉയരാൻ കാരണമാകും. ഈ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കും. ഇത്തരത്തിൽ പലിശനിരക്ക് കൂടുമ്പോൾ ബാങ്ക് നിക്ഷേപം, നിക്ഷേപം എന്നിവ കൂടുതൽ ലാഭകരമാകുകയും സ്വാഭാവികമായി ഇവയിലേക്ക് നിക്ഷേപം വൻതോതിൽ എത്തുകയും ചെയ്യും. ഇതോടെ ഡോളർ ശക്തി പ്രാപിക്കും. ഡോളർ കുതിച്ചാൽ സ്വർണം വാങ്ങുന്നത് ചെലവേറിയതാകുകയും ഡിമാൻഡ് താഴുകയും ചെയ്യും. ഇതോടെ വിലയും ഇടിയും.