Kerala Gold Rate: നേരിയ ആശ്വാസം! സ്വർണവില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today March 11: ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സ്വര്‍ണവില ഇനിയും കൂടുമെന്നാണ് വിലയിരുത്തലുകള്‍. പവന് 80 രൂപ കൂടിയാണ് കഴിഞ്ഞ ദിവസം സ്വർണ വില 64,400 രൂപയിലെത്തിയത്.

Kerala Gold Rate: നേരിയ ആശ്വാസം! സ്വർണവില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം

സ്വർണ വില

Updated On: 

11 Mar 2025 | 10:26 AM

തിരുവനന്തപുരം: കുതിച്ചുയർന്ന സ്വർണവിലയിൽ നേരിയ ഇടിവ്. സ്വർണ വില കുറഞ്ഞെങ്കിലും ആശ്വസിക്കാൻ മാത്രം ഇടിവ് രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഒരു പവന് 64,160 രൂപയാണ് വിപണി വില. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 8020 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 64,400 രൂപയും ഗ്രാമിന് 8050 രൂപയുമായിരുന്നു വിപണി വില.

ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സ്വര്‍ണവില ഇനിയും കൂടുമെന്നാണ് വിലയിരുത്തലുകള്‍. പവന് 80 രൂപ കൂടിയാണ് കഴിഞ്ഞ ദിവസം സ്വർണ വില 64,400 രൂപയിലെത്തിയത്. 64,320 രൂപയായിരുന്നു അതിന് മുന്നുള്ള നിരക്ക്. മാർച്ച് മാസത്തിൽ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയാണ്. അന്ന് ഒരു പവന് 63,520 നിരക്കിലായിരുന്നു വ്യാപാരം നടന്നത്. രണ്ടും മൂന്നും തീയതികളിൽ ഈ വില മാറ്റമില്ലാതെ തുടർന്നെങ്കിലും നാലാം തീയതി വില 64,000 കടന്നു.

ഫെബ്രുവരി 14നാണ് ആദ്യമായി സ്വർണ വില 64000 കടക്കുന്നത്. പിന്നീട് ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും 63000ത്തിൽ നിന്ന് സ്വർണവില താഴ്ന്നിട്ടില്ല. മാര്‍ച്ച് അഞ്ചിന് വില 64,520 രൂപയിലെത്തിയിരുന്നു. എന്നാൽ മാർച്ച് ആറ് മുതൽ സ്വർണവിലയിൽ ചെറിയ ഇടിവ് സംഭവിച്ചു. എന്നാൽ എട്ടിന് വീണ്ടും ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ച് വില 64320 രൂപയിലെത്തി. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടായി. ഇത് സാധാരണക്കാരിൽ ആശങ്ക ഉയർത്തുകയാണ്.

ALSO READ: അഞ്ച് ലക്ഷം രൂപയുടെ എഫ്ഡിയാണോ? കൂടുതൽ നേട്ടം ഈ ബാങ്കുകളിൽ ഉറപ്പാണ്‌

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ നയവും, യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായുണ്ടായ വാഗ്വാദം ഉൾപ്പടെയുള്ള പുതിയ സംഭവവികാസങ്ങളും സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്. സ്വർണം ഒരു സുരക്ഷിത നിക്ഷേപമാണെന്ന ഖ്യാതിയും സ്വർണ വിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്. കൂടാതെ രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വവും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതുമെല്ലാം സ്വർണവില വർധനവിലേക്ക് നയിക്കുന്നു.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്